ദുബായില്‍ മോഹന്‍ലാലിന് പുത്തന്‍ ആഡംബര ഫ്‌ലാറ്റ്; ആര്‍പി ഹൈറ്റ്‌സില്‍ വില തുടങ്ങുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ്: മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ദുബായില്‍ ഒരു ആഡംബര വസതി കൂടി സ്വന്തമാക്കിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ചെന്നൈയിലും തിരുവനന്തപുരത്തും എറണാകുളത്തും ഉള്ള മോഹന്‍ലാല്‍ വസതികളെ കുറിച്ച് ഏറെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.

 

എന്നാല്‍ ദുബായിലെ പുതിയ വീട് എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് തന്നെ ആയിരുന്നു. മോഹന്‍ലാലിന്റെ ബാല്യകാല സുഹൃത്തും സംവിധായകനും ആയ അശോക് കുമാറിന്‌റെ ഭാര്യ ആയിരുന്നു വീടിന്റെ ചിത്രങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. എന്താണ് വീടിന്റെ വില, എന്തൊക്കെ ആഡംബരങ്ങളാണ് അവിടെയുള്ളത്, ആര്‍പി ഹൈറ്റ്‌സ് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെ... പരിശോധിക്കാം

രവി പിള്ളയുടെ

രവി പിള്ളയുടെ

മലയാളി കോടീശ്വരന്‍ ആയ രവി പിള്ളയുടെ സ്ഥാപനമാണ് ആര്‍പി ഗ്ലോബല്‍. അതിന് കീഴിലാണ് ആര്‍പി ഹൈറ്റ്‌സ് വരുന്നത്. ആര്‍പി ഹൈറ്റ്‌സ് ദുബായ് ഡൗണ്‍ ടൗണില്‍ ഒരുക്കിയ ഭവസന സമുച്ചയത്തിലാണ് മോഹന്‍ലാല്‍ വീട് സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടര കോടിയില്‍ തുടങ്ങും

രണ്ടര കോടിയില്‍ തുടങ്ങും

1.3 ബില്യണ്‍ ദിര്‍ഹംസ്(ഏതാണ്ട് 2.6 കോടി രൂപ) ആണ് ആര്‍പി ഹൈറ്റ്‌സിലെ ഏറ്റവും കുറഞ്ഞ വില. ഇത് കൂടാതെയാണ് ഇന്റീരിയര്‍ ഡിസൈനിങ്ങും മറ്റുമൊക്കെ ഓരോരുത്തരും ഒരുക്കേണ്ടി വരിക. അതിന് ലക്ഷങ്ങളും കോടികളും ആയേക്കും. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ വസതിയ്ക്ക് കൃത്യം എത്ര രൂപയായി എന്ന് പറയാന്‍ കഴിയില്ല എന്ന് ചുരുക്കം.

അഞ്ച് തരം

അഞ്ച് തരം

അഞ്ച് തരം വീടുകളാണ് ആര്‍പി ഹൈറ്റ്‌സ് ഒരുക്കിയിട്ടുള്ളത്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ എല്ലാം ഇപ്പോഴേ വിറ്റുപോയിട്ടുണ്ട്. പിന്നെയുള്ളത് സിംഗിള്‍ ബെഡ്‌റൂം, ടു ബെഡ് റൂം, ത്രീ ബെഡ് റൂം അപ്പാര്‍ട്ടുമെന്റുകളാണ്. 911 സ്‌ക്വയര്‍ ഫീറ്റ്, 1758 സ്‌ക്വയര്‍ ഫീറ്റ്, 2,515 സ്‌ക്വയര്‍ ഫീറ്റ് കണക്കിലാണ് ഇവ. ഏറ്റവും വലിയത് 6,663 സ്‌ക്വയര്‍ ഫീറ്റ് ഉള്ള പെന്റഹൗസ് ആണ്.

ഇതില്‍ ഏതാണ് മോഹന്‍ലാല്‍ വാങ്ങിയത് എന്ന് വ്യക്തമല്ല.

ദുബായ് മാളിന് തൊട്ടടുത്ത്

ദുബായ് മാളിന് തൊട്ടടുത്ത്

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സ് ആണ് ദുബായ് മാള്‍. വെറും 2 മിനിട്ട് നടക്കാനുള്ള ദുരമേ ഉള്ളൂ ആര്‍പി ഹൈറ്റ്‌സില്‍ നിന്ന് ഇവിടേക്ക്! ദിബായ് സൗത്തിലേക്ക് 38 മിനിട്ടും പാം ജുമൈറയിലേക്ക് 26 മിനിട്ടും ബുല്‍ അല്‍ അറബിലേക്ക് 20 മിനിട്ടും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 17 മിനിട്ടും ഡ്രൈവ് ചെയ്യാനുള്ള ദൂരമേയുള്ളു. എട്ട് മിനിട്ടുകൊണ്ട് ബുര്‍ജ് ഖലീഫയില്‍ എത്താം.

200 മീറ്റര്‍ ഉയരം

200 മീറ്റര്‍ ഉയരം

200 മീറ്റര്‍ ആണ് ആര്‍പി ഹൈറ്റ്‌സിന്റെ ഉയരം. ആഡംബരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. പത്തടി, ആറിഞ്ച് ഹൈറ്റിലാണ് സീലിങ്. സാറ്റിന്‍ ഫിനിഷ്ഡ് ഓക്കും വാള്‍നട്ടും ആണ് ഫ്‌ലോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും മുന്തിയ ഇന്റീരിയര്‍ തന്നെയാണ് ഒരുക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ആഡംബര സൗകര്യങ്ങള്‍

ആഡംബര സൗകര്യങ്ങള്‍

ആര്‍പി ഹൈറ്റ്‌സില്‍ ഒരുക്കിയിട്ടുള്ള മറ്റ് സംവിധാനങ്ങള്‍ കൂടി പരിശോധിക്കാം...

1. യോഗ ചെയ്യാനുള്ള സ്ഥലത്തോട് കൂടിയ ജിം

2. മസ്സാജ് റൂം

3. അക്വ തെറാപ്പി പൂൾ

4. സ്റ്റീം ആൻഡ് സോണ

5. കുട്ടികളുടെ സ്വിമ്മിങ് പൂൾ

6. കുട്ടികൾക്കുള്ള പ്ലേ ഏരിയ

7. സ്പാ

8. ബില്യാർഡ്സ് റൂം

9. രണ്ട് ഇൻഫിനിറ്റി സ്വിമ്മിങ് പൂളുകൾ (അഞ്ചാം നിലയിലും 43-ാം നിലയിലും)

10. കഫെ

11. സ്കൈ ഡെക്ക് (43-ാം നിലയിൽ)

English summary

Mohanlal buys new house in Dubai; Know the price and Amenities

Mohanlal buys new house in Dubai; Know the price and Amenities.
Story first published: Tuesday, November 17, 2020, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X