മൊബൈൽ താരിഫ് വർദ്ധനവ് അനിവാര്യം, എയർടെൽ നിരക്ക് ഉടൻ ഉയർത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലെ നിരക്കുകൾ സുസ്ഥിരമല്ലെന്നും ടെലികോം താരിഫ് വർദ്ധനവ് ആവശ്യമാണെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു. ചൈനീസ് ടെലികോം ഉപകരണ വിൽപ്പനക്കാരെ 5 ജി നെറ്റ്‌വർക്കുകളിൽ പങ്കെടുക്കാൻ അനുവദിക്കുമോ ഇല്ലയോ എന്ന വിഷയത്തിൽ രാജ്യം തീരുമാനിക്കുന്നത് എല്ലാവരും അനുസരിക്കുെമന്നും മിത്തൽ പറഞ്ഞു.

 

താരിഫ് വർദ്ധനവ്

താരിഫ് വർദ്ധനവ്

താരിഫുകളെ സംബന്ധിച്ചിടത്തോളം കമ്പനി ഇതിനകം തന്നെ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും താരിഫ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന ഉറച്ച നിലപാടാണ് എയർടെല്ലിനെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ താരിഫുകൾ സുസ്ഥിരമല്ലെന്നും വ്യവസായം മുന്നോട്ട് നീങ്ങുന്നതിന് നിരക്ക് വർദ്ധനവ് അനിവാര്യമാണെന്നും മിത്തൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'വര്‍ക്ക് ഫ്രം ഹോം' രക്ഷിച്ചു, സെപ്തംബര്‍ പാദം നഷ്ടം വെട്ടിക്കുറച്ച് ഭാരതി എയര്‍ടെല്‍

വരുമാനം

വരുമാനം

വ്യവസായത്തിന് ചില ഘട്ടങ്ങളിൽ താരിഫ് വർദ്ധനവ് ആവശ്യമാണ്. നിരക്ക് വർദ്ധനവ് വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചാണെന്നും മിത്തൽ പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ 160 രൂപയ്ക്ക് 16 ജിബി ഡാറ്റ ഉപഭോഗം ഒരു ദുരന്തമാണെന്ന് മിത്തൽ വിശേഷിപ്പിച്ചിരുന്നു. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർ‌പിയു) ആദ്യം 200 രൂപയായും ലാഭകരമായ വ്യവസായത്തിന് പിന്നീട് 300 രൂപയായും വില ഉയർത്തണമെന്നാണ് കമ്പനി വിലയിരുത്തൽ.

മൊബൈൽ ഫോൺ വരിക്കാർ അറിഞ്ഞോ? ഉടൻ ഡാറ്റാ, കോൾ നിരക്കുകൾ ഉയരും

ടെലികോം വ്യവസായം

ടെലികോം വ്യവസായം

ഭാരതി എയർടെല്ലിന്റെ മൊബൈൽ എആർ‌പിയു സെപ്റ്റംബർ പാദത്തിൽ 162 രൂപയായിരുന്നു. രണ്ടാം പാദത്തിൽ 128 രൂപയിൽ നിന്ന് 157 രൂപയായി ഉയർന്നു. ടെലികോം ഒരു ഉയർന്ന മൂലധനം ആവശ്യമായ വ്യവസായമായതിനാൽ നെറ്റ്വർക്കുകൾ, സ്പെക്ട്രം, ടവറുകൾ, സാങ്കേതികവിദ്യ എന്നിവയിലേക്ക് സ്ഥിരമായ നിക്ഷേപം ആവശ്യമാണെന്ന് ഭാരതി ഗ്രൂപ്പ് മേധാവി പറഞ്ഞു. ടെലികോം വ്യവസായത്തിന് കോടി കണക്കിന് പണം ആവശ്യമാണെന്നും ഇത് തുടർച്ചയായി നിക്ഷേപം നടത്തേണ്ട വ്യവസായമാണെന്നും മിത്തൽ പറഞ്ഞു.

ടെലികോം ബിസിനസ് ചെലവുകൾ

ടെലികോം ബിസിനസ് ചെലവുകൾ

സ്റ്റീൽ അല്ലെങ്കിൽ പവർ പ്ലാന്റുകൾ അല്ലെങ്കിൽ റിഫൈനറികൾ സ്ഥാപിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ടെലികോം മേഖലയ്ക്ക് തുടർച്ചയായി മൂലധന നിക്ഷേപം ആവശ്യമാണ്. പുതിയ സാങ്കേതികവിദ്യ, കൂടുതൽ കവറേജ്, കൂടുതൽ ശേഷി എന്നിവ നേടുന്നതിന് ഓരോ വർഷവും കോടിക്കണക്കിന് രൂപ പുതുതായി ചെലവഴിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ടെലികോം നയവും പുതിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നയവും വരുമാനം വർദ്ധിപ്പിക്കുന്നതിന് സഹായകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5ജി എന്ന്?

5ജി എന്ന്?

സർക്കാരിന് എജിആർ കുടിശ്ശിക ഇനത്തിൽ എയർടെൽ ഇതിനകം 18,000 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മിത്തൽ ചൂണ്ടിക്കാട്ടി. 5 ജി സ്പെക്ട്രം വില താങ്ങാനാവില്ലെന്നും മിത്തൽ പറഞ്ഞു. ഇന്ത്യയ്ക്ക് ഇനിയും സമയമുണ്ടെന്നും യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിൽ പോലും 5 ജി കവറേജ് ഇപ്പോഴും വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

ഘാനയിലെ ബിസ്സിനസ്സിന് പൂട്ടിട്ട് എയർടെൽ, 100 ശതമാനം ഓഹരിയും സർക്കാരിന് കൈമാറും

English summary

Mobile Tariff Hike Is Inevitable And Airtel Will Soon Raise Rates | മൊബൈൽ താരിഫ് വർദ്ധനവ് അനിവാര്യം, എയർടെൽ നിരക്ക് ഉടൻ ഉയർത്തും

The current rates were unsustainable and needed an increase in telecom tariffs, Bharti Airtel chairman Sunil Mittal said. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X