നിഫ്റ്റി കുതിച്ചുയ‍‍ർന്നു; മെറ്റൽ ഓഹരികൾക്ക് മുന്നേറ്റം, ഇന്ന് വിപണി ഉറ്റുനോക്കുന്ന ഓഹരികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള സൂചകങ്ങൾ, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള സൂചനകൾ പോസിറ്റീവായതിനാൽ, ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. യു‌എസ് വിപണികളിലും ഉയർന്ന ക്ലോസിംഗുകളാണ് രേഖപ്പെടുത്തിയിരുന്നത്. ടെക് ഓഹരികൾ നാസ്ഡാക്കിൽ റെക്കോർഡ് ഉയരത്തിലെത്തി. മെറ്റൽ ഓഹരികളിൽ മികച്ച നേട്ടമുണ്ടാക്കിയ നിഫ്റ്റി 45 പോയിൻറ് നേട്ടത്തോടെ 10,751 പോയിന്റുമായി വ്യാപാരം ആരംഭിച്ചു. ഇന്ന് വിപണിയിൽ നിക്ഷേപകർ ഉറ്റുനോക്കുന്ന ഓഹരികൾ താഴെ പറയുന്നവയാണ്.

 

എസ്ബിഐ, യെസ് ബാങ്ക്

എസ്ബിഐ, യെസ് ബാങ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിൽ നിക്ഷേപം നടത്തുമെന്ന റിപ്പോർട്ടിനെത്തുടർന്ന് യെസ് ബാങ്ക് ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്നു. ആൻറിവൈറൽ മരുന്നായി റിമെഡെസിവിറിന്റെ ജനറിക് പതിപ്പ് 4,000 രൂപയ്ക്ക് വിപണിയിലെത്തിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫാർമ മേജർ സിപ്ലയുടെ ഓഹരികൾ നേരിയ നേട്ടം കൈവരിച്ചു. നിഫ്റ്റിയിൽ ഇന്നലെ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളിൽ ഭാരതി ഇൻഫ്രാറ്റെൽ, ടെക് മഹീന്ദ്ര, ഹീറോമോടോ കോർപ്പ്, എച്ച്ഡിഎഫ്സി എന്നിവ ഉൾപ്പെടുന്നു.

നിഫ്റ്റിയിൽ സെപ്റ്റംബറിലെ ഏറ്റവും മികച്ച പ്രകടനം, മെറ്റൽ ഓഹരികൾ തിളങ്ങി

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ബുധനാഴ്ച അഞ്ച് ശതമാനം ഉയർന്ന ഷെമരു ഓഹരികൾ മറ്റൊരു 4 ശതമാനം കൂടി ഉയർന്നു. ഓഹരി വിൽപ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി ബോർഡ് അംഗീകരിച്ചതിനെത്തുടർന്ന് സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ ഏകദേശം രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഛത്തീസ്ഗഡിലെ കമ്പനിയുടെ ബൈലാദില ഇരുമ്പയിര് ഖനന പദ്ധതികൾ ഈ വർഷം ജൂണിൽ ഉൽപാദനത്തിൽ അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് എൻ‌എം‌ഡി‌സി ഓഹരികളും ഉയർന്നു.

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിന്റെ ദിനം

ടി‌സി‌എസ്

ടി‌സി‌എസ്

പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി‌സി‌എസ്) ജൂലൈ 9 ന് 2021 സാമ്പത്തിക വർഷത്തെ ഒന്നാം പാദ വരുമാനം പ്രഖ്യാപിക്കും. ത്രൈമാസ അടിസ്ഥാനത്തിൽ കമ്പനി 5 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലൂംബെർഗ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത് ടിസിഎസ് വരുമാനം 38,910.5 കോടി രൂപയായിരിക്കുമെന്നാണ്. കമ്പനിയുടെ ലാഭം തുടർച്ചയായി 5.2 ശതമാനം ഇടിഞ്ഞ് 7,694 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് റെക്കോർഡ് നേട്ടം; ടാറ്റാ സ്റ്റീൽസിന് വമ്പൻ കുതിപ്പ്

ഭാരതി എയർടെൽ

ഭാരതി എയർടെൽ

നേരത്തെ സമർപ്പിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണുകൾ തിരുത്തി ഭാരതി എയർടെൽ ലിമിറ്റഡിന് 9.23 ബില്യൺ ഡോളർ നികുതി റീഫണ്ട് അവകാശപ്പെടാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അതുകൊണ്ട് തന്നെ എയർടെല്ലിന്റെ ഓഹരി വിലയിൽ ഇന്ന് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

English summary

Nifty gains momentum; Metal stocks are gaining, Best Shares to Buy Today in India July 9 2020 | നിഫ്റ്റി കുതിച്ചുയ‍‍ർന്നു; മെറ്റൽ ഓഹരികൾക്ക് മുന്നേറ്റം, ഇന്ന് വിപണി ഉറ്റുനോക്കുന്ന ഓഹരികൾ

National Stock Exchange Nifty gained 45 points to 10,751 points in early trade today. Read in malayalam.
Story first published: Thursday, July 9, 2020, 9:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X