ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉടന്‍ പരിഹരിക്കാം, പുതിയ ഐആര്‍ഡിഎഐ മാനദണ്ഡങ്ങള്‍ ഇപ്രകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസിയില്‍ പലപ്പോഴും പൂര്‍ണ ക്ലെയിം തുക ലഭിക്കാതെ പോവുന്നു. വിവിധ ചെലവുകള്‍ക്കുള്ള ഉപ പരിധികളാണ് ഇതിനു കാരണമായി നിലകൊള്ളുന്നത്. മിക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലും റൂം വാടകയ്ക്ക് ഒരു പരിധിയുണ്ട്. പോളിസി കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന റൂം ഉപ പരിധിയെക്കാള്‍ ഉയര്‍ന്ന താരിഫുള്ള ഒരു മുറി പോളിസി ഉടമ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ഫാര്‍മസി ചെലവുകള്‍, ഇംപ്ലാന്റുകളുടെ വില മുതലായ വിവിധ അനുബന്ധ മെഡിക്കല്‍ ചെലവുകളുമായി ആനുപാതിക കിഴിവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നു.

അത്തരം സാഹചര്യങ്ങളില്‍, പണമിതര മെഡിക്ലെയിം പോളിസി കൈവശമുണ്ടെങ്കില്‍പ്പോലും ഹോസ്പിറ്റലൈസേഷന്‍ ചെലവിന്റെ ഒരു ഭാഗം പോളിസി ഉടമകള്‍ വഹിക്കുന്നു. ഇന്‍ഷുറന്‍സ് മറ്റു ചെലവുകളുടെ ക്ലെയിം തുക ആനുപാതികമായി കുറയ്ക്കുന്നതാണ് ഇതിന് കാരണം. മറ്റു ചെലവുകള്‍ ക്രമീകരിക്കുന്ന രീതിയില്‍ ഏകീകരണം കൊണ്ടുവരുന്നതിനായി, ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസിലെ ഉത്പ്പന്ന ഫയലിംഗിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ രണ്ടാം അധ്യായത്തിലെ ക്ലോസ് (4) -ലെ വ്യവസ്ഥകളില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ചില പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

'ബൈ നൗ പേ ലേറ്റര്‍' ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉടന്‍ പരിഹരിക്കാം, പുതിയ ഐആര്‍ഡിഎഐ മാനദണ്ഡങ്ങള്‍ ഇപ്രകാരം

ആരോഗ്യ ഇന്‍ഷുറന്‍സിനായി എആര്‍ഡിഎഐ നിര്‍ദേശിച്ച മാറ്റങ്ങള്‍

1. പോളിസി കരാറിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും ഇന്‍ഷുറര്‍മാര്‍ 'അസോസിയേറ്റ് മെഡിക്കല്‍ ചെലവുകള്‍' നിര്‍വചിക്കും. ഒരു പോളിസി ഉടമ തനിക്ക് അര്‍ഹതയുള്ള ഉയര്‍ന്ന റൂം വിഭാഗം തിരഞ്ഞെടുക്കുമ്പോള്‍, ഇന്‍ഷുറന്‍സ് അനുബന്ധ മെഡിക്കല്‍ ചെലവുകളില്‍ ആനുപാതിക കിഴിവുകള്‍ നിര്‍ദേശിക്കുന്നു.

2. 'അസോസിയേറ്റ് മെഡിക്കല്‍ ചെലവുകള്‍' എന്ന് നിര്‍വചിച്ചതിന്റെ ഭാഗമായി ഇനി പറയുന്ന ചെലവുകള്‍ ബാധകമായിരിക്കുന്നതല്ല.

- ഫാര്‍മസി ചെലവുകള്‍

- ഇംപ്ലാന്റുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ചെലവുകള്‍

- ഡയഗ്‌നോസ്റ്റിക് ചെലവുകള്‍

3. ക്ലെയിമുകള്‍ പ്രൊസസ്സ് ചെയ്യുമ്പോള്‍ നിര്‍വചിക്കപ്പെട്ട 'മെഡിക്കല്‍ അസോസിയേറ്റ് ചെലവുകള്‍' ഒഴികെയുള്ള ആനുപാതികമായ കിഴിവുകള്‍ക്കായി ഇന്‍ഷുറര്‍മാര്‍ ഒരു ചെലവുകളും ഈടാക്കില്ല.

4. റൂം വിഭാഗത്തെ അടിസ്ഥാനമാക്കി ഡിഫറന്‍ഷ്യല്‍ ബില്ലിംഗ് പാലിക്കാത്ത ആശുപത്രികളില്‍ ആനുപാതികമായ കിഴിവുകള്‍ ബാധകമല്ലെന്ന് ഇന്‍ഷുറര്‍മാര്‍ ഉറപ്പാക്കും. ഇതിനായി, ഒരു രോഗി താമസിക്കുന്ന റൂം വിഭാഗത്തെ അടിസ്ഥാനമാക്കി ഡിഫറന്‍ഷ്യല്‍ ബില്ലിംഗ് രീതികള്‍ പാലിക്കുന്ന ആശുപത്രിയുടെ കാര്യത്തില്‍ മാത്രമെ ആനുപാതുകമായ കിഴിവ് ബാധകമാവൂ എന്ന് പോളിസി വ്യവസ്ഥകള്‍ വ്യക്തമാക്കും.

5. വിവിധ വിഭാഗത്തിലുള്ള ഐസിയു ഇല്ലാത്തതിനാല്‍ 'ഐസിയു ചാര്‍ജുകള്‍ക്ക്' ആനുപാതിക കിഴിവ് അപേക്ഷിക്കാന്‍ ഇന്‍ഷുറര്‍മാര്‍ക്ക് അനുവാദമുണ്ടായിരിക്കില്ല.

English summary

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉടന്‍ പരിഹരിക്കാം, പുതിയ ഐആര്‍ഡിഎഐ മാനദണ്ഡങ്ങള്‍ ഇപ്രകാരം | new irdai norms for settlement of health insurance claims policyholders to benefit

new irdai norms for settlement of health insurance claims policyholders to benefit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X