അക്കൗണ്ട് മാറി പോയാലും പണം നഷ്ടമാകില്ല; ഇക്കാര്യങ്ങൾ ചെയ്യൂ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് നമ്മുടെ ഇപ്പോഴുള്ള ജീവിതം മുന്നോട്ട് പോകുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് സാമ്പത്തിക കാര്യങ്ങളാണ്. മുൻകാലങ്ങളിൽ ബാങ്കിൽ ചെന്ന് ക്യൂ നിന്ന് ചെയ്ത പല കാര്യങ്ങളും ഡിജിറ്റൽ യുഗത്തിൽ അതിവേഗം നമ്മുടെ സ്മാർട് ഫോണുകളിൽ ഞൊടിയിടയിൽ പൂർത്തിയാക്കാൻ സാധിക്കുന്നു. നെറ്റ് ബാങ്കിങ്, യുപിഐ പേമെന്റ്, മൊബൈൽ വാലറ്റ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇതിനായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളും സജീവമാണ്. എന്നാൽ ചില പിഴവുകൾ സംഭവിക്കുക സ്വാഭാവികമാണ്.

 

പലപ്പോഴും ഇത്തരത്തിൽ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് നമ്മൾ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഇടുമ്പോൾ പിഴവ് സംഭവിക്കാം. നമ്മൾ ഉദ്ദേശിച്ച അക്കൗണ്ടിന് പകരം മറ്റൊന്നിലേക്ക് ആകും അത് പോവുക. എന്നാൽ ഈ പണം തിരിച്ചു കിട്ടുമോ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ട്. തീർച്ചയായും അയാളുടെ സഹായമില്ലാതെ തന്നെ നമുക്ക് നഷ്ടമായ പണം തിരികെ ലഭ്യമാക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

അക്കൗണ്ട് മാറി പോയാലും പണം നഷ്ടമാകില്ല; ഇക്കാര്യങ്ങൾ ചെയ്യൂ...

നമുക്ക് പോലും അറിയാത്ത ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോയ പണം തിരികെ ലഭിക്കാൻ ബാങ്കിന്റെ സൗകര്യങ്ങൾ നമുക്ക് ഉപയോഗിക്കാം. നമ്മൾ ഉദ്ദേശിച്ച ആളിനല്ല പണം നൽകിയിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക. ഇക്കാര്യം കസ്റ്റമർ കെയറിലേക്ക് ഉടനെ വിളിച്ച് അറിയിക്കണം. എവിടെ, എങ്ങനെ, എന്ത് പിഴവാണ് സംഭവിച്ചതെന്ന് ബാങ്ക് അധികൃതരെ അറിയിക്കുക. കസ്റ്റമർ കെയറിലറിയിക്കുമ്പോൾ തന്നെ നിങ്ങളുടെ ബ്രാഞ്ച് മാനേജരെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിക്കണം.

പിന്നീട് ഇക്കാര്യങ്ങൾ രേഖമൂലം അതായത് കത്തായോ ഇമെയിൽ ആയോ നൽകാൻ ബാങ്ക് ആവശ്യപ്പെട്ടാൽ അതും ചെയ്യുക. ഇടപാട് നടന്ന തീയ്യതി, സമയം, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്നിവ മറക്കാതെ നല്‍കുവാന്‍ ശ്രദ്ധിയ്ക്കാം. എത്രയും വേഗം പണം തിരികെ ലഭിക്കാൻ നിങ്ങളുടെ ബാങ്ക് നടപടി ആരംഭിക്കും. പണം മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് ആണ് പോയതെങ്കിൽ അത് റിട്ടേൺ ലഭിക്കാൻ കുറച്ച് സമയം പിടിക്കും. ചില ഘട്ടങ്ങളിൽ ഈ സമയ പരിധി രണ്ട് മാസം വരെ നീണ്ടു പോയേക്കാം. കാരണം അതിന് ഒരുപാട് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പണം പോയ അക്കൗണ്ട് ഏത് ബാങ്കിലേതാണ് അവരോട് അപേക്ഷിച്ച ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.

 

എന്നാൽ നിങ്ങളുടെ അതേ ബാങ്കിലാണ് നിങ്ങള്‍ തെറ്റായി പണം കൈമാറിയിരിക്കുന്നതെങ്കിൽ കാല താമസം ഇല്ലാതെ തന്നെ പണം നിങ്ങൾക്ക് തിരികെ ലഭിക്കും. ബാങ്ക് അക്കൗണ്ട് നിലവിലില്ലാത്ത അക്കൗണ്ട് ആണെങ്കില്‍ മറ്റൊന്നും ചെയ്യാതെ തന്നെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ വരും. ആര്‍ബിഐ നിര്‍ദേശപ്രകാരം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം കൈമാറുമ്പോള്‍ നിങ്ങള്‍ക്ക് അത് സംബന്ധിച്ച സന്ദേശം ഫോണില്‍ ലഭിക്കും. തെറ്റായി മറ്റേതെങ്കിലും അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടതെങ്കിൽ ഉടന്‍ തന്നെ ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശമുണ്ട്.

ഓൺലൈൻ ബാങ്കിൽ നമ്മളുടെ അകൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു പണമയക്കുമ്പോൾ നമ്മൾ ഏറെ ശ്രദ്ധിക്കാനുണ്ട് .കാരണം നേരിട്ട് ബാങ്കിൽ പോയി പണമടയ്ക്കുമ്പോൾ നമുക്ക് എവിടെങ്കിലും തെറ്റായാലോ അല്ലെങ്കിൽ നമ്മൾ പണം അടയ്ക്കുന്ന ആളിന്റെ വിവരങ്ങൾ ചോദിക്കുവാനും അവിടെ സൗകര്യം ഉണ്ട് .എന്നാൽ ഓൺലൈൻ ബാങ്ക് വഴി പമടയ്ക്കുമ്പോൾ നമുക്ക് ഒരു ചെറിയ തെറ്റ് വന്നാൽ കൂടി അത് ട്രാന്സാക്ഷനെ ബാധിക്കുന്നതാണ് .ഉദാഹരണത്തിന് നമ്മളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ ഒരു ആക്കം മാറിയാൽ തന്നെ അത് മറ്റൊരാളുടെ അക്കൗണ്ടിലേക്കു പോകും . അതുകൊണ്ട് പരമാവധി ശ്രദ്ധിച്ചുവേണം ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.

ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ ഒരുപാട സാഹചര്യങ്ങളും അവസരങ്ങളും ഉണ്ടെങ്കിലും അതിന് പിന്നിലെ നൂലാമാലകൾ ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിച്ച് മാത്രം ഇടപാടുകൾ ചെയ്യുക. അക്കൗണ്ട് നമ്പർ, മൊബൈൽ ഫോൺ നമ്പർ പോലുള്ള വിവരങ്ങൾ നൽകുമ്പോൾ ഡബിൾ ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക.

English summary

Money will not be lost even if the account changes; Do these things

Money will not be lost even if the account changes; Do these things
Story first published: Tuesday, August 10, 2021, 1:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X