ഇന്ന് മാതൃദിനം: നിങ്ങളുടെ അമ്മയെ ഞെട്ടിക്കാം ഈ സമ്മാനങ്ങൾ നൽകി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

"ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയില്ല, അതിനാൽ അവൻ അമ്മമാരെ സൃഷ്ടിച്ചു" എന്ന് വളരെ പ്രചാരമുള്ള ഒരു ചൊല്ലുണ്ട്. അമ്മയാണ് നിങ്ങളുടെ ആദ്യത്തെ സുഹൃത്ത്, ഉപദേഷ്ടാവ്, അധ്യാപകൻ, സ്നേഹം. മക്കളുടെ ജീവിതം മികച്ചതാക്കാൻ പലപ്പോഴും അമ്മമാർ അവരുടെ ജീവിതം മുഴുവനായും അവർക്ക് നൽകുന്നു. അമ്മമാർക്കായി ഒരു ദിനം. അവരെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും കാണിക്കാനുള്ള ഒരു അവസരമാണ് മാതൃദിനം. മക്കൾ നൽകുന്ന എന്ത് സമ്മാനവും അമ്മമാർക്ക് പ്രിയപ്പെട്ടതാണെങ്കിലും അവരെ സാമ്പത്തികമായി നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്ന ചില സമ്മാനങ്ങളിതാ..

ബില്ലുകൾ അടയ്ക്കാൻ സഹായിക്കുക
 

ബില്ലുകൾ അടയ്ക്കാൻ സഹായിക്കുക

ഈ വർഷം, ചില ബില്ലുകൾ അടച്ചുകൊണ്ട് നിങ്ങളുടെ അമ്മയുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ നിങ്ങൾക്ക് കഴിയും. കേക്കിനും പൂക്കൾക്കുമായി പണം ചെലവഴിക്കുന്നതിനുപകരം, നിങ്ങളുടെ അമ്മയുടെ വൈദ്യുതി, കേബിൾ അല്ലെങ്കിൽ മൊബൈൽ ബിൽ എന്നിവ നിങ്ങൾക്ക് അടയ്ക്കാവുന്നതാണ്. മെഡിക്കൽ ബില്ലുകൾ, യൂട്ടിലിറ്റികൾ അല്ലെങ്കിൽ കടകളിൽ ഒപ്പം പോയി ബില്ലുകളും മറ്റും അടച്ച് നിങ്ങൾക്ക് അമ്മമാരെ സഹായിക്കാവുന്നതാണ്. ഇത് അവരുടെ സാമ്പത്തിക ഭാരം കുറയ്‌ക്കും.

സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം

സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം

അമ്മമാർക്ക് പലപ്പോഴും വീട്ടിലേയ്ക്ക് വാങ്ങാനോ ചെയ്യാനോ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു പട്ടിക തന്നെയുണ്ടാകും. മതിൽ പെയിന്റ് ചെയ്യുക, ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുക (വാഷിംഗ് മെഷീൻ, മിക്സർ ഗ്രൈൻഡർ, ഡിഷ്വാഷർ) എന്നിവയിൽ നിന്ന് എന്തും ആകാം. എന്നാൽ, ഒരുപാട് തവണ ചിലപ്പോൾ പണത്തിന്റെ കുറവ് കൊണ്ട് ഈ സ്വപ്നങ്ങൾ അവർ മാറ്റി വച്ചേക്കാം. അതുകൊണ്ട് അമ്മമാരുടെ ഇത്തരം ചില ആഗ്രഹങ്ങളും നിങ്ങൾക്ക് ഇന്ന് സാക്ഷാത്കരിക്കാം.

സ്വപ്ന യാത്ര

സ്വപ്ന യാത്ര

കൊറോണ വൈറസ് സാഹചര്യം കാരണം ഇപ്പോൾ യാത്ര അനുയോജ്യമല്ലെങ്കിലും, നിങ്ങളുടെ അമ്മയുടെ സ്വപ്ന യാത്രകൾക്കായി നിങ്ങൾക്ക് പണം മാറ്റി വയ്ക്കാവുന്നതാണ്. കൈയിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ഇപ്പോൾ ഒരു അവധിക്കാല യാത്ര സാധിക്കാത്തവർക്ക് ഭാവിയിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യാൻ ഒരു എഫ്ഡി, സേവിംഗ്സ് അക്കൌണ്ട് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് എന്നിവയിൽ പണം നിക്ഷേപിക്കുന്നതും നിങ്ങൾക്ക് പരിഗണിക്കാം.

മെഡിക്കൽ ഇൻഷുറൻസ്

മെഡിക്കൽ ഇൻഷുറൻസ്

നിങ്ങൾക്ക് അമ്മമാർക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഗുണകരമായ സമ്മാനങ്ങളിൽ ഒന്ന് മെഡിക്കൽ ഇൻഷുറൻസ് ആണ്. അവർക്കായി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാങ്ങിക്കൊണ്ട് നിങ്ങൾക്ക് ഇത് ഉറപ്പാക്കാൻ കഴിയും, അത് ഏതെങ്കിലും ആരോഗ്യ അടിയന്തിര സാഹചര്യങ്ങളിൽ ചെലവുകൾ വഹിക്കാൻ സഹായിക്കും. കൂടാതെ പതിവായി മെഡിക്കൽ പരിശോധനകൾ ഉണ്ടെന്ന് നിങ്ങൾക്ക് ഉറപ്പാക്കാനും കഴിയും. അത്തരമൊരു ഓപ്ഷൻ നിങ്ങൾക്ക് ലഭ്യമാണെങ്കിൽ, നിങ്ങളുടെ തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഹെൽത്ത് കവറിൽ ഒരു ഗുണഭോക്താവായി അമ്മയുടെ പേര് ഉൾപ്പെടുത്താനും നിങ്ങൾക്ക് കഴിയും.

ബിസിനസിന് ധനസഹായം നൽകുക

ബിസിനസിന് ധനസഹായം നൽകുക

നിങ്ങളുടെ അമ്മയ്ക്ക് സ്വന്തമായി ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് ആരംഭിക്കാൻ ആവശ്യമായ പണം നൽകിയും നിങ്ങൾക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. അമ്മമാരെ ആശ്ചര്യപ്പെടുത്താനുള്ള നിങ്ങളുടെ അവസരമാണിത്. ആവശ്യമായ പണം നൽകി അവരുടെ സ്വപ്നത്തെ പിന്തുണയ്ക്കുമ്പോൾ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുമ്പോൾ അവർ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

English summary

Mother's Day: You Can Shock Your Mom Given These Financial Gifts | ഇന്ന് മാതൃദിനം: നിങ്ങളുടെ അമ്മയെ ഞെട്ടിക്കാം ഈ സമ്മാനങ്ങൾ നൽകി

Mother's Day is an opportunity to show them how much you appreciate and love them. There are some gifts you can do to help them financially. Read in malayalam.
Story first published: Sunday, May 10, 2020, 10:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X