ഇനി പാലും തൈരും മാത്രമല്ല, ചാണകവും പായ്ക്കറ്റിലാകും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് മില്‍മ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണൂര്‍: അടിമുടി മാറ്റത്തിനൊരുങ്ങി മില്‍മ. പാല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം പുരത്തിറക്കി വിപണി കീഴടക്കിയ മിന്‍ ഇനി മുതല്‍ ചാണവും പായ്കറ്റിലാക്കി വില്‍ക്കും. കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയ കാര്‍ഷിക മേഖലകളിലേക്ക് വളമായി ഉപയോഗിക്കാവുന്ന രീതിയില്‍ ചാണക പൊടിയാക്കിയാണ് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നത്.

 
ഇനി പാലും തൈരും മാത്രമല്ല, ചാണകവും പായ്ക്കറ്റിലാകും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് മില്‍മ

മില്‍മയുടെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷനാണ് (എംആര്‍ഡിഎഫ്) പുതിയ സംരഭത്തിന് തുടക്കമിടുന്നത്. ചെറുകിട ക്ഷീര കര്‍ഷഷകര്‍ മുതല്‍ വലിയ ഡയറി ഫാം ഉള്‍പ്പടെയുള്ളവര്‍ക്ക് ചാണലം സംസ്‌കരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. വില്‍പ്പന നടത്തിയാല്‍ തന്നെ പ്രതീക്ഷിച്ച വില ലഭിക്കാറില്ല. കൂടാതെ വീട്ടില്‍ കൃഷി ചെയ്യുന്നവര്‍, പൂന്തോട്ടങ്ങള്‍, എന്നിവര്‍ക്ക് മികച്ച ചാണക വളങ്ങള്‍ ലഭ്യമാകാറുമില്ല.

ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഉല്‍പ്പന്നം വിപണിയില്‍ ഇറക്കാന്‍ മില്‍മ തീരുമാനിച്ചത്. ക്ഷീര സംഘങ്ങളുമായി സഹകരിച്ച് കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് ചാണകം പൊടിയായി വിപണിയില്‍ എത്തിക്കുന്നത്. 1,2,5,10 കിലോഗ്രാം പായ്ക്കറ്റുകള്‍ക്ക് 25,27,70,110 എന്നിങ്ങനെയാണ് വില. വന്‍ കിട കര്‍ഷകര്‍ക്ക് എങ്ങനെയാണോ ആവശ്യം അതിന് അനുസരിച്ച് എത്തിച്ച് നല്‍കുന്നതായിരിക്കും. കൃഷി വകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, സര്‍ക്കാരിന്റെ ഫാമുകള്‍ തുടങ്ങിയവയ്ക്ക് നല്‍കാനുള്ള അനുമതിക്ക് മില്‍മ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

അറിഞ്ഞിരിക്കുക; ഇക്കാരണങ്ങളാൽ നിങ്ങളുടെ കോവിഡ് ഇൻഷുറൻസ് തുക നിരസിക്കപ്പെട്ടേക്കാം

English summary

Milma is ready to pack dung and bring it to the market

Milma is ready to pack dung and bring it to the market
Story first published: Friday, June 25, 2021, 21:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X