ബാങ്ക് ഓഫ് ബറോഡയ്ക്കും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കാനറ ബാങ്കിനും പുതിയ എംഡിയും സിഇഒമാരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നീ മൂന്ന് വൻകിട പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ പുതിയ തലവന്മാരെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി (എസിസി) ബാങ്ക് ഓഫ് ബറോഡ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായി സഞ്ജീവ് ചദ്ദയെയും കാനറ ബാങ്കിന്റെ എംഡിയും സിഇഒയും ആയി ലിംഗം വെങ്കട്ട് പ്രഭാകറെയും ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയും ആയി അതാനു കുമാർ ദാസിനെയും നിയമിച്ചു.

എസ്‌ബി‌ഐ ക്യാപിറ്റൽ മാർക്കറ്റിന്റെ ചുമതലയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു ചദ്ദ. കഴിഞ്ഞ വർഷം ഒക്ടോബറിൽ കാലാവധി അവസാനിച്ച പി.എസ് ജയകുമാറിന്റെ ഒഴിവിലേയ്ക്കാണ് സഞ്ജീവ് ചദ്ദയെ തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പ്രഭാകർ. ഈ മാസം അവസാനം വിരമിക്കുന്ന ആർ‌.എ ശങ്കര നാരായണന് പകരക്കാരനായാണ് ഇദ്ദേഹം കാനറ ബാങ്കിൽ എത്തിയിരിക്കുന്നത്.

 

വായ്‌പയെടുക്കാൻ ഒരുങ്ങുന്നോ? അറിയണം ക്രെഡിറ്റ് സ്കോറും മറ്റു വിവരങ്ങളും

ബാങ്ക് ഓഫ് ബറോഡയ്ക്കും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കാനറ ബാങ്കിനും പുതിയ എംഡിയും സിഇഒമാരും

ബാങ്ക് ഓഫ് ഇന്ത്യയിലെ ഇഡിയായിരുന്നു അതാനു കുമാർ ദാസിന്, കഴിഞ്ഞ ജൂലൈ മുതൽ ഒഴിവുള്ളതിനെ തുടർന്ന് അതേ ബാങ്കിൽ തന്നെ എംഡി, സിഇഒ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള ഈ മൂന്ന് ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡ ഇതിനകം തന്നെ ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയുമായി ലയിപ്പിച്ചു. കാനറ ബാങ്ക്സ സിൻഡിക്കേറ്റ് ബാങ്കുമായി ലയിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ന് ഭാരത് ബന്ദ്: പണിമുടക്കിൽ ബാങ്ക് യൂണിയനുകളും, എടിഎമ്മുകൾ കാലിയാകാൻ സാധ്യത

English summary

ബാങ്ക് ഓഫ് ബറോഡയ്ക്കും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കാനറ ബാങ്കിനും പുതിയ എംഡിയും സിഇഒമാരും

The Cabinet Appointments Committee (ACC) has appointed Sanjeev Chadda as Managing Director and Chief Executive of Bank of Baroda, Lingam Venkat Prabhakar as MD and CEO of Canara Bank and Atanu Kumar Das as MD & CEO of Bank of India. Read in malayalam.
Story first published: Tuesday, January 21, 2020, 11:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X