നെഫ്റ്റ് ഇടപാടുകൾ ഡിസംബർ 16 മുതൽ 24 മണിക്കൂറും നടത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 16 മുതൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അവധി ദിനങ്ങൾ ഉൾപ്പെടെ വർഷത്തിലെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂർ നെഫ്റ്റ് സേവനം ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

2019 ഡിസംബർ 16 മുതൽ 24 എക്സ് 7 അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് തീരുമാനിച്ചതായി വിജ്ഞാപനത്തിൽ സെൻട്രൽ ബാങ്ക് അറിയിച്ചു. സാധാരണ ബാങ്കിംഗ് സമയത്തിന് ശേഷമുള്ള നെഫ്റ്റ് ഇടപാടുകൾ ബാങ്കുകൾ 'സ്ട്രെയിറ്റ് ത്രൂ പ്രോസസിംഗ് (എസ്ടിപി)' മോഡുകൾ വഴിയാണ് നടത്തുക. എല്ലാ നെഫ്റ്റ് ഇടപാടുകൾക്കും സ്ഥിരീകരണ സന്ദേശം അയയ്ക്കുന്നുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്നും നെഫ്റ്റ് മാർഗ്ഗനിർദ്ദേശങ്ങളുടെ എല്ലാ വ്യവസ്ഥകളും 24 മണിക്കൂറുമുള്ള ഇടപാടുകൾക്കും ബാധകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബാങ്ക് സമയം കഴിഞ്ഞാലും പണമിടപാട് നടത്താം; എൻഇഎഫ്ടി സേവനങ്ങൾ ഇനി 24 മണിക്കൂറും

നെഫ്റ്റ് ഇടപാടുകൾ ഡിസംബർ 16 മുതൽ 24 മണിക്കൂറും നടത്താം

ഈ വർഷം ജൂലൈ 1 മുതൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നെഫ്റ്റ്, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) വഴിയുള്ള ഇടപാടുകൾക്ക് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിക്കുകയും ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ കൈമാറാൻ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ, ആർ‌ടി‌ജി‌എസ്, നെഫ്റ്റ് എന്നിവ വഴി നടത്തുന്ന ഇടപാടുകൾക്ക് റിസർവ് ബാങ്ക് ബാങ്കുകളിൽ മിനിമം ചാർജ് ഈടാക്കാറുണ്ടായിരുന്നു. ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും നിരക്കുകൾ ഈടാക്കും. ആർ‌ടി‌ജി‌എസ് വലിയ മൂല്യമുള്ള തൽക്ഷണ ഫണ്ട് ട്രാൻസ്ഫർ രീതിയാണ്. അതേസമയം നെഫ്റ്റ് 2 ലക്ഷം രൂപ വരെയുള്ല ഫണ്ട് കൈമാറ്റത്തിനായി ഉപയോഗിക്കുന്നു.

ആര്‍ടിജിഎസ്, നെഫ്റ്റ് പേയ്‌മെന്റുകള്‍ക്ക് ഇന്നു മുതല്‍ സര്‍വീസ് ചാര്‍ജ് കുറയും

English summary

നെഫ്റ്റ് ഇടപാടുകൾ ഡിസംബർ 16 മുതൽ 24 മണിക്കൂറും നടത്താം

The Reserve Bank of India (RBI) has announced that the National Electronic Fund Transfer (NEFT) services will be available 24 hours from December 16 to promote digital transactions. Read in malayalam.
Story first published: Saturday, December 7, 2019, 15:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X