ജൂൺ 1 മുതൽ ഇന്ത്യൻ റെയിൽവേ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് എസി, നോൺ എസി ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ടിക്കറ്റുകൾ ഓൺലൈനായും റിസർവേഷൻ കൌണ്ടറുകളിലൂടെയും കോമൺ സർവീസ് സെന്ററുകളിലൂടെയും ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്യാം.
ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കി; ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കും

പോസ്റ്റ് ഓഫീസ് വഴി ബുക്ക് ചെയ്യാം
ഇതിൽ പോസ്റ്റോഫീസുകളും ടിക്കറ്റിംഗ് ഏജന്റുകളും ഉൾപ്പെടുന്നു. അതുകൊണ്ട് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തിയും ഇനി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നാണ് റെയിൽവേ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്.

റിസർവേഷൻ കൌണ്ടറുകൾ
പ്രാദേശിക ആവശ്യങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച് റിസർവേഷൻ കൌണ്ടറുകൾ തുറക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. റിസർവേഷൻ കൌണ്ടറുകൾ ഇന്നലെ മുതൽ ഘട്ടം ഘട്ടമായി തുറക്കും. റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പ്രോട്ടോക്കോളുകൾ അനുസരിച്ച് പ്രാദേശിക സംസ്ഥാന സർക്കാരുകൾ കൈകാര്യം ചെയ്യുന്നത് ശ്രാമിക് സ്പെഷ്യൽ ട്രെയിനുകളുടെ സർവ്വീസ് തുടരും.

സാമൂഹിക അകലം
ഈ ബുക്കിംഗ് സൌകര്യങ്ങൾ വീണ്ടും തുറക്കുന്നത് പാസഞ്ചർ റെയിൽവേ സർവീസുകൾ പുനസ്ഥാപിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. നിലവിലുള്ള മഹാമാരി കണക്കിലെടുത്ത് സോണൽ റെയിൽവേ സാമൂഹിക അകലം പാലിക്കുകയും ശുചിത്വ പ്രോട്ടോക്കോളുകൾ പാലിക്കുകയും ചെയ്യണം.
അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റിൽ 85% കേന്ദ്ര സബ്സിഡി; 15% നൽകേണ്ടത് സംസ്ഥാനങ്ങൾ

ലോക്ക്ഡൌൺ
രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ രാജ്യത്തുടനീളമുള്ള എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രെയിൻ സർവ്വീസുകൾ ഭാഗികമായ രീതിയിൽ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
വന്ദേ ഭാരത് വിമാന ടിക്കറ്റിന് ഒരു ലക്ഷം രൂപ, ഹോട്ടൽ ക്വാറന്റൈൻ ചെലവ് വേറെ; താങ്ങാനാകാതെ പ്രവാസികൾ

സ്പെഷ്യൽ ട്രെയിനുകൾ
മെയ് 11 ന് 30 പ്രത്യേക എസി ട്രെയിനുകൾ ന്യൂഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്നു. മെയ് ഒന്നിന് ശേഷം റെയിൽവേ 21.5 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിലൂടെ എത്തിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിലും അവരുടെ ജോലിസ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാർക്ക് കൂടുതൽ ആശ്വാസം പകരുന്നതിനായി ശ്രാമിക് ട്രെയിനുകളുടെ എണ്ണം ഇരട്ടിയാക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.