വ്യഴാഴ്ചയിലെ വ്യാപാരം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞുപോയ ആഴ്ച വിപണികള്‍ക്ക് വളരെ അനുകൂലവും ശുഭകരവുമായിരുന്നു. പ്രധാന സൂചികകള്‍ക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചു. 7 ആഴ്ചകളിലെ ചാഞ്ചാട്ടങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ശേഷം സൂചികകള്‍ക്ക് മുമ്പത്തെ റെസിസ്റ്റന്‍സ് മേഖലകള്‍ ഭേദിച്ച് മുന്നേറ്റം നടത്താനായി. ഏറെക്കാലം അടിഞ്ഞു കിടന്നിരുന്ന ബാങ്കിംഗ് ഓഹരികളിലെ ഉണര്‍വാണ് കഴിഞ്ഞയാഴ്ചയിലെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ ഈയാഴ്ചയും വിപണികള്‍ക്ക് വളരെ നിര്‍ണായകമാണ്.

18,000-ലേക്ക് ?
കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങളും പുറത്തു വരാനിരിക്കുന്നതു കൊണ്ട് സീമപകാല വിപണിയുടെ ഗതിവിഗതികളും ഏറെക്കുറെ ഈയാഴ്ചയോടെ തീരുമാനിക്കപ്പെടാം. നിലവിലെ ക്ലോസിങ് നിലവാരം സൂചികകള്‍ക്ക് നിലനിര്‍ത്താനായാല്‍ നിഫ്റ്റി വീണ്ടും തന്ത്രപ്രധാനമായ 18,000 നിലവാരം മറികടന്നേക്കാം. ഇല്ലെങ്കില്‍ വിപണിയില്‍ വീണ്ടുമൊരു കണ്സോളിഡേഷന് സാഹചര്യത്തിന് അരങ്ങൊരുങ്ങാമെന്നും ട്രേഡ് റിസര്‍ച്ച് അനലിസ്റ്റ് കുനാല്‍ ബോത്ര അഭിപ്രായപ്പെട്ടു. അദ്ദേഹം ഈയാഴ്ചയിലേക്ക് നിക്ഷേപത്തിനായി നിര്‍ദേശിച്ച മൂന്ന് ഓഹരികളാണ് താഴെ ചേര്‍ത്തിരിക്കുന്നത്.
Also Read: ലക്ഷാധിപതിയാകണോ? 11 രൂപ മാത്രം; 350% ലാഭം; ഈ വര്‍ത്തെ മള്‍ട്ടിബാഗര്‍ പെന്നിസ്റ്റോക്ക് ഇതാ

1) സെഞ്ചുറി ടെക്സ്റ്റൈല്‍സ്
മുംബൈ കേന്ദ്രമാക്കി 1897 മുതല്‍ വസ്ത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സെഞ്ചുറി ടെക്സ്റ്റെല്‍സ് (BSE: 500040, NSE: CENTURYTEX). ആഗോളതലത്തിലും ടെക്സ്റ്റൈല്‍ മേഖലില്‍ നിര്‍ണായ സ്വാധീനമുള്ള കമ്പനി 50-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. സര്‍ക്കാരിന്റെ ത്രീ സ്റ്റാര്‍ പദവിയുളള കയറ്റുമതി സ്ഥാപനം കൂടിയാണിത്. വസ്ത്ര നിര്‍മാണത്തിനു വേണ്ട സാധന സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്നത് കൂടാതെ, പേപ്പര്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവ ബിസിനിസ് സാന്നിധ്യമുണ്ട്. 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. ഒരാഴ്ചക്കിടെ ഓഹരിയില്‍ 15 ശതമാനം കുതിപ്പുണ്ടായി. ഡെയ്ലി ചാര്‍ട്ടില്‍ പാറ്റേണ്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 4 ശതമനത്തോളം കുതിച്ച് 947 രൂപ നിലവാരത്തിലാണ് സെഞ്ചുറി ടെക്സ്റ്റൈല്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,050 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് കുനാല്‍ ബോത്ര പറഞ്ഞു. ഈ ട്രേഡഡിനുള്ള സ്റ്റോപ് ലോസ് 900 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.

2) എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ധനകാര്യ സേവന ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് (BSE: 500180, NSE: HDFCBANK). ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമായി 1994-ലാണ് തുടക്കം. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും ആഗോള തലത്തില്‍ പത്താമതും നില്ക്കുന്നു. നിലവില്‍ ഓഹരി 200, 50 ഡിഎംഎ നിലവാരം ഭേദിച്ച് മുന്നേറി. സ്റ്റോക്കില്‍ മൊമന്റം തുടര്‍ന്നാല്‍ 1,650 വരെ എത്താം. നിലവിലെ വിലയില്‍ വാങ്ങുകയാണെങ്കില്‍ സ്റ്റോപ് ലോസ് 1,500 നിലവവാരത്തില് ക്രമീകരിക്കണം. വെള്ളിയാഴ്ച ഒരു ശതമാനത്തോളം കയറി 1,550 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.
Also Read: 70% ലാഭം നേടണോ? വിലക്കുറവിലുള്ള ഈ 4 സ്വകാര്യ ബാങ്ക് ഓഹരികള്‍ പരിഗണിക്കാം

3) എന്‍ടിപിസി
രാജ്യത്തെ ഊര്‍ജോത്പാദന മേഖലയില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള കമ്പനിയാണ് എന്‍ടിപിസി ലിമിറ്റഡ് (BSE: 532555, NSE : NTPC). രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തിലെ 25 ശതമാനത്തിലധികവും എന്‍ടിപിസിയാണ് സംഭാവന ചെയ്യുന്നത്. എന്‍ടിപിസിക്ക് കീഴില്‍ 55 പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് എന്‍ടിപിസിയുടെ മുഖ്യ പ്രവര്‍ത്തനം. ഒരാഴ്ച മുമ്പ് ഓഹരിയില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. ശേഷം കണ്‍സോളിഡേഷനിലേക്ക് പോയി. ഇതും ബ്രേക്ക് ഔട്ടില്‍ സംഭവിക്കാവുന്നതാണ്. വെള്ളിയാഴ്ച 131.35 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 140 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 127-ല്‍ ക്രമീകരിക്കണമെന്നും കുനാല്‍ ബോത്ര നിര്‍ദേശിച്ചു.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ട്രേഡ് റിസര്‍ച്ച അനലിസ്റ്റ് കുനാല്‍ ബോത്രയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.