കൊവിഡ് 19 ഭീതി; ട്വിറ്ററിന് പിന്നാലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മൈക്രോസോഫ്റ്റും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനാല്‍ സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവടങ്ങളിലെ ജീവനക്കാരോട് മാര്‍ച്ച് 25 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് മൈക്രോസോഫ്റ്റ്. അസുഖം ബാധിച്ചവരോ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരോ അല്ലെങ്കില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ വീട്ടിരുന്ന് ജോലി ചെയ്യുന്ന രീതി തിരഞ്ഞെടുക്കണമെന്നും സാങ്കേതിക ഭീമന്മാര്‍ അറിയിച്ചിട്ടുണ്ട്. സിയാറ്റില്‍ പ്രവിശ്യയില്‍ മാത്രം 54,000 ജീവനക്കാരാണ് കമ്പനിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നത്. 'കിങ് കൗണ്ടി മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായി, മാര്‍ച്ച് 25 വരെ ഏവരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് കമ്പനി ശുപാര്‍ശ ചെയ്യുന്നു.

 

ജീവനക്കാരുടെ സുരക്ഷ

ഈ നടപടികള്‍ സ്വീകരിക്കുന്നത് ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി മാത്രമാണ്. ജീവനക്കാര്‍ക്ക് സുരക്ഷിതമെന്ന് ബോധ്യപ്പെടുന്ന സ്ഥലം സ്വയം തിരഞ്ഞെടുക്കാവുന്നതാണ്', മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടിവ് പ്രസിഡന്റ് കുര്‍ട്ട് ഡെല്‍ബെന്‍ പറയുന്നു. ആഗോളതലത്തില്‍ തന്നെ 94,000 കേസുകളാണ് കൊവിഡ് 19 ബാധിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 128 എണ്ണം അമേരിക്കയില്‍ സ്ഥിരീകരിച്ചതാണ്.

21 കേസുകള്‍

വാഷിങ്ടണിലെ കിങ് കൗണ്ടി മേഖലയില്‍ 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. സിയാറ്റില്‍ ആസ്ഥാനത്തെ ഒരു ജീവനക്കാരന് കൊവിഡ് 19 പോസിറ്റിവായിട്ടുണ്ടെന്ന് അമസോണ്‍ വെളിപ്പെടുത്തിയിരുന്നു. ഓഫീസിലോ അല്ലെങ്കില്‍ മറ്റു ജോലി സാഹചര്യങ്ങളിലോ (ഡേറ്റ സെന്റര്‍, റീട്ടെയില്‍ മുതലായവ) തങ്ങളുടെ സാന്നിധ്യം അനിവാര്യമെന്ന് തോന്നുന്ന ജീവനക്കാര്‍ക്ക് അവിടെ പോവുന്നത് തുടരാമെന്നും, ഈ സ്ഥലങ്ങളില്‍ സിഡിസി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടപ്പാക്കുമെന്നും ഡെല്‍ബെന്‍ കൂട്ടിച്ചേര്‍ത്തു. പൊതു ഇടങ്ങളിലോ അല്ലെങ്കില്‍ വലിയ ഗ്രൂപ്പുകളിലോ ഇടപഴകുന്നത് ചില വിഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് പുതിയ ആരോഗ്യ നിര്‍ദേശങ്ങളില്‍ പറയുന്നു.

ഈ ചെലവുകളും നിക്ഷേപങ്ങളും നിങ്ങളെ നികുതി ഇളവിന് അര്‍ഹമാക്കും

രോഗ പ്രതിരോധ ശേഷി

60 വയസിന് മുകളിലുള്ള, ആരോഗ്യ പ്രശ്യനങ്ങള്‍ നേരിടുന്നവര്‍ (ഹൃദ്രോഗം, പ്രമേഹം പോലുള്ളവ), രോഗ പ്രതിരോധ ശേഷി കുറവായവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് ഈ വിഭാഗങ്ങള്‍. ഈ സാഹചര്യങ്ങളിലുള്ളവര്‍ ബന്ധപ്പെട്ട മാനേജറുമായി കൂടിയാലോചിച്ച് അവധി ഓപ്ഷനുകളോ അല്ലെങ്കില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യമോ സ്വീകരിക്കേണ്ടതാണെന്നും കമ്പനി അറിയിച്ചു. മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ 1.8 മീറ്റര്‍ വരെ അകലം പാലിക്കണമെന്നും അസുഖ ബാധിതരാണെങ്കില്‍ കഴിയുന്നതും ജോലിയ്ക്ക് വരാതിരിക്കാനും ശ്രദ്ധിക്കണമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ്: ഉൽപ്പാദന കയറ്റുമതിയിൽ 50 ബില്യൺ ഡോളർ ഇടിവുണ്ടായേക്കാം

മൈക്രോസോഫ്റ്റിന്റെയും പുതിയ നടപടികള്‍.

ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം കമ്പനിയുടെ എല്ലാ ഓഫീസുകള്‍ക്കും നല്‍കിയിട്ടുണ്ട്. കൊവിഡ് 19 ബാധിത പ്രദേശങ്ങളിലെ അനിവാര്യമില്ലാത്ത യാത്രകളൈല്ലാം ഇതിനകം തന്നെ കമ്പനി റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ തങ്ങളുടെ 5,000 ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശച്ചിരുന്നത്. ഇതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെയും പുതിയ നടപടികള്‍.

English summary

കൊവിഡ് 19 ഭീതി; ട്വിറ്ററിന് പിന്നാലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മൈക്രോസോഫ്റ്റും| microsoft suggests employees to opt work from home due to covid 19 fear

microsoft suggests employees to opt work from home due to covid 19 fear
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X