ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പരിഷ്കരണവുമായി കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്ന ആശങ്കകൾക്കിടയിൽ വരുമാനം വർദ്ധിപ്പിക്കുന്നതിന്, ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷന്റെ ടാർജറ്റ് രണ്ട് മാസത്തിനിടെ രണ്ടാം തവണയും സർക്കാർ പരിഷ്കരിച്ചു. ഫെബ്രുവരിയിൽ 1.15 ലക്ഷം കോടി രൂപയും മാർച്ചിൽ 1.25 ലക്ഷം കോടി രൂപയുമായാണ് കളക്ഷൻ ടാർജറ്റ് നിശ്ചയിച്ചിരിക്കുന്നത്.

 

അടുത്ത രണ്ട് മാസത്തേക്ക് 1.1 ലക്ഷം കോടിയിൽ നിന്ന് വരുമാനം കുറഞ്ഞത് 1.15 ലക്ഷം കോടി രൂപയായി ഉയർത്താനുള്ള തീരുമാനം കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. നികുതി വെട്ടിപ്പുകാർ, വ്യാജ ഇൻവോയ്സുകൾ, വിലക്കയറ്റം, വ്യാജ ഇ-വേ ബില്ലുകൾ ഉപയോഗിക്കുന്നവർ എന്നിവർക്കെതിരായ നടപടികൾ ആരംഭിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരം.

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്, നിർമ്മല സീതാരാമൻ ജിഎസ്ടി നിരക്ക് ഉയർത്തുമോ?

ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പരിഷ്കരണവുമായി കേന്ദ്രം

വിതരണ, വാങ്ങൽ ഇൻവോയ്സുകളുടെ പൊരുത്തക്കേട്, റിട്ടേൺ ഫയലിംഗുകളിലെ പൊരുത്തക്കേട്, ഇൻവോയ്സ് ഉപയോഗിച്ചുള്ള അധിക റീഫണ്ടുകൾ, നികുതി ചോർച്ചകൾ, വ്യാജ അല്ലെങ്കിൽ വലിയ ഐടിസി ക്ലെയിമുകൾ, എന്നിവ പരിശോധിക്കാൻ ടാക്സ് അധികൃതർ ഡാറ്റ അനലിറ്റിക്സ് ഉപയോഗിക്കും.

സമയബന്ധിതമായി നികുതി അടയ്ക്കൽ ഉറപ്പാക്കുന്നതിന് ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും നികുതിദായകർക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 2020 സാമ്പത്തിക വർഷത്തിൽ ഒമ്പത് പ്രധാന സംസ്ഥാനങ്ങളുടെ ചരക്ക് സേവന നികുതി നഷ്ടപരിഹാരം 70,000 കോടി രൂപയാകുമെന്ന് റേറ്റിംഗ് സ്ഥാപനമായ ഐസിആർഎയുടെ റിപ്പോർട്ട്.

സ്വർണത്തിന്റെ ജിഎസ്ടി ഉയർത്തുമോ? ആശങ്കകൾക്കിടയിൽ സ്വർണ വില വീണ്ടും മുകളിലേയ്ക്ക്

English summary

ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പരിഷ്കരണവുമായി കേന്ദ്രം

The government revised the Target of the GST Collection for the second time in two months to boost revenue amid fears that budget calculations will be missed. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X