പ്രധാന സൂചികയായ നിഫ്റ്റിയുടെ ഡെയ്ലി ചാര്‍ട്ടില്‍ ലോവര്‍ ടോപ് ലോവര്‍ ബോട്ടം പാറ്റേണ്‍ ആണ് തുടരുന്നതെങ്കിലും കഴിഞ്ഞ 3 ദിവസമായി തിരിച്ചു വരവിനുള്ള സൂചന നല്കുന്ന പിയേര്‍സിങ് ലൈനും ഹാമര്‍ കാന്‍ഡില്‍ പാറ്റേണും ദൃശ്യമായിട്ടുണ്ട്. കൂടാതെ, നിര്‍ണായകമായ 17,000 നിലവാരം ക്ലോസിങ് അടിസ്ഥാനത്തില്‍ കാത്തു സൂക്ഷിച്ചിട്ടുമുണ്ട്. വ്യാപാരത്തിന്റെ ആരംഭത്തില്‍ തകര്‍ന്ന വ്യാഴാഴ്ച, ദിവസത്തിനിടെയിലെ താഴ്ന്ന നിലവാരം ചൊവ്വാഴ്ചത്തെ താഴ്ന്ന നിലവാരം തകര്‍ത്തില്ല എന്നതും ഈ രണ്ട് ദിവസങ്ങളിലും 16,850 നിലവാരങ്ങളില്‍ നിന്നും വേഗം തിരികെ മുകളിലേക്ക് കയറുന്നതിനും സാക്ഷ്യംവഹിച്ചു. ഇത് 17,000 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് 17,450- 17,776 നിലവാരങ്ങളിലേക്ക് പുള്‍ബാക്ക് റാലി നടത്താനുള്ള തുടക്ക സൂചനയാണ്. അതേസമയം, സൂചിക 16,836 നിലവാരം തകര്‍ത്താല്‍ 16,600- 16,410 നിലവാരങ്ങളിലേക്ക് താഴാം.

ശ്രദ്ധിക്കേണ്ടവ
>> പുള്‍ബാക്ക് തികച്ചും താത്കാലികമായ വില വ്യതിയാനം മാത്രമാണ്.
>> പുള്ബാക്കിനുളള സമയം വളരെ കുറവാണ്. കുറച്ചു ട്രേഡിങ് സെഷനുകളിലേക്ക് മാത്രമാകും. അതില്‍ കുടുതല്‍ വിലവ്യതിയാനം നിലനില്‍ക്കുകയാണെങ്കില്‍ കണ്സോളിഡേഷന് എന്നു പറയും
>> ടെക്നിക്കല്‍ സൂചകങ്ങള്‍ വീണ്ടും വില മുന്നോട്ട് കുതിക്കുമെന്ന സൂചനകള്‍ തരുന്നുണ്ടങ്കില്‍ വ്യാപാരത്തില്‍ വീണ്ടും ട്രേഡേഴ്സിന് പ്രവേശിക്കാനുള്ള മേഖലകളാണിത്.
>> പുള്‍ബാക്ക് റാലികള്‍, ട്രെന്‍ഡ് റിവേഴ്സലിന്റെയും തുടക്കമാകാനുളള സാധ്യതയുണ്ടെന്നതും അത് തിരിച്ചറിയാന്‍ വൈകിയാല്‍ നഷ്ട സാധ്യത വളരെയേറയാണെന്നതും ഇതിന്റെ പോരായ്മയാണ്.

1) ആക്സിസ് ബാങ്ക്
വ്യാഴാഴ്ച ആക്സിസ് ബാങ്ക്് ഓഹരികള്‍ 773.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 867- 938 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ രണ്ട്- മൂന്ന് ആഴ്ചയ്ക്കകം 21 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 705 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. ആക്സിസ് ബാങ്ക് അടുത്തിടെ വളരെ മികച്ച മൂന്നാം പാദഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷം ഓഹരിയില്‍ നിക്ഷേപ താതപര്യം പ്രകടമാണ്.

2) മാരുതി സുസൂക്കി
വ്യാഴാഴ്ച മാരുതി സുസൂക്കി ഓഹരികള്‍ 8,820.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 9,950 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ രണ്ട്- മൂന്ന് ആഴ്ചയ്ക്കകം 13 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 8,350 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. അടുത്തിടെ മാരുതി സുസൂക്കി മികച്ച മൂന്നാം പാദഫലമാണ് പ്രസിദ്ധീകരിച്ചത്.

3) എസ്ബിഐ
വ്യാഴാഴ്ച എസ്ബിഐ ബാങ്ക് ഓഹരികള്‍ 528.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 580 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ രണ്ട്- മൂന്ന് ആഴ്ചയ്ക്കകം 10 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 501 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. ഓഹരിയില്‍ ടെക്നിക്കല്‍ സൂചകങ്ങള്‍ കുതിപ്പിനുള്ള സൂചന നല്കുന്നു.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.