ഈ പുള്‍ബാക്ക് റാലി മുതലെടുക്കണോ? പരിഗണിക്കാവുന്ന 10 മിഡ്കാപ്പ് സ്റ്റോക്കുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിയഴ്ചത്തെ വലിയ തിരച്ചടികള്‍ക്കു ശേഷം പുതിയ ആഴ്ചയിലെ ആദ്യ വ്യാപാര ദിനം വിപണികള്‍ തിരികെ നേട്ടത്തിലേക്കെത്തി. മിക്ക ഓഹരികളും 10 മുതല്‍ 30 ശതമാനം വരെ തിരുത്തലുകള്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയതിനെ തുടര്‍ന്നുള്ള നിക്ഷേപ താത്പര്യങ്ങളുടേയും ആഗോള വിപണികളിലെ നേട്ടങ്ങളുടേയും പിന്‍ബലമാണ് ഇന്ത്യന്‍ വിപണികള്‍ക്ക് തിരിച്ചു വരവിന് കളമൊരുക്കിയത്. ആദ്യ പകുതിയിലെ നേട്ടം നിലനിര്‍ത്താനായില്ലെങ്കിലും നിര്‍ണായകമായ 17,000 നിലവാരം നിഫ്റ്റി കാത്തുസൂക്ഷിച്ചത് പ്രതീക്ഷയേകുന്ന ഘടകമാണ്. ഈയൊരു പുള്‍ബാക്ക് റാലിയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന 10 മിഡ്കാപ്പ് ഓഹരികളുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനായ മോത്തിലാല്‍ ഒസ്വാള്‍ രംഗത്തെത്തി.

 

പുള്‍ബാക്ക്

പുള്‍ബാക്ക്

ഓഹരി വിലകള്‍ ഉയരങ്ങളിലേക്ക് പോകുന്നതിനിടെയുണ്ടാകുന്ന ചെറിയ വിലയിടുിയുകയോ അല്ലെങ്കില്‍ കുതിച്ചു കയറുന്നതിന്റെ വേഗത താത്കാലികമായി കുറയുകയോ ചെയ്തശേഷം വീണ്ടും ബുള്ളിഷ് ട്രെന്‍ഡ് തുടരുന്നതിനെയാണ് പുള്‍ബാക്ക് റാലി എന്നു പറയുന്നത്. മിക്കപ്പോഴും പുള്‍ബാക്കിനെ, റീട്രേസ്‌മെന്റ് (Retracement) അല്ലെങ്കില്‍ കണ്‍സോളിഡേഷന്‍ (Consolidation) എന്നിവയുമായി സമാന അര്‍ഥത്തില്‍ ഇടകലര്‍ത്തി പറയാറുണ്ട്. വിലയിലുണ്ടാകുന്ന ഇടിവ് താത്കാലിക പ്രതിഭാസമായി ചുരുങ്ങുമ്പോള്‍ മാത്രമാണ് പുള്‍ബാക്ക് എന്നുപയോഗിക്കുന്നതിന്റെ അര്‍ഥം ശരിയായി പ്രതിഫലിപ്പിക്കുകയുള്ളൂ.

Also Read: ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാം

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

പുള്‍ബാക്കുകളില്‍ ഏറെയും ടെക്‌നിക്കല്‍ സൂചകങ്ങളുടെ (ഉദാ: മൂവിങ് ആവറേജ്, പിവറ്റ് പോയിന്റ്) അടിസ്ഥാനത്തിലുള്ള സപ്പോര്‍ട്ട് മേഖലകളില്‍ നിന്നാവും തുടങ്ങുക. എന്നാല്‍ ഈ സപ്പോര്‍ട്ട് മേഖലകളില്‍ നിന്നും പിന്തുണ ആര്‍ജിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെന്‍ഡിന്റെ റിവേഴ്‌സലായി അതുമാറും. വില കുതിക്കുന്നതിന്റെ അടിസ്ഥാനപരമായ കാരണങ്ങളെ പുള്‍ബാക്ക് റാലികള്‍ മാറ്റിമറിക്കില്ല. അതായത്, വില ഇറങ്ങുന്നതിന് പിന്നില്‍ അടിസ്ഥാനപരമായ വലിയ കാരണങ്ങളൊന്നും ഇല്ലാതിരിക്കുകയും തുടര്‍ന്നുള്ള സപ്പോര്‍ട്ട് മേഖലകളില്‍ വാങ്ങല്‍ താത്പര്യം ദൃശ്യമാകുകയും വിലയുടെ ട്രെന്‍ഡ് വീണ്ടും മുകളിലോട്ടും വരികയാണെങ്കില്‍ അത് പുള്‍ബാക്ക് റാലികളായി മാറും.

Also Read: 24 % നേട്ടം, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി വിട്ടുകളയേണ്ടെന്ന് ജിയോജിത്ത്

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

1. പുള്‍ബാക്ക് തികച്ചും താത്കാലികമായ വില വ്യതിയാനം മാത്രമാണ്.
2. പുള്‍ബാക്കിനുളള സമയം വളരെ കുറവാണ്. കുറച്ചു ട്രേഡിങ് സെഷനുകളിലേക്ക് മാത്രമാകും. അതില്‍ കുടുതല്‍ വിലവ്യതിയാനം നിലനില്‍ക്കുകയാണെങ്കില്‍ കണ്‍സോളിഡേഷന്‍ എന്നു പറയും
3. ടെക്‌നിക്കല്‍ സൂചകങ്ങള്‍ വീണ്ടും വില മുന്നോട്ട് കുതിക്കുമെന്ന സൂചനകള്‍ തരുന്നുണ്ടങ്കില്‍ വ്യാപാരത്തില്‍ വീണ്ടും ട്രേഡേഴ്‌സിന് പ്രവേശിക്കാനുള്ള മേഖലകളാണിത്.
4. പുള്‍ബാക്ക് റാലികള്‍, ട്രെന്‍ഡ് റിവേഴ്‌സലിന്റെയും തുടക്കമാകാനുളള സാധ്യതയുണ്ടെന്നതും അത് തിരിച്ചറിയാന്‍ വൈകിയാല്‍ നഷ്ട സാധ്യത വളരെയേറയാണെന്നതും ഇതിന്റെ പോരായ്മയാണ്.

Also Read: ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം

ഉള്ളടക്കം

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം

വിപണിയില്‍ സെക്റ്റര്‍ റൊട്ടേഷന്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഡിഫന്‍സീവ് സ്റ്റോക്കുകളായ ഫാര്‍മ, കണ്‍സ്യൂമര്‍, ഐടി എന്നിവയില്‍ വിപണിയിലെ ശുഭാപ്തി വിശ്വാസം മെച്ചപ്പെടുന്നത് വരെ ഉണര്‍വുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിലവില്‍ പുറത്തുവന്നിട്ടുള്ള രണ്ടാം പാദ ഫലങ്ങള്‍ താരതമ്യേന മെച്ചപ്പെട്ടതായിരുന്നു. നിലവില്‍ മെറ്റല്‍സ്, സ്വകാര്യ ബാങ്ക്, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ്, വാഹന മേഖലയില്‍ കാര്യമായ തിരുത്തല്‍ നേരിട്ടുകഴിഞ്ഞു. എന്നാല്‍ ഐടി, ഫാര്‍മ മേഖലകളില്‍ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതെന്നും മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: വിപണിയിലെ തകർച്ചക്കിടയിലും 42 % ലാഭം; ഈ ഐടി സ്‌റ്റോക്ക് വാങ്ങാമെന്ന് മോത്തിലാല്‍ ഒസ്വാള്‍

ഓഹരികള്‍

പരിഗണിക്കാവുന്ന ഓഹരികള്‍

1. എപിഎല്‍ അപ്പോളോ ട്യൂബ്‌സ്
2. രാംകോ സിമന്റ്‌സ്
3. സെയില്‍
4. ഇമാമി
5. സെന്‍സാര്‍ ടെക്‌നോളജീസ്
6. സോലാര ആക്ടീവ് ഫാര്‍മ
7. ഓറിയന്റ് ഇലക്ടിക്
8. ഏഞ്ചല്‍ വണ്‍
9. നോസില്‍
10. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്

Also Read: സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ; ഓഹരികള്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Motilal Oswal Suggest To Buy 10 Mid Cap Stocks In Pullback Rally Includes SAIL NOCIL RAMCO EMAMI

Motilal Oswal Suggest To Buy 10 Mid Cap Stocks In Pullback Rally Includes SAIL NOCIL RAMCO EMAMI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X