സ്വർണം പണയം വച്ചാൽ ഇനി കൂടുതൽ പണം കിട്ടും; റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വായ്പ മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. ഇത് സ്വർണാഭരണങ്ങൾ പണയം വച്ച് കൂടുതൽ വായ്പ എടുക്കാൻ സഹായിക്കും. നിലവിലെ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച്, സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75% വരെയാണ് ബാങ്കുകൾ വായ്പ നൽകുന്നത്. എന്നാൽ കൊവിഡ്-19 ന്റെ ആഘാതം ലഘൂകരിക്കാനായി ഇത്തരം വായ്പകൾക്ക് അനുവദനീയമായ വായ്പാ തുക ആഭരണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനമാക്കി ഉയർത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

2021 മാർച്ച് 31 വരെ
 

2021 മാർച്ച് 31 വരെ

അതായത് നിലവിൽ സ്വർണം പണയം വയ്ക്കുമ്പോൾ ലഭിക്കുന്ന ആഭരണണത്തിന്റെ മൂല്യത്തിന്റെ 75% വായ്പ തുകയ്ക്ക് പകരം ഇനി 90 ശതമാനം തുക വായ്പയായി ലഭിക്കും. ഈ ഇളവ് 2021 മാർച്ച് 31 വരെ ലഭ്യമാണ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ, സ്വർണ്ണ പണയ വായ്പകൾക്ക് ബാങ്കുകളിൽ ആവശ്യക്കാർ കൂടിയിരുന്നു. ഇത് മറ്റ് വായ്പകളേക്കാൾ സുരക്ഷിതമാണെന്ന് ബാങ്കുകളും കരുതുന്നു.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് ഒറ്റയടിയ്ക്ക് കൂടിയത് 520 രൂപ

സ്വർണ വായ്പയ്ക്ക് പ്രചാരം

സ്വർണ വായ്പയ്ക്ക് പ്രചാരം

ലോകമെമ്പാടുമുള്ള മഹാമാരി നാശനഷ്ടങ്ങൾ മൂലം ഈ സാമ്പത്തിക വർഷം ജിഡിപി ചുരുങ്ങുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു. മാത്രമല്ല അപകടകരമായ ബിസിനസ്സും വ്യക്തിഗത വായ്പകളും തിരിച്ചടയ്ക്കാൻ ആളുകൾ പാടുപെടും എന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സ്വർണ്ണ വായ്പാ കമ്പനികൾക്ക് പുറമെ നിരവധി പൊതുമേഖല, സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്വർണ്ണ വായ്പകൾക്ക് നിരവധി പ്രമോഷണൽ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിമാൻഡ് കൂടി

ഡിമാൻഡ് കൂടി

അനിശ്ചിതത്വങ്ങളെ മറികടക്കാൻ ആളുകൾ ഹ്രസ്വകാല വായ്പകൾ എടുക്കുന്നതിനാൽ സ്വർണ വായ്പയ്ക്ക് ഡിമാൻഡ് ഉയരുന്നുണ്ടെന്ന് ഗോൾഡ് ഫിനാൻസിംഗ് കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ ഇന്ന് ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ 4% ഉയർന്നു.

ആഗസ്റ്റിലെ ധനനയത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കാൻ സാധ്യത

താൽ‌ക്കാലിക ആശ്വാസം

താൽ‌ക്കാലിക ആശ്വാസം

താൽ‌ക്കാലിക സാമ്പത്തി പ്രശ്‌നങ്ങൾ‌ പരിഹരിക്കുന്നതിന് സ്വർണ്ണ വായ്പ നിങ്ങളെ സഹായിക്കും, എന്നാൽ വായ്പയുടെ കാലാവധി ഹ്രസ്വമായി നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കുക. പ്രോസസ്സിംഗ് ഫീസ് കൂടാതെ, വായ്പ നൽകുന്ന പല ബാങ്കുകളും മൂല്യനിർണ്ണയ ചാർജുകളും ഈടാക്കിയേക്കാം.

കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, വില പവന് 50000ലേയ്ക്ക്?

2020ലെ വില‍ വ‍‍ർദ്ധനവ്

2020ലെ വില‍ വ‍‍ർദ്ധനവ്

2020 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു സ്വ‍ർണ വില. വെറും ഏഴ് മാസം 13,000 രൂപ വില വ‍ർദ്ധനവാണ് സ്വ‍ർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാകും സ്വ‍ർണ വില ഏഴു മാസം കൊണ്ട് 13,000 രൂപ കൂടുന്നത്. കോവിഡ് വ്യാപനവും ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് മഞ്ഞലോഹത്തിന്റെ തിളക്കം കൂട്ടിയത്.

സ്വര്‍ണാഭരണ വില്‍പ്പന

സ്വര്‍ണാഭരണ വില്‍പ്പന

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020 ലെ രണ്ടാം പാദത്തില്‍ സ്വര്‍ണാഭരണ വില്‍പനയില്‍ 74 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും സ്വര്‍ണാഭരണ വിപണി വലിയ ഇടിവിലാണ്. കൊവിഡ് പ്രതിസന്ധി മൂലം രണ്ട് രാജ്യങ്ങളിലും ആഭരണവിപണി തകര്‍ന്നിരിക്കുകയാണ്. ഇതോടെ ലോക സ്വര്‍ണാഭരണ വിപണിയും 53 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.

വില വീണ്ടും ഉയരുമോ?

വില വീണ്ടും ഉയരുമോ?

യുഎസും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനാൽ പല നിക്ഷേപകരും സ്വർണം ഔൺസിന് 2000 ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറയുക, കോവിഡ് -19 കേസുകൾ വർദ്ധിക്കുക, യുഎസ്-ചൈന പിരിമുറുക്കം എന്നിവ വിലയേറിയ ലോഹത്തിന് കൂടുതൽ ​ഗുണം ചെയ്യും. ക്ഷമയുള്ള നിക്ഷേപകർക്ക് വരും ദിവസങ്ങളിൽ മാന്യമായ വരുമാനം സ്വ‍ർണത്തിൽ നിന്ന് നേടാനാകുമെന്നാണ് വിലയിരുത്തൽ.

English summary

More money will get from gold loan; RBI increased loan to value ratio | സ്വർണം പണയം വച്ചാൽ ഇനി കൂടുതൽ പണം കിട്ടും; റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ

The Reserve Bank of India has eased the gold lending guidelines. This will help you to get more money from gold loan. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X