പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പുതിയ ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് 4 ജി സിം കാർഡുകൾ സൗജന്യമായി നൽകാൻ ആരംഭിച്ച് ബിഎസ്എൻഎൽ. സൌജന്യ 4 ജി സിം കാർഡുകള്‍ നൽകുന്ന പദ്ധതി കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലെയും കേരളത്തിലെയും ടെലികോം സർക്കിളുകളിൽ ആരംഭിച്ചിരുന്നു. ഓഫർ 2021 മാർച്ച് 31 വരെയാണുണ്ടാകുക. പുതിയ ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ അല്ലെങ്കിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷനായി സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ സൌജന്യ 4 ജി സിം കാർഡ് ഓഫർ ബാധകമാകൂ.

 

കൊച്ചിയില്‍ സിട്രോണ്‍ ലാ മെയ്‌സണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂം അവതരിപ്പിച്ചു

75 രൂപയുടെ ബി‌എസ്‌എൻ‌എൽ പ്ലാൻ വൗച്ചറിൽ 60 ദിവസത്തേക്ക് 100 മിനിറ്റ് സൌജന്യ വോയ്‌സ് കോളുകളും 2 ജിബി ഡാറ്റയുമാണ് ലഭിക്കുക. സിം കാർഡ് വിൽപ്പന വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ബിഎസ്എൻഎൽ ഈ ഓഫർ അവതരിപ്പിച്ചിരിക്കാമെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ടെലികോം വിപണിയിൽ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നീ കമ്പനികളുടെ മത്സരം വർധിച്ചതോടെ ബി‌എസ്‌എൻ‌എൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

   പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി  സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ

അടുത്ത കാലത്തായി, വയർഡ് ബ്രോഡ്‌ബാൻഡ് സേവന ദാതാക്കൾ പുതിയ കണക്ഷനുകൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും 2020 മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതലാണ് ഈ പ്രവണത വർധിച്ച് വരുന്നത്. ബിഎസ്എൻഎല്ലിന്റ ഫൈബറിനും ഇക്കാലയളവിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രചുരപ്രചാരം ലഭിച്ചത്. ടെലികോം ടോക്കിന്റെ അഭിപ്രായത്തിൽ ബി‌എസ്‌എൻ‌എൽ എല്ലാ പുതിയ ബ്രോഡ്‌ബാൻഡും ലാൻഡ്‌ലൈൻ കണക്ഷനുമെടുക്കുന്ന എല്ലാവർ ഒരു സൌജന്യ 4 ജി സിം കാർഡ് നൽകുന്നു.

English summary

New BSNL broadband and landline customers to get free 4G SIM card, details

New BSNL broadband and landline customers to get free 4G SIM card, details
Story first published: Sunday, February 28, 2021, 23:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X