വിപണി 'ഓവര്‍സോള്‍ഡ്' മേഖലയില്‍! ഇനി കണ്ണുമടച്ച് വാങ്ങിത്തുടങ്ങാമോ അതോ കാത്തിരിക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ മാസത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 13 ശതമാനത്തോളം പ്രധാന സൂചികകള്‍ തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളില്‍ ഇതിനേക്കാള്‍ കടുത്ത തിരിച്ചടിയാണ് ദൃശ്യമായത്. ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തിലുളള വിലയിരുത്തലില്‍ അടുത്തിടെ നേരിട്ട വില്‍പന സമര്‍ദങ്ങള്‍ക്കൊടുവില്‍ വിപണി 'ഓവര്‍ സോള്‍ഡ്' മേഖലയിലേക്ക് വന്നെങ്കിലും കണ്ണുമടച്ച് വാങ്ങാവുന്ന സാഹചര്യത്തിലേക്ക് പൊതു അന്തരീക്ഷം മെച്ചമായെന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ലാര്‍ജ് കാപ് ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും വിപണി സ്ഥിരത കൈവരിക്കുന്നതു വരെ കാത്തിരിക്കുന്നതാവും ഉചിതമെന്നും ഇവര്‍ സൂചിപ്പിച്ചു. പ്രധാന അഭിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

കൊട്ടക് മ്യൂച്ചല്‍ ഫണ്ട്

കൊട്ടക് മ്യൂച്ചല്‍ ഫണ്ട്

വൈവിധ്യവത്കരിച്ച ആസ്തികളില്‍ നിക്ഷേപമെന്ന രീതി പിന്തുടരണം. സാവധാനത്തില്‍ മികച്ച ഓഹരികള്‍ വാങ്ങിത്തുടങ്ങാം. നിലവില്‍ 2023 സാമ്പത്തിക വര്‍ഷത്തേക്ക് നിഫ്റ്റിയുടെ പ്രതിയോഹരി വരുമാനം (EPS) സംബന്ധിച്ച അനുമാനം 850 രൂപയാണ്. ഇത് പൂര്‍വകാല പിഇ അനുപാതത്തിന്റെ (Historic PE) ശരാശരിയുമായി നിഫ്റ്റി ഇപ്പോള്‍ നില്‍ക്കുന്ന 15,800 നിലവാരത്തില്‍ താരതമ്യം ചെയ്താല്‍ ആകര്‍ഷകമാണെന്ന് കാണാനാവും. അതേസമയം ചാഞ്ചാട്ടം രൂക്ഷമായതിനാല്‍ പരിധിയില്‍ കവിഞ്ഞ് വ്യാപാരം ചെയ്യുന്നതിനോ കൃത്യമായ സ്‌റ്റോപ് ലോസ് ഇല്ലാതെ ട്രേഡ് ചെയ്യുന്നതിനോ മുതിരരുതെന്നും കൊട്ടക് മ്യൂച്ചല്‍ ഫണ്ടിന്റെ എംഡി നീലേഷ് ഷാ സൂചിപ്പിച്ചു.

Also Read: അടുത്ത മള്‍ട്ടിബാഗര്‍? പുതിയതായി ലിസ്റ്റ് ചെയ്ത ഓഹരിയുടെ പാദഫലം 'തകര്‍ത്തു'; ഇപ്പോള്‍ പിടിച്ചാല്‍ 105% ലാഭം!

ആക്‌സിസ് സെക്യൂരിറ്റീസ്

ആക്‌സിസ് സെക്യൂരിറ്റീസ്

ഹ്രസ്വകാല ചാര്‍ട്ട് വിലയിരുത്തിയാല്‍ പ്രധാന സൂചികകളായ നിഫ്റ്റി, മിഡ് കാപ്, സ്‌മോള്‍ കാപ് തുടങ്ങിയവ 'ഓവര്‍ സോള്‍ഡ്' മേഖലയിലാണെന്ന് വ്യക്തമാണ്. സമീപ ദിവസങ്ങള്‍ നേരിട്ടത് കനത്ത തിരിച്ചടിയായതിനാല്‍ നിലവിലെ സൂചികകളുടെ നിലവാരങ്ങളില്‍ നിന്നും 'പുള്‍ബാക്ക്' റാലിക്കുള്ള സാധ്യതയും ശക്തമാണ്. എന്നിരുന്നാലും ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ താഴ്ന്ന നിലവാരം സൂചികകള്‍ ഭേദിച്ചതിനാല്‍ വീണ്ടും ഇറക്കത്തിന്റെ പാതയിലേക്ക് സൂചികകള്‍ മാറാം. അങ്ങനെയെങ്കില്‍ വരുന്ന ആഴ്ചകളില്‍ 3-4 ശതമാനം തിരുത്തലിന് കൂടി സാക്ഷ്യംവഹിക്കാം.

നിഫ്റ്റിക്ക് 15,670- 15,600 നിലവാരം നിലനിര്‍ത്താനായാല്‍ 15,900- 16,100 നിലവാരത്തിലേക്ക് പുള്‍ബാക്ക് പ്രതീക്ഷിക്കാം. എങ്കിലും വിപണിയിലെ സാഹചര്യം 'ബെയറിഷ്' ആണെന്നും ആക്‌സിസ് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ തലവന്‍ രാജേഷ് പാല്‍വിയ അഭിപ്രായപ്പെട്ടു.

മോത്തിലാല്‍ ഒസ്വാള്‍

മോത്തിലാല്‍ ഒസ്വാള്‍

വിപണി ഓവര്‍സോള്‍ഡ് മേഖലയിലാണുള്ളത്. എങ്കിലും വലിയൊരു തിരികെ കയറ്റം പ്രതീക്ഷിക്കുന്നില്ല. കാരണം തുടര്‍ച്ചയായ വില്‍പനയ്ക്കിടയില്‍ ഒരു ശമനം വിപണിയില്‍ സ്വാഭാവികമാണെന്ന് പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാണ്. അതേസമയം വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബാങ്ക്, ഐടി, ഓയില്‍ & ഗ്യാസ്, ഓട്ടോ വിഭാഗങ്ങളിലെ ലാര്‍ജ് കാപ് ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. നിഫ്റ്റിയുടെ വരുമാന വളര്‍ച്ചാ നിരക്ക് 26 ശതമാനം എന്നതും ആകര്‍ഷകമാണ്.

ഒരു ടെക്‌നിക്കല്‍ പുള്‍ബാക്ക് എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. എങ്കിലും വിദേശ നിക്ഷേപകരുടെ വില്‍പന എത്രത്തോളം നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും വിപണി ഏത് ദിശയിലേക്ക് നീങ്ങുമെന്നതില്‍ നിര്‍ണായകമാവുക എന്നും മോത്തിലാല്‍ ഒസ്വാളിന്റെ ഇക്വിറ്റി സ്ട്രാറ്റജി തലവന്‍ ഹേമാങ് ജാനി സൂചിപ്പിച്ചു.

റെലിഗേര്‍ ബ്രോക്കിങ്

റെലിഗേര്‍ ബ്രോക്കിങ്

സമീപകാല താഴ്ന്ന നിലവാരം തകര്‍ക്കപ്പെട്ടാല്‍ നിഫ്റ്റി വളരെ വേഗത്തില്‍ 15,400 നിലവാരത്തിലേക്ക് ഇറങ്ങാം. അടിസ്ഥാന സൂചികകളുടേതിന് സമാനമായ സാഹചര്യത്തിലാണ് മിഡ് കാപ് സൂചികയും നില്‍ക്കുന്നത്. താമസിയാതെ അടിസ്ഥാന സൂചികകള്‍ക്കൊപ്പം മിഡ് കാപ് വിഭാഗത്തിലും വില്‍പന സമ്മര്‍ദത്തില്‍ നിന്നും ചെറിയൊരു ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍ സ്‌മോള്‍ കാപ് വിഭാഗത്തില്‍ കൂടുതല്‍ ദുര്‍ബലാവസ്ഥയാണ് പ്രകടമാകുന്നത്. തെരഞ്ഞെടുത്ത ഓഹരികളില്‍ മാത്രം ശ്രദ്ധ പുലര്‍ത്തുക.

ഐടി, എഫ്എംസിജി, ഓട്ടോ വിഭാഗം ഓഹരികള്‍ ആകര്‍ഷകമായും ബാങ്കിംഗ്, മെറ്റല്‍സ്, എനര്‍ജി വിഭാഗം ഓഹരികളില്‍ തുടര്‍ന്നും വില്‍പന സമ്മര്‍ദം നേരിടാമെന്നും റെലിഗേര്‍ ബ്രോക്കിങ്ങിന്റെ ടെക്‌നിക്കല്‍ വിഭാഗം തലവന്‍ അജിത് മിശ്ര അഭിപ്രായപ്പെട്ടു.

Also Read: വിപണി തരിപ്പണം; എന്നാല്‍ അമ്പരപ്പിച്ച് ഈ 'വിരുതന്മാര്‍' - ആരെയും കൂസാതെ കയറ്റം!

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Nifty Sensex Outlook: Market Analysts Expecting A Technical Pullback As Indices In Oversold Region

Nifty Sensex Outlook: Market Analysts Expecting A Technical Pullback As Indices In Oversold Region
Story first published: Friday, May 13, 2022, 9:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X