ഇന്ന് ബി‌എസ്‌എൻ‌എൽ ജീവനക്കാരുടെ രാജ്യവ്യാപക നിരാഹാര സമരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാർ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായതിൽ പ്രതിഷേധിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എൽ ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരം നടത്തും. ബി‌എസ്‌എൻ‌എല്ലിന്റെ എല്ലാ യൂണിയനുകളും അസോസിയേഷനുകളും ഉൾപ്പെടെയാണ് ഇന്നത്തെ സമരം സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ പുനരുജ്ജീവന പാക്കേജ് വേഗത്തിൽ‌ നടപ്പാക്കണമെന്നും ജീവനക്കാരുടെ പരാതികൾ പരിഹരിക്കണമെന്നുമാണ് യൂണിയന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

 

4 ജി സ്പെക്ട്രം

4 ജി സ്പെക്ട്രം

4 ജി സ്പെക്ട്രം അലോക്കേഷൻ, വോളണ്ടറി റിട്ടയർമെന്റ് സ്കീം (വിആർ‌എസ്), നഷ്ടത്തിലായിരിക്കുന്ന ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയുടെ ലയനം എന്നിവ ഉൾപ്പെടെ 68,751 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് 2019 ഒക്ടോബറിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.

പുനരുജ്ജീവന പാക്കേജ്

പുനരുജ്ജീവന പാക്കേജ്

4 ജി സ്പെക്ട്രം അനുവദിക്കുക, 15,000 കോടി രൂപയ്ക്ക് ധനസമാഹരണത്തിന് പരമാധികാര ഗ്യാരണ്ടി നൽകുക, ബി‌എസ്‌എൻ‌എല്ലിന്റെ വിഹിതം 8,500 കോടി രൂപ, എം‌ടി‌എൻ‌എല്ലിന് 6,500 കോടി രൂപ, ദീർഘകാല ബോണ്ടുകൾ‌ നൽ‌കുക, ആസ്തി ധനസമ്പാദനം നടത്തുക, വി‌ആർ‌എസ് നടപ്പിലാക്കുക എന്നിവയാണ് പുനരുജ്ജീവന പാക്കേജിന്റെ പ്രധാന സവിശേഷതകൾ. ഇതിൽ വി‌ആർ‌എസ് മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. അതിലൂടെ 78,569 ബി‌എസ്‌എൻ‌എൽ ജീവനക്കാർക്ക് വിആർഎസ് നൽകി.

അനിശ്ചിതത്വം

അനിശ്ചിതത്വം

ഏകദേശം 4 മാസം കഴിഞ്ഞിട്ടും 4 ജി സ്പെക്ട്രം ബി‌എസ്‌എൻ‌എല്ലിന് അനുവദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ദീർഘകാല ബോണ്ടുകൾ വിതരണം ചെയ്യുന്നതിലൂടെ 8,500 കോടി രൂപ സമാഹരിക്കാൻ പ്രാപ്തമാക്കുന്നതിനായി സർക്കാർ ഇതുവരെ ബി‌എസ്‌എൻ‌എല്ലിന് പരമാധികാര ഗ്യാരണ്ടി നൽകിയിട്ടില്ലെന്നും യൂണിയനുകൾ കൂട്ടിച്ചേർത്തു. 4 ജി സ്പെക്ട്രം അനുവദിക്കുന്നതിലെ കാലതാമസവും ഫണ്ടുകൾ ലഭ്യമല്ലാത്തതും കാരണം ബി‌എസ്‌എൻ‌എല്ലിന്റെ 4 ജി സേവനം 2020 അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കാൻ സാധ്യതയില്ലെന്ന് ബി‌എസ്‌എൻ‌എൽ ജീവനക്കാരുടെ സംഘടന അറിയിച്ചു.

ശമ്പളമില്ല

ശമ്പളമില്ല

പുനരുജ്ജീവന പാക്കേജ് ഉണ്ടായിരുന്നിട്ടും ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്നും കരാർ തൊഴിലാളികളുടെ വേതനം കഴിഞ്ഞ 10 മാസമായി നൽകിയിട്ടില്ലെന്നും സംഘടന അറിയിച്ചു.

English summary

nationwide hunger strike of BSNL employees today | ഇന്ന് ബി‌എസ്‌എൻ‌എൽ ജീവനക്കാരുടെ രാജ്യവ്യാപക നിരാഹാര സമരം

Employees of state-owned telecom company BSNL will go on a hunger strike nationwide to protest the delay in implementing the government's Rs 69,000 crore revival package. Read in malayalam.
Story first published: Monday, February 24, 2020, 7:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X