മരുന്ന് വിൽപ്പന വർദ്ധിച്ചു; കമ്പനികൾ കൊയ്യുന്നത് കോടികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വിവിധ രോഗങ്ങൾക്ക് മരുന്നുകളുപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. അതായത് മരുന്ന് കമ്പനികൾക്ക് ഇന്ത്യ ഒരു വളക്കൂറുള്ള മണ്ണായികൊണ്ടിരിക്കുകയാണ്. നവംബറിലെ കണക്ക് പ്രകാരം ഇന്ത്യയിൽ മരുന്നുകളുടെ വിൽപ്പനയിൽ 14.5 ശതമാനം വർദ്ധനവുണ്ടായി. ഇന്ത്യയിലെ മികച്ച 10 മരുന്ന് നിർമ്മാതാക്കൾ നവംബറിൽ 12.6 ശതമാനം മുതൽ 17.9 ശതമാനം വരെ വിൽപ്പന കൂടിയതായി അവകാശപ്പെട്ടിരുന്നു. അതായത് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വൻ ലാഭമാണ് ഇന്ത്യൻ മരുന്ന് മാർക്കറ്റുകളിൽ നിന്ന് നേടുന്നത്.

 

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ എഐഒസിഡി-എഡബ്ല്യൂഎസിഎസിന്റെ കണക്ക് പ്രകാരം 32 മാസത്തിനിടെ കണ്ട ഏറ്റവും മികച്ച വളർച്ചകളിൽ ഒന്നാണ് ഇത്. മരുന്ന് നിർമ്മാതാക്കളായ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, സിപ്ല, കാഡില ഹെൽത്ത് കെയർ, ലുപിൻ, മാൻകൈൻഡ് ഫാർമസ്യൂട്ടിക്കൽസ്, ആൽക്കെം ലബോറട്ടറീസ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽ തുടങ്ങിയവ നവംബറിൽ 17.9 ശതമാനം വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് വിൽപ്പന കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കലിന്റെ വിൽപ്പനയിൽ 14.5 ശതമാനം വർദ്ധനവുണ്ടായെന്ന് (1,035 കോടി രൂപ) അവകാശപ്പെടുന്നു .

മരുന്ന് വിൽപ്പന വർദ്ധിച്ചു; കമ്പനികൾ കൊയ്യുന്നത് കോടികൾ

എസ്ബിഐയ്ക്ക് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കും വായ്പാ പലിശ നിരക്ക് കുറച്ചു

ഏറ്റവും വലിയ ബഹുരാഷ്ട്ര സ്ഥാപനവും ഇന്ത്യയിലെ രണ്ടാമത്തെ വലിയ മരുന്ന് വിൽപ്പന കമ്പനിയുമായ അബോട്ട് ഗ്രൂപ്പിന് ഈ വർഷം 12 ശതമാനം വളർച്ച രേഖപ്പെടുത്തി. വില നിയന്ത്രണത്തിലുള്ള അവശ്യ മരുന്നുകളുടെ ലിസ്‌റ്റിൽപ്പെട്ടവയുടെ വിൽപ്പനയും കൂടിയിട്ടുണ്ട്. ഇത്തരം മരുന്നുകൾക്ക് ഈ വർഷം 15.2 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. വില നിയന്ത്രണങ്ങളില്ലാത്ത മറ്റ് മരുന്നുകളുടെ വിൽപ്പനയിൽ 14.6 ശതമാനം വർദ്ധനവുണ്ടായി. കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹ രോഗത്തിന്റേയും കാർഡിയാക് രോഗങ്ങളുടേയും മരുന്നുകളുടെ വിൽപ്പനയിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ഇത് ഇന്ത്യൻ ജനസംഖ്യയിൽ വർദ്ധിച്ചുവരുന്ന ഇത്തരം രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.

English summary

മരുന്ന് വിൽപ്പന വർദ്ധിച്ചു; കമ്പനികൾ കൊയ്യുന്നത് കോടികൾ

Medicine sales increase
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X