റിലയൻസിന്റെ ഓഹരിയിൽ 10 രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് നേട്ടം 10 ലക്ഷം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് വ്യാഴാഴ്ച 10 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയായി മാറി. ഇതോടെ റിലയൻസ് ഏറ്റവും മികച്ച 50 ആഗോള കമ്പനികളുടെ പട്ടികയിലും ഉടൻ ഇടം പിടിക്കും. ഡോളറിൽ പറഞ്ഞാൽ, റിലയൻസ് ഇൻഡസ്ട്രീസിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 140 ബില്യൺ ഡോളർ മറികടന്നു. ഇത് നെറ്റ്ഫ്ലിക്സ് ഇങ്ക്, ടോട്ടൽ എസ്എ, കോസ്റ്റ്കോ ഓൾസെയിൽ കോർപ്പറേഷൻ, ബിപി പി‌എൽ‌സി എന്നിവയേക്കാൾ കൂടുതലാണ്.

 

50-ാം സ്ഥാനത്തേയ്ക്ക്

50-ാം സ്ഥാനത്തേയ്ക്ക്

140 ബില്യൺ ഡോളറിലധികം എം-ക്യാപ്പ് ഉള്ള ആർ‌ഐ‌എൽ ഇപ്പോൾ ആഗോള റാങ്കിംഗിൽ 62-ാം സ്ഥാനത്താണ്. നിലവിൽ പട്ടികയിൽ അമ്പതാം സ്ഥാനത്തുള്ള ലോറിയലിന് 145 ബില്യൺ ഡോളറിന്റെ വിപണി മൂലധനമുണ്ട്. ആർ‌ഐ‌എൽ ഓഹരി വില 5 ശതമാനം കൂടി ഉയരുകയാണെങ്കിൽ, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മികച്ച 50 ആഗോള കമ്പനികളുടെ പട്ടികയിൽ ഇടം നേടും.

രാജ്യത്തെ ഏറ്റവും മൂല്യവത്തായ കമ്പനി റിലയൻസ് ഇൻഡസ്ട്രീസ്; രണ്ടാം സ്ഥാനം ടിസിഎസിന്

ഓഹരി വിലയിലെ വർദ്ധനവ്

ഓഹരി വിലയിലെ വർദ്ധനവ്

കഴിഞ്ഞ ഒരു മാസത്തിനിടെ ആർ‌ഐ‌എൽ ഓഹരി വില ഏകദേശം 10% വർദ്ധിച്ചു. 2019 ഡിസംബർ 1 മുതൽ താരിഫ് ഉയർത്താൻ ടെലികോം കമ്പനികൾ തീരുമാനിച്ചതിന് ശേഷമാണ് ആർ‌ഐ‌എൽ ഓഹരി വില കുത്തനെ ഉയർന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോള നിക്ഷേപ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് (ബോഫാം) പറയുന്നതനുസരിച്ച് 200 ഡോളർ വിപണിയിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകാൻ ആർ‌ഐ‌എല്ലിന് കഴിയും.

22 സെഷൻ

22 സെഷൻ

ഒമ്പത് ലക്ഷം കോടി രൂപയിൽ നിന്ന് 10 ലക്ഷം കോടി രൂപയിലേയ്ക്ക് എത്താൻ റിലയൻസ് 22 സെഷനുകളാണെടുത്ത്. എട്ട് ലക്ഷം കോടിയിൽ നിന്ന് 9 ലക്ഷം കോടിയിലെത്താൻ 20 സെഷനുകൾ മാത്രമാണ് എടുത്തത്. 2019 ൽ മുകേഷ് അംബാനിയുടെ സമ്പത്ത് ഇതുവരെ 15.7 ബില്യൺ ഡോളറാണ് ഉയർന്നിരിക്കുന്നത്. ഇത് ആഗോളതലത്തിൽ ശതകോടീശ്വരന്മാർക്കിടയിൽ ഏഴാമത്തെ ഉയർന്ന നേട്ടമാണ്.

റിലയൻസ് ജിയോ ഡിജിറ്റൽ സർവ്വീസസിന് ഇനി പുതിയ പേര്

നിക്ഷേപകർക്ക് നേട്ടം

നിക്ഷേപകർക്ക് നേട്ടം

റിലയൻസ് ഓഹരിയുടമകൾ ഇന്ന് ഏറ്റവും കൂടുതൽ കാശ് നേടുന്ന നിക്ഷേപകരാണ്. 2017 മുതൽ, ആർ‌ഐ‌എൽ ഓഹരികൾ ഏകദേശം 800 രൂപയിൽ നിന്ന് 98 ശതമാനം ഉയർന്ന് ഇന്നത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,581 രൂപയായി. 1977 ൽ 10 കോടി രൂപയുടെ എം ക്യാപ് ഉള്ള ആർ‌ഐ‌എലിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയായി പട്ടികപ്പെടുത്തി. 10 കോടിയിൽ നിന്ന് 10 ലക്ഷം കോടി രൂപയുടെ എം ക്യാപ് കമ്പനിയിലേക്കുള്ള യാത്ര ചെയ്യാൻ കമ്പനി 42 വർഷമാണ് എടുത്തിരിക്കുന്നത്. അതായത് 1977 ൽ ആർ‌ഐ‌എൽ ഓഹരികളിൽ 10 രൂപ നിക്ഷേപിച്ചവർക്ക് ഇപ്പോൾ 10 ലക്ഷം രൂപ നേട്ടമുണ്ടായി.

കമ്പനിയുടെ വരുമാനം

കമ്പനിയുടെ വരുമാനം

ഒരു ചരക്ക് കമ്പനിയിൽ നിന്ന് റീട്ടെയിൽ അധിഷ്ഠിത കമ്പനിയായി മാറിയതിന് പിന്നാലെയാണ് കഴിഞ്ഞ മൂന്ന് വർഷമായി ആർ‌ഐ‌എൽ ഓഹരി വില കുത്തനെ ഉയർന്നത്. കമ്പനിയുടെ ടെലികോം, റീട്ടെയിൽ ബിസിനസുകൾ സെപ്റ്റംബർ പാദത്തിൽ ആർ‌ഐ‌എല്ലിന്റെ വരുമാനത്തിന്റെ 28% ആണ്. സെപ്റ്റംബർ പാദത്തിൽ റിലയൻസ് റീട്ടെയിൽ വരുമാനം 27 ശതമാനം വർധിച്ച് 41,202 കോടി രൂപയായി.

കൂടുതല്‍ സമ്പന്നനായി മുകേഷ് അംബാനി; രണ്ട് ദിവസത്തിനുള്ളില്‍ കൂടിയത് 29,000 കോടി രൂപയുടെ സമ്പാദ്യം

English summary

റിലയൻസിന്റെ ഓഹരിയിൽ 10 രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് നേട്ടം 10 ലക്ഷം, എങ്ങനെ?

Mukesh Ambani-owned Reliance Industries today became the first Indian company to have a market cap of Rs 10 lakh crore. With this, Reliance will soon be on the top 50 global companies. Read in malayalam.
Story first published: Friday, November 29, 2019, 9:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X