ടിക് ടോക്കിന് ശേഷം യുഎസിൽ ആലിബാബയും മറ്റ് ചൈനീസ് സ്ഥാപനങ്ങളും നിരോധിക്കാൻ നീക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഉൾപ്പെടെയുള്ള ചൈനീസ് ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളെ അമേരിക്കയിൽ നിരോധിക്കാൻ താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചനകൾ നൽകി. ഓഗസ്റ്റ് 14 ന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് 90 ദിവസത്തിനുള്ളിൽ യുഎസിൽ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കമ്പനിയായ ബൈറ്റ്ഡാൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

ദേശീയ സുരക്ഷ

ദേശീയ സുരക്ഷ

വിശ്വസനീയമായ തെളിവുകൾ ആണ് ബൈറ്റ്ഡാൻസ് അമേരിക്കയുടെ ദേശീയ സുരക്ഷയെ തകർക്കുന്ന നടപടിയെടുക്കുമെന്ന് വിശ്വസിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഉത്തരവിൽ പറഞ്ഞു. ഏറ്റവും പുതിയ ഓർഡറിന് കീഴിൽ, അമേരിക്കൻ ഉപയോക്താക്കളുമായി ബന്ധിപ്പിച്ചിരിക്കുന്ന ടിക്ക് ടോക്ക് ഡാറ്റയുടെ എല്ലാ പകർപ്പുകളും ബൈറ്റ്ഡാൻസ് നശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ ഇടിവ്, വ്യാപാരം 18.6% കുറഞ്ഞു

അമേരിക്കയിലെ നിരോധനം

അമേരിക്കയിലെ നിരോധനം

ഈ മാസം ആദ്യം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ പറഞ്ഞത്, വിശ്വസനീയമല്ലാത്ത വെണ്ടർമാരുടെ ഭീഷണികളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം കഠിനമായി പരിശ്രമിക്കുകയാണെന്നും ടിക് ടോക്ക്, വീ ചാറ്റ് തുടങ്ങിയവയെ ആപ്പിളിന്റെയും ഗൂഗിളിന്റെയും മറ്റും യുഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ തൊഴിലന്വേഷകർക്ക് അമേരിക്കയിലെ ജോലിയോട് താത്പര്യം കുറയുന്നു

വിമർശനങ്ങൾ

വിമർശനങ്ങൾ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബീജിംഗ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെതിരെ യുഎസ് നേരത്തെ തന്നെ വിമർശനങ്ങൾ നടത്തിയിരുന്നു. ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമം, ദക്ഷിണ ചൈനാ കടൽ, കൊറോണ വൈറസ്, വ്യാപാരം തുടങ്ങി വിവിധ വിഷയങ്ങളിൽ ചൈനയും യുഎസും തമ്മിൽ തർക്കമുണ്ട്.

ജബോംഗ് ഇനി മിന്ത്രയ്ക്ക് സ്വന്തം

ഇന്ത്യയിലെ നിരോധനം

ഇന്ത്യയിലെ നിരോധനം

കഴിഞ്ഞ മാസം ഇന്ത്യയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് 47 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു, 59 ആപ്ലിക്കേഷനുകളുടെ ക്ലോൺ പകർപ്പുകൾ ജൂണിൽ നിരോധിച്ചിരുന്നു. ഈ നിരോധിത ക്ലോണുകളിൽ ടിക്ടോക്ക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയർ ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, വിഎഫ്വൈ ലൈറ്റ് എന്നിവ ഉൾപ്പെടുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തെ തുടർന്നായിരുന്നു നിരോധനം.

English summary

Move to ban Alibaba and other Chinese companies in the US after Tik Tok | ടിക് ടോക്കിന് ശേഷം യുഎസിൽ ആലിബാബയും മറ്റ് ചൈനീസ് സ്ഥാപനങ്ങളും നിരോധിക്കാൻ നീക്കം

US President Donald Trump has hinted that he wants to ban other Chinese-owned companies in the United States, including e-commerce giant Alibaba. Read in malayalam.
Story first published: Monday, August 17, 2020, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X