വ്യവസായ വകുപ്പിനും കെ-ബിപ്പിനും പുതിയ വെബ്സൈറ്റ്; ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; വ്യവസായ വകുപ്പിന്റെയും കേരളാ ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ പ്രമോഷന്റെയും (കെ-ബിപ്) പുതിയ വെബ്സൈറ്റുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇപി ജയരാജൻ നിർവ്വഹിച്ചു. www.kbip.org എന്നതാണ് കെ-ബിപ്പിന്റെ പുതിയ വെബ്സൈറ്റ്.ഈസ് ഓഫ് ഡുയിംഗ് ബിസിനസ്സ്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ് കേരള, മെഗാ പ്രോജക്ടുകള്‍, കേരള ഇ-മാര്‍ക്കറ്റ്, അടിസ്ഥാന സൗകര്യ ലഭ്യത, വ്യവസായ കേരളം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍, ഇന്‍വെസ്റ്റര്‍ കണക്ട് തുടങ്ങി പുതിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 
വ്യവസായ വകുപ്പിനും കെ-ബിപ്പിനും പുതിയ വെബ്സൈറ്റ്; ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

കൊവിഡ് മഹാമാരി വ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാ പാക്കേജ് നടപ്പാക്കി വരികയാണ്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒപ്പം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സംസ്ഥാന പ്രൊമോഷണല്‍ ഏജന്‍സികള്‍, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ലിങ്കുകള്‍ എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ എംഎസ്സി-സിഡിപി പദ്ധതിയായ ക്ലസ്റ്റര്‍ വികസന പരിപാടി, കേരള സംസ്ഥാന ബാംബൂ മിഷന്‍, നാഷണല്‍ ബാംബൂ മിഷന്‍ പദ്ധതികള്‍, എസ്.സി, എസ്.ടി. ഹബ്ബിന്റെ പദ്ധതികള്‍, ഭക്ഷ്യസംസ്‌കരണവും അനുബന്ധ യൂണിറ്റുകളുടെ ഓഡിറ്റ്, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെ-ബിപ് വെബ്സൈറ്റ് പുറത്തിറക്കിയത്. സംസ്ഥാന ബാംബൂ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റും നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പി (എന്‍.സി.എച്ച്.സി) യുടെ ഔദ്യോഗിക വെബ്സൈറ്റും പരിപാലിക്കുന്നതും കൈകാര്യം ചെയ്യുന്നതും കെ ബിപ് തന്നെയാണ്.

ജനുവരി ഒന്ന് മുതൽ സ്കോഡ കാറുകൾക്കും വില ഉയരും, 2.5 ശതമാനം വരെ വർദ്ധനവ്

ആമസോൺ മെഗാ സാലറി ഡെയ്‌സ് വിൽപ്പന ജനുവരി 1 ന് ആരംഭിക്കും: മികച്ച ഓഫറുകൾ ഇതാ

കാത്തിരിപ്പിന് വിരാമം; വാഹന വിപിണി കീഴടക്കാന്‍ ടെസ്ല ഇന്ത്യയിലേക്ക്, 2021ന്റെ തുടക്കത്തില്‍

Read more about: news
English summary

new website started for industrial department

new website started for industrial department
Story first published: Tuesday, December 29, 2020, 18:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X