ഐഎഫ്എസ്‌സി കോഡ് മുതല്‍ ഫാസ്ടാഗ് വരെ; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ച്ച് ഒന്നു മുതല്‍ ഒരുപിടി ചട്ടങ്ങള്‍ രാജ്യത്ത് മാറിയിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വില പുതുക്കല്‍, ഇന്ധനനിരക്കിലെ മാറ്റം, ഐഎഫ്എസ്‌സി കോഡ് മാറ്റം, നിര്‍ബന്ധിത കെവൈസി ഉള്‍പ്പെടെ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ചുവടെ കാണാം.

ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ 2,000 രൂപയുടെ നോട്ടില്ല

മാര്‍ച്ച് ഒന്ന് മുതല്‍ ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും 2,000 രൂപയുടെ നോട്ട് കിട്ടില്ല. ഇതേസമയം, ബാങ്കില്‍ നേരിട്ടു ചെന്നാല്‍ 2,000 രൂപയുടെ നോട്ടുകള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. എടിഎമ്മുകളില്‍ നിന്നെടുക്കുന്ന 2,000 രൂപയുടെ നോട്ട് 500, 200, 100 രൂപയുടെ നോട്ടുകളാക്കി മാറ്റാനെത്തുന്നവരുടെ എണ്ണം കാര്യമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ തീരുമാനം.

പാചകവാതക സിലിണ്ടര്‍ വില
 

പാചകവാതക സിലിണ്ടര്‍ വില

പാചകവാതക സിലിണ്ടറുകള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ വില കൂടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് 25 രൂപയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് സംസ്ഥാനത്ത് 826 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന്റെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 100 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് കൂടിയത്. ഈ സാഹചര്യത്തില്‍ 1,618 രൂപയാണ് വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ വില.

ടോള്‍ പ്ലാസകളില്‍ സൗജന്യ ഫാസ്ടാഗില്ല

ഇന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ സൗജന്യ ഫാസ്ടാഗ് ലഭിക്കില്ല. ടോള്‍ പ്ലാസകളില്‍ ഉപഭോക്താക്കള്‍ ഫാസ്ടാഗിന് 100 രൂപ വീതം പണമടയ്ക്കണമെന്ന് ദേശീയ ഹൈവേ അതോറിറ്റി അറിയിച്ചു.

ഇന്ധന നിരക്കുകള്‍

ഇന്ധന നിരക്കുകള്‍

രാജ്യത്ത് ഇന്ധന നിരക്കുകള്‍ അനുദിനം വര്‍ധിക്കുകയാണ്. കേരളത്തില്‍ പെട്രോള്‍ വില 93 രൂപ കടന്നുകഴിഞ്ഞു. മധ്യപ്രദേശിലും രാജസ്താനിലും പെട്രോള്‍ വില 100 രൂപ പിന്നിട്ട സാഹചര്യമാണ് ഇപ്പോള്‍. എന്തായാലും ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചിരിക്കുന്നത്.

ഐഎഫ്എസ്‌സി കോഡ് മാറ്റം

വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിച്ച സാഹചര്യത്തില്‍ ഇരു ബാങ്കുകളുടെയും ഐഎഫ്എസ്‌സി കോഡ് മാറി. മാര്‍ച്ച് ഒന്നു മുതല്‍ പഴയ ഐഎഫ്എസ്‌സി കോഡ് വെച്ച് ഇടപാടുകള്‍ നടക്കില്ല. ഇരു ബാങ്കുകളിലെയും അക്കൗണ്ട് ഉടമകള്‍ മാര്‍ച്ച് 31 -നകം പുതിയ എംഐസിആര്‍ കോഡുള്ള ചെക്ക് ബുക്ക് കൈപ്പറ്റണമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കിലും മാറ്റം

പഞ്ചാബ് നാഷണല്‍ ബാങ്കിലും മാറ്റം

പഞ്ചാബ് നാഷണല്‍ ബാങ്കിലും ഐഎഫ്എസ്‌സി കോഡ് മാറ്റത്തിനായി നടപടി ആരംഭിച്ചു. ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ രണ്ടു അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്കും ഐഎഫ്എസ്‌സി, എംഐസിആര്‍ കോഡുകളുമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പുതുക്കുന്നത്. മാര്‍ച്ച് 31 വരെ പഴയ ഐഎഫ്എസ്‌സി കോഡുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പുതിയ കോഡുകള്‍ എത്രയും വേഗം നേടണമെന്നാണ് ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

എസ്ബിഐയില്‍ കെവൈസി നിര്‍ബന്ധം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കെവൈസി നിര്‍ബന്ധമായി. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത അക്കൗണ്ടുകള്‍ ബാങ്ക് വൈകാതെ റദ്ദു ചെയ്യും.

Read more about: banking
English summary

New ATM Norms, LPG Price Revision, IFSC Change And More: Know The Changes From March

New ATM Norms, LPG Price Revision, IFSC Change And More: Know The Changes From March. Read in Malayalam.
Story first published: Monday, March 1, 2021, 12:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X