മൊബൈൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി; ഫോൺ ബിൽ 20 ശതമാനം വരെ ഉയരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; മൊബൈൽ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി നിരക്ക് ഉയർത്താനൊരുങ്ങി മൊബൈൽ കമ്പനികൾ. വോഡാഫോൺ,-ഐഡിയ (വി), എയർടെൽ എന്നീ കമ്പനികളാണ് താരിഫ് ഉയർത്താൻ ആലോചിക്കുന്നത്. 15 മുതൽ 20 ശതമാനം വരെ താരിഫുകൾ ഉയർത്തനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുവർഷത്തോടെയാകും താരിഫുകൾ ഉയർത്തിയേക്കുക.

 

മൊബൈൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി; ഫോൺ ബിൽ 20 ശതമാനം വരെ ഉയരും

കൊവിഡിന്റേയുംലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ ഡാറ്റ ഉപയോഗം വർധിച്ചെന്നും കോളുകളിലും വർധനവ് ഉണ്ടായെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് ഉയർത്തുകയെന്ന നിലപാടിലേക്ക് കമ്പനികൾ എത്തിയിരിക്കുന്നത്.അതേസമയം മുഖ്യ എതിരാളികളായ റിലയൻസ് ജിയോയുടെ ഇക്കാര്യത്തിലുള്ള തിരുമാനം വീക്ഷിച്ച ശേഷമാകും കമ്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചേക്കുക. താരിഫിന് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ട്രായിയുടെ തിരുമാനത്തിനായി കമ്പനികൾ കാത്തിരിക്കുകയാണ്. അതിനിടയിലാണ് ഈ നിരക്ക് വർധനയ്ക്കുള്ള നീക്കങ്ങൾ.

രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ മുമ്പ് 2019 ഡിസംബറിലാണ് നിരക്ക് വർദ്ധിപ്പിച്ചിച്ചത്. 2016 ൽ റിലയൻസ് ജിയോയുടെ വരവിന് പിന്നാലെ ആദ്യമായിട്ടായിരുന്നു ഈ വർധനവ്. ഒരു ഉപഭോക്താവിൽ നിന്നുള്ള വിയുടെ ശരാശരി വരുമാനം 119 രൂപയാണ്. അതേസമയം എയർടെല്ലിനിത് 162 ഉം ജിയോക്ക് ഇത് 145 ഉം ആണ്.

നേരത്തേ നിരക്ക് ഉയർത്തുമെന്ന സൂചന എയർടെൽ നൽകിയിരുന്നു.നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ആവശ്യമാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഗോപാൽ വിറ്റാൽ പറഞ്ഞത്.ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിൽ നിര്‍ത്തുകയാണ് ലക്ഷ്യം. ഒരു വർഷം മുൻപ് ഇത് 128 രൂപയായിരുന്നു. പിന്നീട് ജൂണിൽ ഇത് 157 രൂപയായും സപ്റ്റംബറിൽ ഇത്162 രൂപയുമായിരുന്നു.

ഫാക്ടറി ഉല്‍പ്പന്നങ്ങള്‍ തൊട്ടാല്‍ പൊള്ളും, ഹോള്‍സെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ കുതിച്ചുയര്‍ന്നു!!

ഡിജിറ്റൽ മാധ്യമങ്ങളില വിദേശനിക്ഷേപം 26% മാത്രം: കൂടുതലുള്ളവ ഒഴിവാക്കണം; മാർഗരേഖ പുറത്തിറങ്ങി

കൊതുക് ജന്യ രോഗങ്ങള്‍ക്കും ഇനി ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

English summary

Mobile Phone Tariff May Rise Up to 20 Percentage

Mobile Phone Tariff May Rise Up to 20 Percentage
Story first published: Tuesday, November 17, 2020, 0:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X