300 രൂപയില്‍ നിന്ന് 2,969 രൂപയിലേക്ക്; 1 വര്‍ഷം കൊണ്ട് 5 ലക്ഷം 47 ലക്ഷമാക്കി മാറ്റിയ ഈ ഓഹരിയെ അറിയുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിരവധി സ്‌റ്റോക്കുകളാണ് മള്‍ട്ടിബാഗര്‍ പട്ടികയില്‍ കയറിക്കൂടിയത്. മള്‍ട്ടിബാഗര്‍ ഓഹരികള്‍ എന്തെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ? നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് ലാഭം നേടിക്കൊടുക്കുന്ന കമ്പനികളുടെ ഓഹരികളാണ് മള്‍ട്ടിബാഗര്‍മാരായി അറിയപ്പെടാറ്. ഈ അവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ മള്‍ട്ടിബാഗര്‍ ഓഹരികള്‍ക്കായുള്ള അന്വേഷണം നമുക്ക് തുടരാം.

 

നാഷണൽ സ്റ്റാൻഡേർഡ് ഇന്ത്യ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഭീമന്‍ ലാഭം തിരിച്ചുനല്‍കിയ കമ്പനികളില്‍ ഒന്നാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡ്. 12 മാസം കൊണ്ട് 800 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില വര്‍ധിച്ചത്. 2020 സെപ്തംബര്‍ 10 -ന് 313.50 രൂപയുണ്ടായിരുന്ന നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ഓഹരി വില ഒരു വര്‍ഷം പിന്നിടുമ്പോള്‍ 2,969.25 രൂപയിലേക്ക് കുതിച്ചുയര്‍ന്നത് കാണാം. അതായത് നിക്ഷേപകര്‍ക്ക് കമ്പനി സമ്മാനിച്ചത് 847.13 ശതമാനം ലാഭം. കഴിഞ്ഞ ഓഗസ്റ്റ് 27 -ന് കമ്പനിയുടെ ഓഹരി വില 3,456.55 രൂപ വരെയ്ക്കും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ

വ്യാഴാഴ്ച്ച (സെപ്തംബര്‍ 9) നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ഓഹരികള്‍ അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 5 ദിവസത്തെ വില്‍പ്പന ചിത്രത്തിലും കമ്പനിയുടെ ഓഹരികള്‍ 11 ശതമാനം കുതിപ്പ് കയ്യടക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ച (സെപ്തംബര്‍ 3) നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യയുടെ ഓഹരി വില 2,674.75 രൂപയായിരുന്നു. ഒരാഴ്ച്ച കൊണ്ട് കമ്പനിയുടെ ഓഹരി വിലയില്‍ 294 രൂപയുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ ഒരു മാസക്കാലത്തെ ചിത്രത്തിലും കാണാം 39.56 ശതമാനം ഉണര്‍വ്. ഇക്കാലയളവില്‍ 2,127.55 രൂപയില്‍ നിന്നായിരുന്നു നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യയുടെ ഉയര്‍ച്ച.

എത്ര കിട്ടി?

ഈ വര്‍ഷം മാത്രം 538 ശതമാനം നേട്ടം കുറിക്കാന്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ഓഹരികള്‍ക്ക് സാധിച്ചെന്ന കാര്യം പ്രത്യേകം പറയണം. ജനുവരി 1 -ന് 465 രൂപയാണ് കമ്പനി ഓഹരി വില കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ കമ്പനി സാവധാനം വിപണിയില്‍ പിടിച്ചുകയറി.

എത്ര കിട്ടി?

ഒരു വര്‍ഷം മുന്‍പ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡില്‍ നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ എത്രയായേനെ? പലര്‍ക്കും ഇക്കാര്യം അറിയാന്‍ ആകാംക്ഷയുണ്ട്.

ഒരു മാസം മുൻപ്

കമ്പനിയുടെ വില ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു വര്‍ഷം മുന്‍പ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യയില്‍ 1 ലക്ഷം രൂപയിട്ടവര്‍ക്ക് ഇന്ന് ലഭിക്കുക 9.47 ലക്ഷം രൂപ (ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ മാത്രം). 5 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി 47.35 ലക്ഷം രൂപയിലേക്കുമെത്തും!

ഒരു മാസം മുന്‍പ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡില്‍ 1 ലക്ഷം രൂപയിട്ടവര്‍ക്ക് 1.39 ലക്ഷം രൂപയും 5 ലക്ഷം രൂപയിട്ടവര്‍ക്ക് 6.97 ലക്ഷം രൂപയും തിരിച്ചുലഭിക്കുമെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

ഈ വർഷമാദ്യം

ഈ വര്‍ഷമാദ്യം കമ്പനിയില്‍ നിക്ഷേപം നടത്തിയവര്‍ക്കും 'ലോട്ടറിയടിച്ചിട്ടുണ്ട്'. ഇക്കാലയളവില്‍ ഓഹരി വില്‍ക്കാതെ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ 1 ലക്ഷം രൂപ നിക്ഷേപം 6.38 ലക്ഷം രൂപയായും 5 ലക്ഷം രൂപ നിക്ഷേപം 31.92 ലക്ഷം രൂപയായും വര്‍ധിച്ചിരിക്കണം.

നിലവില്‍ 5,939 കോടി രൂപയാണ് മിഡ്ക്യാപ് ഗണത്തില്‍പ്പെടുന്ന നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡിന്റെ വിപണി മൂല്യം. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിലെ കണക്കുപ്രകാരം പ്രമോട്ടര്‍മാരുടെ പക്കല്‍ കമ്പനിയുടെ 73.94 ശതമാനം ഓഹരികളുണ്ട്. മിച്ചമുള്ള 26.06 ശതമാനം ഓഹരി പങ്കാളിത്തം പൊതുവിപണിയിലുള്ള 1,145 നിക്ഷേപകരുടെ കൈവശമാണുള്ളത്. ഇതില്‍ത്തന്നെ 1,111 നിക്ഷേപകര്‍ 2 ലക്ഷം രൂപയ്ക്ക് മുകളില്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഓഹരി പങ്കാളിത്തം

ജൂണ്‍ പാദത്തിലെ വിവരം പ്രകാരം വിദേശ സ്ഥാപന നിക്ഷേപകരോ മ്യൂച്വല്‍ ഫണ്ടുകളോ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡില്‍ നിക്ഷേപം നടത്തിയിട്ടില്ല.

ഓഹരി വിപണിയില്‍ ഒരു വര്‍ഷം കൊണ്ടുള്ള നേട്ടം അടിസ്ഥാനപ്പെടുത്തുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ സാന്നിധ്യമായ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡ് എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നുണ്ട്. പ്രധാന എതിരാളികളായ രത്‌നഭൂമി ഡെവലപ്പേഴ്‌സ് 37.86 ശതമാനവും എംബസി ഓഫീസ് 2.27 ശതമാനവും മാത്രമാണ് 12 മാസം കൊണ്ട് നേട്ടം കുറിച്ചത്. ഇതേസമയം, മറ്റൊരു എതിരാളിയായ മൈന്‍ഡ്‌സ്‌പേസിന് 2.18 ശതമാനം ഇടിവ് സംഭവിക്കുകയും ചെയ്തു.

സാമ്പത്തിക ഫലം

പറഞ്ഞുവരുമ്പോള്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക ഫലങ്ങളോട് നീതിപുലര്‍ത്തുന്നതല്ല ഓഹരി വിപണിയിലുള്ള കമ്പനിയുടെ കുതിപ്പ്. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1.60 കോടിയില്‍ നിന്നും 1.12 കോടി രൂപയായി ചുരുങ്ങുകയാണുണ്ടായത്. തകര്‍ച്ച 30 ശതമാനം. മുന്‍വര്‍ഷം ഇതേകാലത്തെ അപേക്ഷിച്ച് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യയുടെ വില്‍പ്പനയും 5 ശതമാനം താഴേക്ക് പോയി.

പ്രവർത്തനം

മാര്‍ച്ച് പാദത്തിലെ കണക്കുകളാണ് താരതമ്യം ചെയ്യുന്നതെങ്കില്‍ കമ്പനിയുടെ വില്‍പ്പന 15.84 കോടി രൂപയില്‍ നിന്ന് 38 ലക്ഷത്തിലേക്ക് ചുരുങ്ങി (97.60 ശതമാനം ഇടിവ്). മാര്‍ച്ചില്‍ 6.67 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായവും. മുംബൈ കേന്ദ്രീകരിച്ചാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവര്‍ത്തനം മുഴുവന്‍.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

National Standard India Limited Share Price Surged 800 Per Cent In 1 Year; Know Full Details

National Standard India Limited Share Price Surged 800 Per Cent In 1 Year; Know Full Details. Read in Malayalam.
Story first published: Friday, September 10, 2021, 10:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X