പാൻ-ആധാർ ലിങ്കിംഗ്; ആദായനികുതി വകുപ്പിൽ നിന്നുള്ള പുതിയ നിർദ്ദേശം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്തെത്തി. 'പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണെന്നും പാൻ കാർഡ് ഉടമകൾ മാർച്ച് 31-ലെ നിശ്ചിത സമയപരിധി നഷ്‌ടപ്പെടുത്തരുതെന്നും' ആദായനികുതി വകുപ്പ് അറിയിച്ചു. ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ വഴിയും എൻ‌എസ്‌ഡി‌എൽ, യു‌ടി‌ഐ‌ടി‌എസ്‌എൽ എന്നിവയുടെ പാൻ സേവന കേന്ദ്രങ്ങൾ സന്ദർശിച്ചും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.

 

1

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2019 ഡിസംബര്‍ 31 ആയിരുന്നെങ്കിലും സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ് ഇത് 2020 മാര്‍ച്ച്‌ 31-ലേക്ക് മാറ്റുകയായിരുന്നു. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക്‌ ചെയ്‌തിട്ടില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍-ആധാര്‍ ലിങ്കിംഗ്‌ വിജയകരമാകുന്നതിന്‌ പാൻ കാർഡിലേയും ആധാര്‍ കാര്‍ഡിലെയും പേര്‌, ജനന തീയതി പോലുള്ള വിവരങ്ങൾ സമാനമായിരിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്വർണ വില വീണ്ടും കൂപ്പുകുത്തി; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 800 രൂപ; വില 30000ന് താഴെ

2

പാൻ-ആധാർ ലിങ്കിംഗ് എങ്ങനെ ചെയ്യാം?

ആദായനികുതി വകുപ്പ് പുറത്തുവിട്ട വീഡിയോ പ്രകാരം, നിർദ്ദിഷ്‌ട സമയപരിധിക്ക് മുമ്പായി തന്നെ പാൻ, ആധാർ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള രണ്ട് എളുപ്പവഴികൾ ഉണ്ട്.

പാൻ-ആധാർ ലിങ്കിംഗിനായുള്ള പ്രോസസ്സ് 1: നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്നും UIDPAN12digit Aadhaar> 10digitPAN> എന്ന ഫോർമാറ്റിൽ നിങ്ങൾക്ക് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കാം. എസ്‌എംഎസ്‌ അയച്ചതിന്‌ ശേഷം, പാന്‍ ആധാര്‍ ലിങ്കിംഗ് വിജയകരമായി പൂര്‍ത്തിയായി കഴിയുമ്പോള്‍ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുന്നതാണ്.

3

പ്രോസസ്സ് 2: ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in.എന്ന ഇ-ഫയലിംഗ് പോർട്ടൽ വഴി നിങ്ങൾക്ക് പാൻ-ആധാർ ലിങ്കുചെയ്യാം. ഇതിനായി വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം ഇടത്‌ വശത്തായുള്ള Quick Links ന്‌ താഴെ കാണുന്ന Link Aadhaar എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. അധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നതു പോലെ പേരും മറ്റ്‌ ആവശ്യമായ വിവരങ്ങൾ കൂടി നൽകേണ്ടതുണ്ട്. തുടർന്ന് കാപ്‌ച കോഡ്‌ അല്ലെങ്കില്‍ റജിസ്ട്രേഡ്‌ മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക. ശേഷം ലിങ്ക്‌ ആധാര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് സിബിഡിടി വ്യക്തമാക്കിയിട്ടുണ്ട്.

English summary

പാൻ-ആധാർ ലിങ്കിംഗ്; ആദായനികുതി വകുപ്പിൽ നിന്നുള്ള പുതിയ അലേർട്ട് ഇതാണ്

New alert from Income Tax department about pan and aadhar card linking
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X