മുകേഷ് അംബാനി ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ സമ്പന്നൻ, വളർച്ച അതിവേഗം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായ വ്യക്തിയായി. 13 ലക്ഷം കോടി രൂപയുടെ വിപണി മൂലധനവുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ് മാറി. റിലയൻസിന്റെ ഓഹരി വില നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻ‌എസ്‌ഇ) എക്കാലത്തെയും ഉയർന്ന നിരക്കായ 2,010 രൂപയിലെത്തിയതിനെ തുടർന്നാണ് മുകേഷ് അംബാനി സമ്പന്ന പട്ടികയിൽ മുന്നേറിയത്.

 

ആർ‌ഐ‌എൽ ഓഹരി വില

ആർ‌ഐ‌എൽ ഓഹരി വില

ആർ‌ഐ‌എൽ ഓഹരി വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ 62 ശതമാനത്തിലധികം ഉയർന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തെ മികച്ച അഞ്ച് സമ്പന്നരുടെ എക്‌സ്‌ക്ലൂസീവ് ക്ലബിൽ ചേർന്ന ആർ‌ഐ‌എൽ സി‌എം‌ഡിയുടെ നിലവിലെ ആസ്തി 1.2 ബില്യൺ (8,951.35 കോടി രൂപ) ഉയർന്ന് 75.1 ബില്യൺ (5.60 ലക്ഷം കോടി രൂപ) ആയി. ആഗോളതലത്തിലെ തന്നെ പ്രശസ്ത നിക്ഷേപകനും ഫോർബ്സ് സൂചികയിലുള്ള ബെർഷയർ ഹാത്ത്വേ സിഇഒയുമായ വാറൻ ബഫറ്റിനേക്കാൾ ഉയർന്ന സ്ഥാനത്താണ് അംബാനി ഇപ്പോൾ.

പണക്കാരിൽ നിന്ന് അധിക നികുതിയും കൊവിഡ് ദുരിതാശ്വാസ സെസും; നിർദ്ദേശവുമായി നികുതി ഉദ്യോഗസ്ഥർ

ലാറി പേജിനെ പിന്തള്ളി

ലാറി പേജിനെ പിന്തള്ളി

ജൂലൈ 13 ന് അംബാനി ആൽഫബെറ്റ് സഹസ്ഥാപകൻ ലാറി പേജിനെ മറികടന്നിരുന്നു. ലോകത്തെ ഏറ്റവും മികച്ച 500 സമ്പന്നരുടെ ദൈനംദിന മാറ്റങ്ങൾ നിരീക്ഷിക്കുന്ന ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം, അംബാനിയുടെ ആസ്തി ഇന്നലെ 74.3 ബില്യൺ ഡോളർ അഥവാ 5.5 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇന്നലത്തേതിനേക്കാൾ 2.12 ബില്യൺ ഡോളർ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അംബാനി മുതൽ വാഡിയ വരെ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 കുടുംബക്കാർ ഇവരാണ്

നിക്ഷേപം

നിക്ഷേപം

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ റെക്കോർഡ് നേട്ടമുണ്ടാക്കുന്നതിനിടയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ അംബാനി 10 ബില്യൺ ഡോളർ സമ്പാദിച്ചത്. ഫേസ്ബുക്ക്, സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ്, ഇന്റൽ എന്നിവയുൾപ്പെടെ 1.52 ലക്ഷം കോടി രൂപയാണ് ജിയോ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ സ്വരൂപിച്ചത്.

ഗൂഗിൾ നിക്ഷേപം

ഗൂഗിൾ നിക്ഷേപം

ആഗോള സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ 7.73 ശതമാനം ഓഹരികൾക്കായി 33,737 കോടി രൂപയാണ് ജിയോയിലേക്ക് നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 15 ന് നടന്ന 43-ാമത് വാർഷിക പൊതുയോഗത്തിൽ കമ്പനി തങ്ങളുടെ ഭാവി പദ്ധതികൾ വ്യക്തമാക്കിയിരുന്നു.

ശതകോടീശ്വര പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി മുകേഷ് അംബാനി; പിന്നിലാക്കിയത് വാറന്‍ ബഫറ്റിനെ

English summary

Mukesh Ambani, the fifth richest man in the world, Reliance shares hit an all-time high | മുകേഷ് അംബാനി ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ സമ്പന്നൻ, വളർച്ച അതിവേഗം

Mukesh Ambani, chairman and managing director of Reliance Industries Limited, is now the fifth richest man in the world. Read in malayalam.
Story first published: Thursday, July 23, 2020, 13:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X