പാസ്പോർട്ടിന് ഇനി പുതിയ രൂപം; അടുത്ത വർഷം മുതൽ പാസ്പോർട്ട് ലഭിക്കുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021ൽ പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുകയോ പാസ്പോർട്ട് പുതുക്കുകയോ ചെയ്യുന്നുവർക്ക് ഇലക്ട്രോണിക് മൈക്രോപ്രൊസസ്സർ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ 20,000 ഓദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ സർക്കാർ ഇതിനകം ഇഷ്യു ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നതിനുള്ള പ്രക്രിയകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

ഇ-പാസ്പോർട്ടുകൾ

ഇ-പാസ്പോർട്ടുകൾ

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ പുറത്തിറക്കുന്നതിലൂടെ തട്ടിപ്പുകളും വ്യാജ പാസ്പോർട്ട് നിർമ്മിക്കുന്നതും തടയാനാകും. അന്താരാഷ്ട്ര യാത്രക്കാർക്ക് വേഗത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ഇ-പാസ്പോർട്ടുകൾ സഹായകമാണ്. നിലവിൽ ഇതുവരെ, പൗരന്മാർക്ക് ലഭിച്ചു കൊണ്ടിരുന്നു ബുക്ക്ലെറ്റ് പാസ്‌പോർട്ടുകളായിരുന്നു.

ഇനി ടെൻഷനില്ലാതെ പാസ്പോർട്ടെടുക്കാം; പാസ്പോർട്ട് എടുക്കാനുള്ള വഴികൾ ഇങ്ങനെ

പ്രത്യേക ഏജൻസി

പ്രത്യേക ഏജൻസി

മണിക്കൂറിൽ 10,000 മുതൽ 20,000 വരെ പാസ്പോർട്ടുകൾ ഇഷ്യു ചെയ്യാവുന്ന വ്യക്തിഗത ഇ-പാസ്‌പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള ഒരു പ്രത്യേക യൂണിറ്റും ഏജൻസിയും സജ്ജമാക്കാനാണ് അധികൃതരുടെ ലക്ഷ്യം. ഇതിനായി ഡൽഹിയിലും ചെന്നൈയിലും ഐടി സംവിധാനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന ദേശീയ ഇൻഫോർമാറ്റിക്‌സ് സെന്റർ ബുധനാഴ്ച ഐടി ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനും ഒരു ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനും പ്രൊപ്പോസൽ പുറത്തിറക്കിയിരുന്നു.

എന്താണ് തത്ക്കാൽ പാസ്പോർട്ട്? അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?

അടുത്ത വർഷം മുതൽ

അടുത്ത വർഷം മുതൽ

എംഇഎ ആസ്ഥാനത്തെ സിപിവി ഡിവിഷനിൽ നിന്ന് മാത്രമാണ് ഇതുവരെ നയതന്ത്ര‍, ഔദ്യോഗിക ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തിരുന്നത്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഇന്ത്യയിലെ 36 പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ഇ-പാസ്പോർട്ട് ലഭിക്കും. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനം ഉറപ്പാക്കുന്നതിന് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസി‌എ‌ഒ) മാനദണ്ഡത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇ-പാസ്‌പോർട്ടുകൾ തയ്യാറാക്കുക.

കൂടുതൽ സമയമെടുക്കുമോ?

കൂടുതൽ സമയമെടുക്കുമോ?

നിലവിലുള്ള പ്രക്രിയകളിൽ കാര്യമായ മാറ്റമില്ലാതെയായിരിക്കും ഇ-പാസ്‌പോർട്ട് സംവിധാനം സംയോജിപ്പിക്കുക. കൂടാതെ പാസ്‌പോർട്ട് നൽകുന്നതിന് ആവശ്യമായ സമയത്തിൽ കാര്യമായ വർദ്ധനവുണ്ടാകില്ല.

പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ സൂക്ഷിക്കുക; ഈ വെബ്സൈറ്റുകൾ തട്ടിപ്പാണ്

English summary

New look for passport; This is how to get a passport from next year | പാസ്പോർട്ടിന് ഇനി പുതിയ രൂപം; അടുത്ത വർഷം മുതൽ പാസ്പോർട്ട് ലഭിക്കുന്നത് ഇങ്ങനെ

Those who apply for a new passport or renew their passport by 2021 will receive an e-passport with an electronic microprocessor chip attached. Read in malayalam.
Story first published: Friday, August 14, 2020, 17:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X