പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റുമായി ആദായനികുതി വകുപ്പ്; പ്രത്യേകതകൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; നികുതി ദായകർക്കായി പുതിയ ഇ-ഫയലിംഗ് പോര്‍ട്ടൽ (www.incometax.gov.in) അവതരിപ്പിച്ച് ആദായനികുതി വകുപ്പ്. തടസ്സമില്ലാതെ ഇടപെടലുകൾ സാധ്യമാക്കാൻ പുതിയ പോർട്ടൽ ഏറെ സഹായമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തേ പുതിയ പോർട്ടൽ തുടങ്ങുന്നതിന് മുന്നോടിയായി നിലവിലുള്ള പോർട്ടൽ (http://www.incometaxindiaefiling.gov.in) ജൂൺ 6 വരെ ലഭ്യമായിരുന്നില്ല. നികുതിദായകർക്കും മറ്റ് പങ്കാളികൾക്കും ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഒരൊറ്റ ജാലകം നൽകുക എന്നതാണ് പോർട്ടലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മന്ത്രാലയം പത്രകുറിപ്പിൽ പറഞ്ഞു. പോർട്ടലിന്റെ മറ്റ് സവിശേഷതകൾ അറിയാം

 

 പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റുമായി ആദായനികുതി വകുപ്പ്; പ്രത്യേകതകൾ അറിയാം

നികുതിദായകർക്ക് പെട്ടെന്നുള്ള റീഫണ്ടുകൾ നൽകുന്നതിന് ആദായനികുതി റിട്ടേൺ (ഐടിആർ) നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കും.

എല്ലാ ഇടപാടുകളും അപ്‌ലോഡുകളും അല്ലെങ്കിൽ തീർപ്പാക്കാത്ത പ്രവർത്തനങ്ങളും ഒറ്റ ഡാഷ് ബോർഡിൽ ദൃശ്യമാകും.

നികുതിദായകർക്ക് അവരുടെ ഐടിആർ ഉപയോഗിക്കുന്ന ശമ്പളം, വീടിന്റെ സ്വത്ത്, ബിസിനസ്സ് / തൊഴിൽ എന്നിവയുൾപ്പെടെയുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകുന്നതിന് അവരുടെ പ്രൊഫൈൽ മുൻ‌കൂട്ടി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

നികുതിദായകരുടെ ചോദ്യങ്ങളോട് ഉടനടി പ്രതികരിക്കുന്നതിന് നികുതിദായകര്‍ക്ക് സഹായകരമായി പുതിയ കോള്‍ സെന്റര്‍.

വിശദമായ പതിവുചോദ്യങ്ങള്‍, ഉപയോക്ത മാനുവലുകള്‍, വീഡിയോകള്‍, ചാറ്റ്‌ബോട്ട് / ലൈവ് ഏജന്റ് എന്നിവയും ലഭ്യമാക്കും.

ഉടൻ തന്നെ പുതിയ പോര്‍ട്ടലിലെ സവിശേഷതകൾ ഉൾപ്പെടുത്തി കൊണ്ടുള്ള മൊബൈല്‍ ആപ്പും വകുപ്പ് ഉടൻ തന്നെ പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു.

English summary

New Income Tax e-filing website launched

New Income Tax e-filing website launched
Story first published: Monday, June 7, 2021, 22:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X