നെറ്റ്ഫ്‌ലിക്‌സിന്റെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ... 3,657 കോടി ചെലവിട്ട് വിപണി പിടിക്കും! എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള തലത്തില്‍ നോക്കിയാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും അധികം സബ്‌സൈക്രൈബേഴ്‌സ് ഉള്ളത് നെറ്റ്ഫ്‌ലിക്‌സിനാണ്. ആമസോണ്‍ പ്രൈം ആണ് ഇവരുടെ പ്രധാന എതിരാളി. ഇന്ത്യയിലും ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സും പ്രൈമും തമ്മില്‍ കടുത്ത മത്സരം ആണ്.

ഓരോ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നെറ്റ്ഫ്‌ലിക്‌സിന്റെ വളര്‍ച്ച. ദക്ഷിണ കൊറിയയാണ് അവര്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്ന്. അഞ്ഞൂറ് ദശലക്ഷം ഡോളര്‍ ആണ് പുതിയതായി ഇവര്‍ ചെലവഴിക്കാന്‍ പോകുന്നത്. പരിശോധിക്കാം...

നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍
 

നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍

ദക്ഷിണ കൊറിയയില്‍ ഒറിജിനല്‍ കണ്ടന്റിന് വേണ്ടി ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സ് ചെലവഴിക്കാന്‍ പോകുന്നത് 500 ദശലക്ഷം ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 3,657 കോടി രൂപ വരും ഇത്. ദക്ഷിണ കൊറിയയെ പോലെ ഒരു രാജ്യത്ത് ഇത്രയും പണം എന്തുകൊണ്ട് നെറ്റ്ഫ്‌ലിക്‌സ് ചെലവഴിക്കുന്നു എന്നാണ് പലരുടേയും സംശയം.

പ്രധാന വിപണി

പ്രധാന വിപണി

നൈറ്റ്ഫ്‌ലിക്‌സിന്റെ പ്രധാന വിപണികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയ. 2016 ല്‍ ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 700 ദശലക്ഷം ഡോളര്‍ ആണ് കമ്പനി ഇവിടെ മാത്രം നിക്ഷേപിച്ചിട്ടുള്ളത്.

51,00 കോടി!

51,00 കോടി!

അഞ്ച് വര്‍ഷം കൊണ്ട് 5,134 കോടി രൂപ ചെലവിടാന്‍ മാത്രം വലുതാണോ ദക്ഷിണ കൊറിയന്‍ വിപണി എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാലത്തിനിടെ എണ്‍പതിയില്‍ പരം ഒറിജിനല്‍ സീരിസുകളും സിനിമകളും ആണ് ദക്ഷിണ കൊറിയയില്‍ മാത്രം നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ചത്.

38 ലക്ഷം പേര്‍...

38 ലക്ഷം പേര്‍...

ദക്ഷിണ കൊറിയയില്‍ മാത്രം 3.8 ദശലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്നാണ് നെറ്റ്ഫ്‌ലിക്‌സ് തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. അതായത്, 38 ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സ! 2020 ഡിസംബറിലെ കണക്കാണിത്. ആകെ രണ്ടര കോടിയില്‍ പരമാണ് ദക്ഷിണ കൊറിയയിലെ മൊത്തം ജനസംഖ്യ എന്ന് കൂടി ഓര്‍ക്കണം.

ലോകം മുഴുവന്‍

ലോകം മുഴുവന്‍

ദക്ഷിണ കൊറിയയില്‍ ഇത്രയും അധികം നിക്ഷേപിച്ചാല്‍ അതിനനുസരിച്ചുള്ള റിട്ടേണ്‍ കിട്ടുമോ എന്ന ചോദ്യത്തിനും നെറ്റ്ഫ്‌ലിക്‌സിന് ഉത്തരമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി, കൊറിയന്‍ സീരിസുകള്‍ക്കും സിനിമകള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ഉള്ളത് എന്നാണ് അവര്‍ പറയുന്നത്.

ഏറ്റവും ചെറിയ വിപണി

ഏറ്റവും ചെറിയ വിപണി

നെറ്റ്ഫ്‌ലിക്‌സിനെ പോലെയുള്ള ആഗോള ഓടിടി ഭീമനെ സംബന്ധിച്ച് ഇപ്പോഴും ഏഷ്യ അവരുടെ ഏറ്റവും ചെറിയ വിപണിയാണ്. നെറ്റ്ഫ്‌ലിക്‌സിന് ഏറ്റവും അധികം സംബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത് നോര്‍ത്ത് അമേരിക്കയിലാണ്. തൊട്ടുപിറികല്‍ ലാറ്റിന്‍ അമേരിക്കയും അതിമ്പിറകില്‍ യൂറോപ്പും ആണ്.

ഏഷ്യ പിടിക്കാന്‍

ഏഷ്യ പിടിക്കാന്‍

ഏഷ്യയിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണ കൊറിയയില്‍ നെറ്റ്ഫ്‌ലിക്‌സ് ഇത്രയും നിക്ഷേപം നടത്തുന്നത് എന്നാണ് വിവരം. ഏഷ്യയില്‍ ഉപയോക്താക്കളുടെ എണ്ണം കൂട്ടാതെ പിടിച്ചുനില്‍ക്കുക, വരുംകാലത്ത് ഏറെക്കുറെ അസാധ്യമാകുമെന്ന വിലയിരുത്തലും കമ്പനിയ്ക്കുണ്ട്.

English summary

Netflix to invest 500 million Dollars in South Korea for original contest production | നെറ്റ്ഫ്‌ലിക്‌സിന്റെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ... 3,657 കോടി ചെലവിട്ട് വിപണി പിടിക്കും! എവിടെ?

Netflix to invest 500 million Dollars in South Korea for original contest production
Story first published: Friday, February 26, 2021, 16:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X