ഉൽപ്പാദനം ഉയർത്തി മാരുതി സുസുക്കി: നവംബറിൽ 15,0221 യൂണിറ്റ് വാഹനങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വാഹന ഉൽപ്പാദന രംഗത്തെ മുരടിപ്പിന് ശേഷം ഉൽപ്പാദത്തിൽ വളർച്ച കൈവരിച്ച് മാരുതി സുസുക്കി. നവംബറിലെ മൊത്ത വാഹന ഉൽപ്പാദനത്തിൽ 5.91 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. 150221 വാഹനങ്ങളാണ് ഇക്കാലയളവിൽ കമ്പന നിർമിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ നവംബറിൽ 141834 കാറുകൾ മാത്രമാണ് മാരുതി നിർമിച്ചത്.

 

വില കൂടിയപ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കിയവര്‍ അറിയാന്‍; അജ്ഞതയ്ക്ക് ഇളവില്ല

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ നവംബറിൽ 5.91 ശതമാനം വർധിച്ച് 1,50,221 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്തം 1,41,834 യൂണിറ്റുകൾ കമ്പനി ഉത്പാദിപ്പിച്ചതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. യാത്രാ വാഹന ഉത്പാദനം കഴിഞ്ഞ മാസം 1,46,577 യൂണിറ്റായിരുന്നു. 2019 നവംബറിൽ ഇത് 1,39,084 യൂണിറ്റായിരുന്നു. 5.38 ശതമാനം വളർച്ചയാണ് ഇക്കാലയളവിൽ കൈവരിച്ചിട്ടുള്ളത്.

   ഉൽപ്പാദനം ഉയർത്തി മാരുതി സുസുക്കി: നവംബറിൽ 15,0221 യൂണിറ്റ് വാഹനങ്ങൾ

ആൾട്ടോ, എസ്-പ്രസ്സോ എന്നീ മോഡലുകൾ അടങ്ങിയ മിനി കാറുകളുടെ ഉത്പാദനം കഴിഞ്ഞ മാസം 24,336 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 24,052 യൂണിറ്റായിരുന്നു എന്നതാണ് ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടത്. അതുപോലെ, വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ ഉത്പാദനം 85,118 യൂണിറ്റായി ഉയർന്നിട്ടുണ്ട്. 2019 നവംബറിൽ 78,133 യൂണിറ്റായിരുന്നു. ഇതോടെ 8.93 ശതമാനം വർധനവും ഉൽപ്പാദനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജിപ്സി, എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എക്സ്എൽ 6 എന്നീ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 9.07 ശതമാനം ഇടിഞ്ഞ് 24,719 യൂണിറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 27,187 ആയിരുന്നു. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനമായ സൂപ്പർ കാരിയുടെ ഉത്പാദനം 3,644 യൂണിറ്റാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 2,750 യൂണിറ്റായിരുന്നു.

English summary

Maruti Suzukki increases production in November, touches 15,0221 unit

Maruti Suzukki increases production in November, touches 15,0221 unit
Story first published: Sunday, December 6, 2020, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X