നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം എല്ലാ ഇനി ജിയോ ടിവി പ്ലസിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധനാഴ്ച, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാമത് വാർഷിക പൊതുയോഗത്തിൽ ആകാശ് അംബാനി ജിയോ പ്ലാറ്റ്‌ഫോംസിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നമായ ജിയോ ടിവി + പ്രദർശിപ്പിച്ചു. ഇത് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി (ഓവർ-ദി-ടോപ്പ് മീഡിയ) പ്ലാറ്റ്‌ഫോമുകൾ ഒരുപോലെ ലഭ്യമാക്കും. മാത്രമല്ല ശബ്ദം ഉപയോഗിച്ച് സേർച്ച് ചെയ്യാനും ജിയോ ടിവി പ്ലസിൽ സാധിക്കും.

 

കഴിഞ്ഞ വർഷം ആർ‌ഐ‌എൽ ജിയോ ഫൈബറും ജിയോ സെറ്റ് ടോപ്പ് ബോക്സും പുറത്തിറക്കിയിരുന്നു. സെറ്റ്-ടോപ്പ്-ബോക്സ് ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്കിലൂടെ അവരുടെ പ്രിയപ്പെട്ട ഉള്ളടക്കം കണ്ടെത്തുകയെന്നതാണ് കമ്പനി നേരിട്ട വെല്ലുവിളിയെന്ന് ആകാശ് അംബാനി പറഞ്ഞു. അതു തന്നെയാണ് ജിയോ ടിവി പ്ലസിന് ജന്മം നൽകാൻ കാരണം. 12 പ്രമുഖ ആഗോള ഒടിടി പ്ലാറ്റഫോമുകളിൽ നിന്നുള്ള ഉള്ളടക്കം ജിയോ ടിവി പ്ലസിൽ ലഭ്യമാണ്.

ഡിടിഎച്ച്, കേബിൾ ടിവി ചാർജുകൾ ഉടൻ കുറയും; ട്രായ് വീണ്ടും പിടിമുറുക്കുന്നു

നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം എല്ലാ ഇനി ജിയോ ടിവി പ്ലസിൽ

നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ, യൂട്യൂബ്, വൂട്ട്, സോണി ലിവ്, ജിയോ സിനിമ, ആമസോൺ പ്രൈം വീഡിയോ, സീ 5, ഇറോസ് നൌ, എന്നിവയും ഇവയിൽപ്പെടുന്നു. ശബ്ദം ഉപയോഗിച്ചുള്ള തിരയലാണ് മറ്റൊരു സവിശേഷത. ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിനേതാക്കൾ, സംവിധായകർ തുടങ്ങിയ വിഭാഗങ്ങൾ അനുസരിച്ച് സിനിമകളും ടിവി ഷോകളും കണ്ടെത്താൻ അനുവദിക്കും.

ടിവി ചാനലുകളിലെ തത്സമയ വോട്ടെടുപ്പുകളിൽ പങ്കെടുക്കാൻ ജിയോ ടിവി + ഉപയോക്താക്കളെ അനുവദിക്കും. നിങ്ങൾക്ക് ഓൺലൈൻ അപ്ലിക്കേഷനുകൾ ആക്സസ് ചെയ്യാനും കഴിയും.

വേള്‍ഡ് കപ്പ്: ഇന്ത്യയില്‍ ബിഗ് സ്‌ക്രീന്‍ ടിവികളുടെ വില്‍പന സജീവമാകുന്നു

Read more about: jio tv ജിയോ ടിവി
English summary

Netflix, Hot Star and Amazon Prime are all now on Jio TV Plus | നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം എല്ലാ ഇനി ജിയോ ടിവി പ്ലസിൽ

On Wednesday, at the 43rd Annual General Meeting of Reliance Industries Limited, Aakash Ambani unveiled the latest product from Jio Platforms, Jio TV +. Read in malayalam.
Story first published: Wednesday, July 15, 2020, 17:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X