ടിക്ടോക്ക് യുഎസിൽ നിന്ന് പുറത്താകുമെന്ന് സൂചന; പ്രവർത്തനാവകാശം സ്വന്തമാക്കാൻ മൈക്രോസോഫ്‌റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് കമ്പനിയായ ബൈറ്റ്‌ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വാങ്ങാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ബൈറ്റ്ഡാൻസുമായി സോഫ്‌റ്റ് വെയർ രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റ് ചർച്ചയിലാണെന്നാണ് സൂചന. അമേരിക്കയിലെ ടിക്‌ ടോക്കിന്റെ പ്രവർത്തനാവകാശം വാങ്ങുക എന്നതാണ് ലക്ഷ്യം.

ഇതിനിടെ ഇന്ത്യൽ നിന്ന് ഹോങ്കോങ്ങിൽ നിന്നും പുറത്തായ ടിക് ടോക്കിനെ ദേശീയ സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി യുഎസിൽ നിന്നും പുറത്താക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകൾ. വെള്ളിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയെ യുഎസിൽ നിന്ന് ഔദ്യോഗികമായി തടയാൻ അടിയന്തര സാമ്പത്തിക അധികാരമോ എക്സിക്യൂട്ടീവ് ഉത്തരവോ ഉപയോഗിക്കാമെന്ന് ട്രംപ് പറഞ്ഞു.

ടിക്ടോക്ക് യുഎസിൽ നിന്ന് പുറത്താകുമെന്ന് സൂചന; പ്രവർത്തനാവകാശം സ്വന്തമാക്കാൻ മൈക്രോസോഫ്‌റ്റ്

 

വായ്‌പ മൊറട്ടോറിയം ഓഗസ്റ്റിനപ്പുറം നീട്ടേണ്ട ആവശ്യമില്ല; രജനിഷ് കുമാർ

ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങൾ മുഴുവനായും വിൽക്കണമെന്ന് ട്രംപ് ഉത്തരവിറക്കാനിരിക്കുകയാണെന്ന് വോൾ സ്ട്രീറ്റ് ജേണൽ, ബ്ലൂംവർഗ് എന്നീ ബിസിനസ് പത്രങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. ടിക് ടോക് സർവീസ് ചൈന രഹസ്യാന്വേഷണത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്ന് ആശങ്ക ചൂണ്ടിക്കാട്ടിയാണിത്. അതേസമയം, മറ്റ് കമ്പനികളും ജനപ്രിയ വീഡിയോ അപ്ലിക്കേഷൻ വാങ്ങാൻ മുന്നോട്ട് വരാൻ സാധ്യതയുണ്ട്. ആമസോൺ, ആൽഫബെറ്റ്, ആപ്പിൾ, ഫേസ്‌ബുക്ക് തുടങ്ങിയ കമ്പനികളും ചൈനീസ് ആപ്ലിക്കേഷൻ വാങ്ങാൻ സാധ്യതയുള്ളവരായാണ് റിപ്പോർട്ടുകൾ വരുന്നത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, നികുതി വരുമാനം കൂപ്പുകുത്തി

അതേസമയം ടിക് ടോക്ക് അമേരിക്കയിൽ നിരോധിക്കുന്നത് ജനങ്ങളിൽ എന്ത് പ്രതികരണമാണുണ്ടാകയെന്ന ആശങ്കയും ട്രംപിനുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇത് ഗുണകരമാകുമോയെന്ന് പരിശോധിക്കേണ്ടതുമുണ്ട്. എന്നാൽ യുഎസിലെ ടിക് ടോക്കിന്റെ പ്രവർത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയാണെങ്കിൽ ഇത് ഗുണം ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. രാജ്യ സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഇന്ത്യയും ചൈനീസ് കമ്പനിയായ ബൈറ്റ്‌ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കി നിരോധിച്ചത്.

ഓഗസ്റ്റ് മുതൽ ഇപിഎഫ് വിഹിതം വീണ്ടും 12 ശതമാനമാക്കും

English summary

Microsoft plans to acquire copyright of tiktok in us | ടിക്ടോക്ക് യുഎസിൽ നിന്ന് പുറത്താകുമെന്ന് സൂചന; പ്രവർത്തനാവകാശം സ്വന്തമാക്കാൻ മൈക്രോസോഫ്‌റ്റ്

Microsoft plans to acquire copyright of tiktok in us
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X