ദില്ലി: ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് കാര്‍ വിപണി അടക്കം തരിപ്പണമായി നില്‍ക്കുന്നതിന്റെ ശുഭവാര്‍ത്ത. മാരുതി സുസുക്കിയുടെ കാര്‍ നിര്‍മാണം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ ഹോണ്ടയുടെ വില്‍പ്പനയിലും കാര്യമായ വര്‍ധനവുണ്ടായിരുന്നു. ഇതെല്ലാം കാര്‍ വിപണിക്ക് പ്രതീക്ഷയേകുന്ന കാര്യങ്ങള്‍. നവംബര്‍ മാസത്തില്‍ മാത്രം 5.91 ശതമാനത്തിന്റെ വര്‍ധനവമാണ് ഉണ്ടായിരുന്നത്. ഇതോടെ ഒന്നര ലക്ഷം യൂണിറ്റായി ഉല്‍പ്പാദനം ഉയര്‍ന്നു. 1.50221 യൂണിറ്റുകളാണ് മൊത്തം നിര്‍മിക്കുന്നത്.
നവംബര്‍ മാസത്തില്‍ മികച്ച വില്‍പ്പനയാണ് കാര്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത് ഹോണ്ടയാണ്. നവംബര്‍ മാസത്തില്‍ 55 ശതമാനത്തില്‍ വില്‍പ്പന വളര്‍ച്ചയാണ് അവര്‍ കൈവരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരമത്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ്. പ്രത്യേകിച്ച് കോവിഡില്‍ വിപണി പ്രതിസന്ധിയില്‍ നില്ക്കുന്ന സമയത്തുള്ള വളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്. ഉത്സവ സീസണ് ഇവര്‍ക്ക് ഗുണമായി മാറിയെന്നാണ് വിലയിരുത്തല്‍.
മാരുതി കഴിഞ്ഞ വര്‍ഷം ഇതേ മാസം 1,41834 യൂണിറ്റുകളാണ് നിര്‍മിച്ചത്. പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണം 1,46577 യൂണിറ്റിലാണ് എത്തി നിന്നത്. ആള്‍ട്ടോയും എസ്പ്രസ്സോയും നല്ല രീതിയില്‍ വിറ്റഴിഞ്ഞിരുന്നു. ഇത് രണ്ടും കൂടി 24336 യൂണിറ്റുകളാണ് നിര്‍മിച്ചത്. കോമ്പാക്ട് കാറുകളായ വാഗണ്‍ ആര്, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍, എന്നിവയുടെ നിര്‍മാണം 85118 യൂണിറ്റായി ഉയര്‍ന്നു. 2019ല്‍ ഇത് 78133 ായിരുന്നു.
യൂടിലിറ്റി വാഹനങ്ങളായ ജിപ്സി, എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, എക്സ്എല്‍ 6 എന്നിവയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 24719 യൂണിറ്റുകളാണ് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 27187 യൂണിറ്റായിരുന്നു നിര്‍മിച്ചത്. ലൈറ്റ് വെഹിക്കിള്‍ സൂപ്പര്‍ കാരി 3644 യൂണിറ്റുകളാണ് നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 2750 യൂണിറ്റായിരുന്നു. മാരുതിയില്‍ മീഡിയം ബജറ്റിലുള്ള കാറുകളാണ് കൂടുതലായും മുന്നോട്ട് പോകുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.