200 കോടിയുടെ ഫര്‍ണിച്ചറുകൾക്ക് റിലയൻസിന്റെ ഓർഡർ, അന്തം വിട്ട് ഫര്‍ണിച്ചര്‍ വ്യാപാരികളുടെ സംഘടന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലപ്പുഴ: മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ ആവശ്യം കേട്ട് അന്തം വിട്ട് ഫര്‍ണിച്ചര്‍ ഉത്പാദകരുടെ സംഘടന. ഒറ്റയടിക്ക് 200 കോടിയോളം രൂപയുടെ ഫര്‍ണിച്ചര്‍ വിതരണത്തിനുളള ഓര്‍ഡര്‍ ആണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ കോര്‍പറേറ്റ് ഭീമനില്‍ നിന്നും എത്തിയിരിക്കുന്നത്. റിലയന്‍സിന്റെ ഓഫീസുകളിലേക്കാണ് 200 കോടിയോളം രൂപയുടെ ഫര്‍ണിച്ചറുകള്‍ കമ്പനി പര്‍ച്ചേസ് ചെയ്യാന്‍ ഒരുങ്ങുന്നത്. റിലയന്‍സിന്റെ രാജ്യത്തിന് അകത്തും പുറത്തുമുളള സ്ഥാപനങ്ങളിലേക്കുളളതാണ് ഈ ഫര്‍ണിച്ചറുകള്‍.

 

ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മര്‍ച്ചന്‍സ് അസോസിയേഷന്‍ അഥവാ ഫുമ്മയുടെ നേതൃത്വത്തില്‍ ഫര്‍ണിച്ചര്‍ മേള നടത്തി വരുന്നുണ്ട്. വെര്‍ച്വല്‍ ആയിട്ടാണ് ഫുമ്മ അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലുളള ഫര്‍ണിച്ചര്‍ വ്യാപാരികള്‍ക്ക് ലോകവിപണിയിലേക്കുളള വാതില്‍ തുറക്കുന്നതാണ് മേള. ഈ മേളയിലേക്കാണ് ആണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓര്‍ഡറിനായുളള വിളി എത്തിയത്.

200 കോടിയുടെ ഫര്‍ണിച്ചറുകൾക്ക് റിലയൻസിന്റെ ഓർഡർ, അന്തം വിട്ട് ഫര്‍ണിച്ചര്‍ വ്യാപാരികളുടെ സംഘടന

റിലയന്‍സിന് രാജ്യത്തിന് അകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി ഓഫീസുകളും വിഐപി ഗസ്റ്റ് ഹൗസുകളും അടക്കമുളള സ്ഥാപനങ്ങളാണ് ഉളളത്. ഇവിടങ്ങളിലേക്കാണ് ഫര്‍ണിച്ചറുകള്‍ ആവശ്യമായിട്ടുളളത്. അലമാരകള്‍, കട്ടിലുകള്‍, ക്യാബിനറ്റുകള്‍, പ്രീമിയം സോഫ, ഡൈനിംഗ് സെറ്റ് എന്നിവ അടക്കമുളള ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാമോ എന്നുളളതായിരുന്നു അന്വേഷണം. ഓഫീസുകളിലേക്ക് മേശ, കസേരകള്‍, ക്യാബിനറ്റ് എന്നിവയുടേയും ഓര്‍ഡറുണ്ട്.

റിലയന്‍സിന്റെ ഓര്‍ഡര്‍ ഫുമ്മ പ്രസിഡണ്ടായ ടോമി പുലിക്കാട്ടില്‍ ഹൈഫണിന് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളാണ് ഹൈഫണ്‍. ഒറ്റയടിക്ക് ഇത്രയും വലിയ ഓര്‍ഡര്‍ എങ്ങനെ പൂര്‍ത്തിയാക്കി കൈമാറും എന്ന അമ്പരപ്പിലായിരുന്നു ഹൈഫണ്‍ മാനേജിംഗ് ഡയറക്ടര്‍ ആയ അനില്‍ ഹൈഫണ്‍. മറ്റ് ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളുടെ കൂടി സഹകരണത്തോടെ റിലയന്‍സിന്റെ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കാനുളള നീക്കത്തിലാണ് ഹൈഫണ്‍.

English summary

Mukesh Ambani's Reliance gives furniture order worth around 200 crores

Mukesh Ambani's Reliance gives furniture order worth around 200 crores
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X