കേന്ദ്ര ബജറ്റ്; രാജ്യത്തെ 130 കോടി ജനങ്ങളോട് ഉപദേശം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: 2020-21 വർഷത്തെ കേന്ദ്ര ബജറ്റിന്റെ നിർമ്മാണ പ്രക്രിയയിലേക്ക് രാജ്യത്തെ 130 കോടി ജനങ്ങളോട് ഉപദേശം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലേക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും നല്‍കാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മൈ ഗവണ്‍ ഫോറത്തിലൂടെയാണ് അഭിപ്രായങ്ങള്‍ നിര്‍ദേശിക്കേണ്ടത്.

 

'130 കോടി ഇന്ത്യക്കാരുടെ വികസന സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതാണ് കേന്ദ്രബജറ്റ്. ഇത് ഇന്ത്യയുടെ വികസനത്തിലേക്കുള്ള പാത വ്യക്തമാക്കുന്നു' എന്ന് തുടങ്ങിയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. കർഷകരുടെ ഉന്നമനത്തിനും കാർഷിക, വിദ്യാഭ്യാസ മേഖലകൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾ #Farmers, #Education എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് അറിയിക്കാമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

കേന്ദ്ര ബജറ്റ്; രാജ്യത്തെ 130 കോടി ജനങ്ങളോട് ഉപദേശം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് നഷ്ടം, ഇടിവിന് കാരണമെന്ത്?

പൗരന്മാർക്ക് അവരുടെ നിർദ്ദേശങ്ങൾ അഭിപ്രായ ബോക്‌സിൽ നേരിട്ട് സമർപ്പിക്കാം അല്ലെങ്കിൽ ഒരു PDF രൂപത്തിൽ അറ്റാച്ചുചെയ്യാം. നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് #IncomeTax #Finance #Farmers #Agriculture #Health #Education #Environment #WaterConservation #GST #Employment #Entrepreneurship #Railways #Infrastructure #Others പോലുള്ള ഹാഷ്‌ടാഗുകൾ ഉപയോഗിക്കേണ്ടതുണ്ട്. ട്വിറ്റർ അക്കൗണ്ട് ഉള്ളവർക്ക് ട്വിറ്ററിൽ തന്നെ നിർദ്ദേശങ്ങൾ നൽകാനും അഭിപ്രായങ്ങളോട് പ്രതികരിക്കാനും കഴിയും. മുൻ വർഷങ്ങളിലും ധനമന്ത്രാലയം പൗരന്മാരിൽ നിന്ന് കേന്ദ്ര ബജറ്റിലേക്കുള്ള നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്.

English summary

കേന്ദ്ര ബജറ്റ്; രാജ്യത്തെ 130 കോടി ജനങ്ങളോട് ഉപദേശം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

narendra modi seeks advice indians for budget
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X