നിഫ്റ്റി ആദ്യമായി 13,050 ന് മുകളിൽ, സെൻസെക്സും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സൂചികകൾ ചൊവ്വാഴ്ച റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ആദ്യമായി 13,000 മാർക്ക് മറികടന്നു. കൊവിഡ് -19 വാക്സിൻ പുരോഗതിയുടെ സൂചനകൾ അതിവേഗം സാമ്പത്തിക വീണ്ടെടുക്കൽ പ്രതീക്ഷകൾ ഉയർത്തി. പ്രധാനമായും ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകളാണ് നേട്ടങ്ങൾക്ക് കാരണമായത്.

മറ്റ് പ്രധാന മേഖലകളായ ഓട്ടോ, മെറ്റൽ, ഫാർമ എന്നിവയും ഉയർന്ന നേട്ടങ്ങൾക്ക് കാരണമായി. സെൻസെക്സ് 446 പോയിൻറ് ഉയർന്ന് 44,523 എന്ന റെക്കോഡിലെത്തി. നിഫ്റ്റി 129 പോയിന്റ് ഉയർന്ന് 13,055 എന്ന റെക്കോഡിലേയ്ക്ക് ഉയർന്നു. നിഫ്റ്റി 12,000ൽ നിന്ന് 13,000 വരെ ഉയരാൻ 18 മാസം എടുത്തു.

ഓഹരി വിപണി ഇന്ന്: നിഫ്റ്റി 12,800 ന് മുകളിൽ; ടൈറ്റാൻ ഓഹരികൾക്ക് 3% നേട്ടം

നിഫ്റ്റി ആദ്യമായി 13,050 ന് മുകളിൽ, സെൻസെക്സും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

 

2020 മാർച്ച് 24 ന് 7,511 വരെ ഇടിഞ്ഞ നിഫ്റ്റിയാണ് 75% നേട്ടം കൈവരിച്ചിരിക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചി 713 പോയിൻറുകൾ ഉയർവ്വ്‌ 29,737 വരെയും മിഡ്‌കാപ്പ് ഇൻ‌ഡെക്സ് 141 പോയിൻറുകൾ‌ ഉയർന്ന് 19,352 ലും എത്തി. 35 നിഫ്റ്റി ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. അദാനി പോർട്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത്.

ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക് ഒഴികെ, എല്ലാ ബാങ്കിംഗ് ഓഹരികളും ഇന്ന് ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ എന്നിവ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. സൺടെക് 11% ഉയർന്നു.

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ, നിഫ്റ്റി 11,940 ന് താഴെ; പവർഗ്രിഡിന് ഏറ്റവും കൂടുതൽ നേട്ടം

English summary

Nifty Above 13,050 For The First Time, Sensex Closed At Record High | നിഫ്റ്റി ആദ്യമായി 13,050 ന് മുകളിൽ, സെൻസെക്സും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Indian indices ended higher on Tuesday. The Nifty crossed the 13,000 mark for the first time. Read in malayalam.
Story first published: Tuesday, November 24, 2020, 16:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X