പൊന്നിൽ കുളിച്ച് മുത്തൂറ്റും മണപ്പുറവും; വില കൂടിയപ്പോൾ സ്വർണം പണയം വയ്ക്കാൻ ഓടി ആളുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരി മൂലം പ്രതിസന്ധിയിലായവർ അടിയന്തര വായ്പകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സ്വർണ പണയ വായ്പകളെയാണ്. സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണ്ണ വായ്പ എടുക്കുന്നവരുടെ എണ്ണവും ഉയർന്നു. ഇത് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയ ഫിനാൻസ് കമ്പനികളുടെ ലാഭത്തിലും വളർച്ചയുണ്ടാക്കി.

 

മണപ്പുറം ഫിനാൻസ്

മണപ്പുറം ഫിനാൻസ്

സെപ്റ്റംബർ പാദത്തിൽ പ്രവർത്തന ലാഭത്തിൽ 21 ശതമാനം വളർച്ചയാണ് മണപ്പുറം ഫിനാൻസ് റിപ്പോർട്ട് ചെയ്തത്. വായ്പാ വളർച്ച ആരോഗ്യകരമായി തുടരുകയാണ്. സ്വർണ്ണ വായ്പ നൽകുന്നവരുടെ ഭാവിയിലെ ലാഭം പ്രധാനമായും അവരുടെ വളർച്ചാ നിരക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. മണപ്പുറം ഫിനാൻസിന്റെ ആസ്തി അണ്ടർ മാനേജ്‌മെന്റ് (എയുഎം) സെപ്റ്റംബർ പാദത്തിൽ സ്വർണ്ണ വായ്പകൾക്കായി 29.6 ശതമാനം വളർച്ച നേടി.

കൈയിൽ സ്വർണമുണ്ടോ? എങ്കിൽ ഇനി വീട്ടിലെത്തി വായ്പ നൽകും; സേവനവുമായി മുത്തൂറ്റ് ഫിനാൻസ്

മുത്തൂറ്റ് ഫിനാൻസ്

മുത്തൂറ്റ് ഫിനാൻസ്

മുത്തൂറ്റ് ഫിനാൻസ് 32 ശതമാനം വളർച്ച നേടി. 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ത്രൈമാസ വളർച്ചാ നിരക്കാണിത്. ചുരുക്കത്തിൽ സ്വർണം പണയം വച്ചാണ് ഇന്ത്യക്കാർ കൂടുതൽ കടം വാങ്ങുന്നതെന്ന് ഈ സമയങ്ങളിൽ നിന്ന് വ്യക്തിമായി. ബാങ്കുകൾ പോലും സ്വർണ്ണ വായ്പകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി.

മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകളില്‍ 16 ശതമാനം വര്‍ധനവ്

സ്വർണ വില വർദ്ധനവ്

സ്വർണ വില വർദ്ധനവ്

2020 ൽ ഇതുവരെ ഇന്ത്യയിൽ സ്വർണ വിലയിലുണ്ടായ 30 ശതമാനത്തിലധികം വർധനവ് വായ്പാ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. എന്നാൽ ഇപ്പോൾ സ്വർണ്ണ വില അസ്ഥിരമാകുന്നതും കുറയാൻ തുടങ്ങിയതും വിശകലന വിദഗ്ധർ എടുത്തുകാട്ടുന്നുണ്ട്. മഹാമാരി ബാധിച്ചതിനുശേഷം ഫിനാൻസ് കമ്പനികൾ മറ്റ് സ്വർണ്ണ വായ്പക്കാരെ മറികടന്നാണ് മുന്നേറുന്നത്.

'കത്തിക്കയറി' സ്വര്‍ണവില, നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ - അറിയേണ്ടതെല്ലാം

കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

മുത്തൂറ്റ് ഫിനാൻസ് അതിന്റെ വായ്പാ വളർച്ച 15% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം മണപ്പുറം ഫിനാൻസ്, 10-15% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോക്ക്ഡൌണിലായിരുന്ന ആദ്യ പാദത്തിൽ വായ്പ തിരിച്ചടവിൽ കുറവുണ്ടായിരുന്നു. ആ സമയത്ത് ഫിനാൻസ് സ്ഥാപനങ്ങൾക്ക് വായ്പ നൽകാനോ തിരിച്ചടവ് ശേഖരിക്കാനോ കഴിഞ്ഞില്ല. സെപ്റ്റംബർ പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെയും മണപ്പുറം ഫിനാൻസിന്റെയും കളക്ഷൻ കാര്യക്ഷമത പ്രീ-കോവിഡ് ലെവലിൽ എത്തി.

English summary

Muthoot and Manappuram Benefits From The Surge In Gold prices, Gold Loan Borrowing Increased | പൊന്നിൽ കുളിച്ച് മുത്തൂറ്റും മണപ്പുറവും; വില കൂടിയപ്പോൾ സ്വർണം പണയം വയ്ക്കാൻ ഓടി ആളുകൾ

With the price of gold rising sharply, The number of gold borrowers has also gone up. Read in malayalam.
Story first published: Monday, November 9, 2020, 9:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X