സൂക്ഷിച്ചില്ലേല്‍ പണി പാളും; മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു, ലക്ഷ്യം കൗമാരപ്രായക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തുന്ന സംഘം തൃശൂര്‍ ജില്ലയില്‍ വിലസുന്നതായി റിപ്പോര്‍ട്ട്. ചെറുതുരുത്തിയില്‍ മാത്രം 150ഓളം പേര്‍ ഈ കെണിയില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗം പേരും കൗമാര പ്രായക്കാരാണ്. മാസം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം കാറും മറ്റും ആഡംബരമായുള്ള ജീവിതം എന്നിങ്ങനെ വ്യക്തമാക്കുന്ന വീഡിയോകള്‍ പങ്കുവച്ചാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ഇതില്‍ ചേര്‍ന്ന് 100 ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്.

 

ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ചെലവേറും: നിരക്ക് വർധിപ്പിച്ച് വ്യോമയാന മന്ത്രാലയം

ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികളുടെ കയ്യില്‍ ഫോണുകളും മറ്റ് സൗകര്യങ്ങളും ഉണ്ടാവുന്നതിനാല്‍ ഇവരെ കുടുക്കാന്‍ തട്ടിപ്പ് സംഘത്തിനെ പെട്ടെന്ന് കഴിയുന്നുണ്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്, കോഴിക്കോടുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനെന്ന പേരിലാണ് 15 മുതല്‍ 22 വയസുള്ളവരെ കേന്ദ്രീകരിച്ച് കണ്ണികള്‍ വികസിപ്പിക്കുന്നത്.

സൂക്ഷിച്ചില്ലേൽ പണി പാളും; മണിചെയിൻ മാതൃകയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു, ലക്ഷ്യം കൗമാരപ്രായക്കാർ

ഇതിനായി ഇവര്‍ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കും. മലപ്പുറം സ്വദേശികളാണ് ചെറുതുരുത്തിയിലെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. വലിയ ബിസ്‌നസ് സംരഭമാണെന്ന് ഇവര്‍ അവകാശപ്പെടുന്ന ഈ പദ്ധതിയില്‍ അംഗമാകാന്‍ ഒരാള്‍ 4000 മുതല്‍ 18000 രൂപ വരെ നല്‍കാവുന്ന പദ്ധതികളുണ്ട്.

സ്ക്രാപിങ്: വെറുതെ പൊളിക്കലല്ല; നേട്ടം ഒട്ടനവധി, രജിസ്ട്രേഷന്‍ ഫീയും റോഡ് ടാസ്കുമില്ല- അറിയേണ്ടത്

കൗമാരപ്രായക്കാരുടെ മനസ് ഇളക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ഇത്തരക്കാര്‍ നല്‍കുന്നത്. കാര്‍, ബൈക്ക്, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് കമ്പനി നല്‍കുക. ഇവരുടെ വീഡിയോകള്‍ കണ്ടാല്‍ ആരയാലും വീണു പോകും. നൂറ് ദിവസത്തിനുള്ളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കും വിധത്തിലാണ് എല്ലാ വീഡിയോകളും. ഇതില്‍ മുമ്പ് ചേര്‍ന്നവര്‍ക്ക് മാസത്തില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചെന്നാണ് വിശ്വസിപ്പിക്കുന്നത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം; നിർണായക തിരുമാനവുമായി കേന്ദ്രം

കൊവിഡ് കാലത്ത് വരുമാനം നിലച്ചവരെ തേടിപ്പിടിച്ചും തട്ടിപ്പിനിരയാക്കുന്നുണ്ട്. കൊവിഡ് കാലമായതിനാല്‍ വീട്ടിലിരുന്ന് പണമുണ്ടാക്കാന്‍ സാധിക്കുമെന്നും വിശ്വസിപ്പിച്ചാണ് വലയില്‍ വീഴുന്നത്. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലരും തട്ടിപ്പില്‍ വീഴുന്നത്. വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് വാങ്ങിക്കുന്ന പണം കണ്ണിചേര്‍ക്കാന്‍ എത്തിയവര്‍ക്ക് കൈമാറും. തുടര്‍ന്ന് വരുമാനം വരുമെവ്വ് വിശ്വസിപ്പിച്ച് അക്കൗണ്ട് നമ്പറുകളും മറ്റും രേഖകളും കൈമാറും. ഇതില്‍ വീഴുന്ന കൗമാരപ്രായക്കാര്‍ മറ്റുള്ളവരെ ചേര്‍ക്കാനുള്ള തിരക്കിലാകും. ഓട്ടേറെ വീട്ടമ്മമാരാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്.

ദിവസേന 34 രൂപ പിപിഎഫിൽ നിക്ഷേപിക്കൂ 18 ലക്ഷം നേടൂ: പിപിഎഫ് നിക്ഷേപത്തെക്കുറിച്ച് നിങ്ങളിയേണ്ടത്

പോലീസില്‍ പരാതി നല്‍കി കണ്ണിമുറിക്കാന്‍ പണം നഷ്ടപ്പെട്ടവര്‍ തയ്യാറായിട്ടില്ല. തൊട്ടുമുന്നിലുള്ള കണ്ണി സുഹൃത്തോ അടുത്തബന്ധുവോ ആയിരിക്കും. മാനക്കേടും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുമാണ് പലരെയും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. കൂട്ടുകാര്‍ വഴി കുട്ടികളെ പ്രലോഭിപ്പിച്ചാണ് കണ്ണിചേര്‍ക്കുന്നതെന്ന് ചെറുതുരുത്തിയെ ഒരു വീട്ടമ്മ പറഞ്ഞു. മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പണം നല്‍കിയത്. ഒരുരൂപപോലും തിരിച്ചുകിട്ടിയില്ല. സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, രേഖകളൊന്നും കാണിച്ചുതന്നില്ല. എന്‍ജിനീയറിങ് കഴിഞ്ഞ മകന്‍ വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് ഈ കുരുക്കില്‍പ്പെട്ടതെന്ന് വീട്ടമ്മ പറയുന്നു.

 

ടെസ്ലയുടെ കുറ്റപ്പെടുത്തല്‍ ഫലം കണ്ടു; ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

Read more about: money kerala india കേരളം
English summary

More than 150 people trapped in Cheruthuruthi in new money chain network

More than 150 people trapped in Cheruthuruthi in new money chain network
Story first published: Saturday, August 14, 2021, 1:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X