അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 1.62 കോടിയുടെ വായ്പ സാധ്യത കണക്കാകി നബാര്‍ഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക, അനുബന്ധ ചെറുകിട വ്യവസായ മേഖലകള്‍ക്കായി ദേശീയ കൃഷി ഗ്രാമ വികസന ബാങ്കിന്റെ (നബാര്‍ഡ്) സംസ്ഥാന ക്രെഡിറ്റ് പ്ലാന്‍ 1,62,927 കോടി രൂപയുടെ സാധ്യത കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 1,52,924 കോടി രൂപയായിരുന്നു. 6.54 ശതമാനം വര്‍ദ്ധനയാണിത്. കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് 77,135 കോടി രൂപയുടേയും സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല (എം.എസ്.എം.ഇ) യ്ക്ക് 47,467 കോടി രൂപയുടേയും മറ്റ് മുന്‍ഗണനാ മേഖലകള്‍ക്ക് 38,325 കോടി രൂപയുടേയും വായ്പ സാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്.

 

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇന്ന് (2021 ഫെബ്രുവരി 15 ന്) വീഡിയോ കോണ്‍ഫറന്‍സിലൂടെ നബാര്‍ഡ് സംഘടിപ്പിച്ച സംസ്ഥാന ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 'കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കാര്‍ഷിക ഉല്‍പാദനത്തിന്റെ കൂട്ടായ്മ' എന്നതാണ് ഈ വര്‍ഷത്തേ പ്രമേയം. ശാസ്ത്രീയ കൃഷി രീതികളേയും ശാസ്ത്രീയ മാനേജ്‌മെന്റ് സങ്കേതങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നബാര്‍ഡിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ), ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, കുടുംബശ്രീ, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയിലൂടെ കാര്‍ഷിക, കാര്‍ഷിക ഉല്‍പാദന പ്രവര്‍ത്തനങ്ങളുടെ സംയോജനവും ശേഖരണവും സുസ്ഥിര വിപണന മാര്‍ഗങ്ങളും മെച്ചപ്പെട്ട വിലയും ഉറപ്പ് വരുത്തുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 1.62 കോടിയുടെ വായ്പ സാധ്യത കണക്കാകി നബാര്‍ഡ്

നബാര്‍ഡിന്റെ 1.5 കോടി രൂപ ധനസഹായത്തോടെ സംസ്ഥാന സഹകരണ ബാങ്ക് ആരംഭിച്ച പത്ത് മൊബൈല്‍ ഡെമോന്‍സ്‌ട്രേഷന്‍ വാനുകളുടെ പ്രവര്‍ത്തനം സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്. 2021-22 വേണ്ടി നബാര്‍ഡ് തയ്യാറാക്കിയ ഫോക്കസ് പേപ്പര്‍ പ്രകാശനം ചെയ്തു. നബാര്‍ഡ് തയ്യാറാക്കിയ ധനകാര്യ സാക്ഷരതാ വീഡിയോയുടെ പ്രകാശനം റിസര്‍വ് ബാങ്ക് മേഖലാ ഡയറക്ടര്‍ ശ്രീമതി റീനി അജിത്ത് നിര്‍വ്വഹിച്ചു.

സംസ്ഥാന ഗവണ്‍മെന്റ്, ബാങ്കുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി കൂടിയാലോചിച്ച് നബാര്‍ഡ് 14 ജില്ലകള്‍ക്കുമായി തയ്യാറാക്കിയ സാധ്യതയുള്ള ലിങ്ക്ഡ് പ്ലാനുകളുടെ സംയോജനമാണ് സ്റ്റേറ്റ് ക്രെഡിറ്റ് പ്ലാന്‍.
നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഡോ. പി സെല്‍വരാജ് സ്വാഗതവും നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്‍. ശങ്കര്‍ നാരായണ്‍ നന്ദിയും പറഞ്ഞു.

Read more about: finance loan വായ്പ
English summary

NABARD has estimated a loan potential of Rs 1.62 crore in the state for the next financial year

NABARD has estimated a loan potential of Rs 1.62 crore in the state for the next financial year
Story first published: Tuesday, February 16, 2021, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X