തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം വിപണി സാവധാനത്തില്‍ താളം കണ്ടെത്തുകയാണ്. നിഫ്റ്റിക്ക് 17,000 നിലവാരത്തില്‍ മികച്ച പിന്തുണയാര്‍ജിക്കാന്‍ കഴിയുന്നത് പഴയ പ്രതാപത്തിലേക്കുള്ള മടങ്ങിവരവിനുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. മിക്ക ഓഹരികളിലും തിരുത്തലുകള്‍ നേരിട്ടു കഴിഞ്ഞതിനാല്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. ദീര്‍ഘകാലയളവില്‍ മികച്ച ഓഹരികള്‍ കണ്ടെത്തി ഘട്ടംഘട്ടമായി നികേഷപം നടത്തി നേട്ടമുണ്ടാക്കാനുള്ള അവസരമായി സൂചികകളിലും ഓഹരികളിലുമുണ്ടാകുന്ന ഇത്തരം തിരുത്തലുകളെ കാണാമെന്ന് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി 50 ശതമാനത്തോളം നേട്ടം സമീപഭാവിയില്‍ നല്‍കിയേക്കാവുന്ന കെമിക്കല്‍ മേഖലയില്‍ നിന്നുള്ള ഒരു മള്‍ട്ടിബാഗര്‍ സ്റ്റോക്കിനെ കുറിച്ചും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്
ക്ലോറോമീതെന്സ്, റെഫ്രിജറന്റ്സ്, പോളിടെറാഫ്ലൂറോ- എതിലീന്‍ എന്നിവയുടെ നിര്‍മാണത്തില്‍ രാജ്യത്ത് മുന്പന്തിയിലാുള്ള കമ്പനിയാണ് ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ് ലിമിറ്റഡ് (BSE:542812, NSE: FLUOROCHEM). ഇത് ഐനോക്സ് ലീസിങ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഉപകമ്പനിയായി 1987 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കമ്പനിക്ക് ഗുജറാത്തില്‍ രണ്ട് നിര്‍മാണ ശാലകളുണ്ട്. ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ് അമേരിക്കാസ് എല്‍എല്‍സി, ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ് ജിഎംബിഎച്ച് എന്നിങ്ങനെ രണ്ട് ഉപകമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഫാര്‍മ സ്റ്റോക്ക് 5,000 കടക്കും; വാങ്ങുന്നോ?

വര്‍ധിക്കുന്ന ആവശ്യകത
പോളിമര്‍ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങള്‍ക്ക് വ്യാവസായിക ലോകത്തു നിന്നും വര്‍ധിച്ചു വരുന്ന ആവശ്യകതയും പുതിയ മേഖലകളിലേക്ക് കാലോചിതമായി കമ്പനി കടന്നുചെല്ലുന്നതും ഗുജറാത്ത് ഫ്ലൂറോകെമിക്കല്സിനെ ആകര്‍ഷകമാക്കുന്നുവെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക വാതകം, കെമിക്കല്‍സ്, റഫ്രെിജറന്സ്, ക്രയോജനിക് എന്‍ജീനിയറിങ്, പുനരുപയോഗ ഈര്‍ജം തുടങ്ങിയ വിവിധ മേഖലകളില്‍ സംരംഭങ്ങളുള്ള കമ്പനിയാണ് ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സിന്റെ മുഖ്യ സംരംഭകരായ ഐനോക്സ് ഗ്രൂപ്പ്.
Also Read: 10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാ

അനുകൂല ഘടകങ്ങള്‍
നിലവിലെ ഓഹരി വില, സാമ്പത്തിക അനുപാതങ്ങളിലൊന്നായ പ്രൈസ് ടു ഏര്ണിങ്ങ് റേഷ്യോയെ അടി്സ്ഥാനപ്പെടുത്തി വിലയിരുത്തുമ്പോള്‍ ഭേദപ്പെട്ട നിലവാരത്തിലാണ്. 2021- 2024 സാമ്പത്തിക വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനത്തിലെ വാര്‍ഷിക വളര്‍ച്ച 21.6 ശതമാനമായിരിക്കുമെന്ന അനുമാനം. കൂടാതെ, പ്രവര്‍ത്തന ലാഭത്തില്‍ 39.5 ശതമാനം വീതം വാര്‍ഷിക വര്‍ധനയും പ്രതീക്ഷിക്കുന്നു. അറ്റാദായം 45.9 ശതമാനവും ഇക്കാലയളവില്‍ ഉയരാമെന്നും ഐസഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Also Read: 37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂ

ലക്ഷ്യവില
ഈ വര്‍ഷം മാത്രം ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സിന്റെ ഓഹരികളുടെ വില 274 ശതമാനമാണ് വര്‍ധിച്ചത്. എങ്കിലും മികച്ച വളര്‍ച്ച സാധ്യതകളും അടിസ്ഥാനപരമായി സാമ്പത്തിക വിശകലനം നടത്തുമ്പോള്‍ കമ്പനി മികച്ച നിലയിലാണെന്നുളളതും തുടര്‍ന്ന് നിക്ഷേപത്തിന് പരിഗണിക്കാനുള്ള ഘടകങ്ങളാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി. ഇവിടെ നിന്നും 50 ശതമാനത്തോളം നേട്ടം ഇനിയും ഓഹരികളില്‍ നിന്നും പ്രതീക്ഷിക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് സമീപ കാലയളവില്‍ കമ്പനിയുടെ ഓഹരി വില 3,086 രൂപ കടക്കുമെന്നാണ് ഐസിഐസിഐയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 2450- 2460 രൂപ നിലവാരത്തിലാണ് ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
Also Read: തകര്‍ച്ച തടയാന്‍ ഐടി സ്റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.