മുകേഷ് അംബാനിയുടെ റിലയൻസ് ഊർജ ഭീമന്മാരുടെ മുൻനിരയിലേയ്ക്ക്, ബിപിയെ മറികടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഊർജ്ജ മേഖലയിലെ വമ്പന്മാരായ ബിപിയെ മറികടന്നു. ബ്രിട്ടീഷ് ഊർജ്ജ ഭീമന്റെ 132 ബില്യൺ ഡോളർ വിപണി മൂല്യത്തെയാണ് ഏകദേശം 133 ബില്യൺ ഡോളർ നേടി റിലയൻസ് മറികടന്നത്. ഇതോടെ ഊർജ മേഖലയിലെ സൂപ്പർ മേജർമാരുടെ എലൈറ്റ് ക്ലബ്ബിലും റിലയൻസ് ഇടം നേടി.

ഓയിൽ-കെമിക്കൽസ് ബിസിനസിൽ ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള നടപടികളിലൂടെ 18 മാസത്തിനുള്ളിൽ കമ്പനിയുടെ അറ്റ ​​കടം പൂജ്യമായി കുറയ്ക്കാനുള്ള പദ്ധതി ഓഗസ്റ്റിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് റിലയൻസിന്റെ ഓഹരികൾ ഈ വർഷം ബെഞ്ച്മാർക്ക് സൂചികകളിൽ മൂന്നിരട്ടിയോളം നേട്ടം കൈവരിച്ചത്. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം, ഓഹരി മൂല്യം ഉയർന്നതോടെ അംബാനിയുടെ ആസ്തി 56 ബില്യൺ ഡോളറായി ഉയർന്നു. ഇത് അലിബാബ ഗ്രൂപ്പിന്റെ ജാക്ക് മായേക്കാൾ കൂടുതലാണ്. ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മുകേഷ് അംബാനി മാറി.

 

കൂടുതല്‍ സമ്പന്നനായി മുകേഷ് അംബാനി; രണ്ട് ദിവസത്തിനുള്ളില്‍ കൂടിയത് 29,000 കോടി രൂപയുടെ സമ്പാദ്യം

മുകേഷ് അംബാനിയുടെ റിലയൻസ് ഊർജ ഭീമന്മാരുടെ മുൻനിരയിലേയ്ക്ക്, ബിപിയെ മറികടന്നു

റിലയൻസിന്റെ വിപണി മൂല്യം കഴിഞ്ഞ മാസാവസാനം ആദ്യമായി ബിപിയെ മറികടന്നു, റെക്കോഡ് ഉയരത്തിൽ ഓഹരി മൂല്യം കുതിച്ചുയർന്നതോടെ ബ്രിട്ടീഷ് കമ്പനിയെ കടത്തി വെട്ടുകയായിരുന്നു. മാർക്കറ്റ് ഏഷ്യ പ്രകാരം നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ പെട്രോചൈന കമ്പനിയുമായുള്ള റിലയൻസിന്റെ വിടവും ഇതോടെ കുറഞ്ഞു.

ഉയർന്ന കടബാധ്യത കുറയ്ക്കുന്നതിന് ബിപിയുടെ 1.2% നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം റിലയൻസ് 35% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൂഡ് വിലയിലുണ്ടായ വ്യതിയാനവും ഭാവിയിലെ ഊർജ്ജ ആവശ്യകതയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പൊതുവിൽ എണ്ണക്കമ്പനികൾ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് റിലയൻസിന്റെ നേട്ടം എന്നത് ശ്രദ്ധേയമാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി മുകേഷ് അംബാനി

English summary

മുകേഷ് അംബാനിയുടെ റിലയൻസ് ഊർജ ഭീമന്മാരുടെ മുൻനിരയിലേയ്ക്ക്, ബിപിയെ മറികടന്നു

Reliance Industries Ltd, has overtaken BP in the energy sector. Reliance surpassed the British energy giant. Read in malayalam.
Story first published: Wednesday, November 20, 2019, 13:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X