ആശങ്ക വിതറി വിക്‌സ് നിരക്കില്‍ 10% ഉയര്‍ച്ച; സപ്പോര്‍ട്ട് മേഖലകള്‍ തകരുന്ന നിഫ്റ്റിയില്‍ ഇനിയെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണികളും വ്യാഴാഴ്ച വമ്പന്‍ തകര്‍ച്ച നേരിട്ടു. ഇടിവോടെ തുടങ്ങിയ സൂചികയ്ക്ക് ഒരു ഘട്ടത്തിലും കരകയറാന്‍ സാധിക്കാതെ കൂടുതല്‍ തിരിച്ചടി നേരിട്ടായിരുന്നു ക്ലോസിങ്. പ്രധാന സൂചികകളായ സെന്‍സെക്‌സ് 1,416 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 431 പോയിന്റ് നഷ്ടത്തില്‍ 15,850-നും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളും 2.5 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ഇന്ന് എല്ലാ വിഭാഗം ഓഹരികളിലും തിരിച്ചടി നേരിട്ടെങ്കിലും ഐടി വിഭാഗം ഓഹരികളില്‍ കനത്ത ഇടിവ് പ്രകടമായിരുന്നു. നിഫ്റ്റി ഐടി സൂചിക 6 ശതമാനത്തോളമാണ് ഇടിഞ്ഞത്. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയ്ക്ക് പുറമെ ഇന്ത്യന്‍ ഐടി കമ്പിൃനികളെ പ്രമുഖ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്തതും ഐടി ഓഹരികളെ തളര്‍ത്തി.

 

എന്‍എസ്ഇ

അതേസമയം എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,139 ഓഹരികളില്‍ 1,679 എണ്ണവും നഷ്ടം രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. 414 ഓഹരികള്‍ നേട്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.25 ശതമാനത്തിലേക്ക് താണു. ഇത് വിപണിയില്‍ 'ബെയറുകളുടെ' ആധിപത്യം സൂചിപ്പിക്കുന്നു.

Also Read: 'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്‌സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്

വിക്സ്

ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 10 ശതമാനത്തിലേറെ ഉയര്‍ന്ന് 24.56-ലേക്കെത്തി. വിക്‌സ് നിരക്കുകള്‍ 20 നിലവാരം മറികടന്ന് തുടരുന്നത്, സമീപ കാലയളവിലും വിപണി ചാഞ്ചാട്ടത്തില്‍ നിന്നും മോചിതരാകില്ല എന്നതിന്റെ സൂചനയാണ്. നിര്‍ണായക സപ്പോര്‍ട്ട് മേഖലകളും തകര്‍ത്ത് സമീപകാല താഴ്ന്ന നിലവാരത്തിന് സമീപത്ത് നിഫ്റ്റി സൂചിക ക്ലോസ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളിലെ നീക്കത്തെ സംബന്ധിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകളാണ് ചുവടെ ചേര്‍ക്കുന്നത്.

കൊട്ടക് സെക്യൂരിറ്റീസ്

കൊട്ടക് സെക്യൂരിറ്റീസ്

നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് ഇന്ന് രൂപപ്പെട്ടത്. നിഫ്റ്റി 15,700- 15,750 നിലവാരങ്ങളിലെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയ്ക്കു സമീപമാണ് തുടരുന്നത്. അതിനാല്‍ സൂചികയ്ക്ക് 15,700 നിലവാരം കാത്തു സൂക്ഷിക്കാനായാല്‍ ദ്രുതഗതിയിലുള്ള പുള്‍ബാക്ക് റാലിയുടെ സാധ്യതകള്‍ തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ 15,900 നിലവാരം ഭേദിക്കാനായാല്‍ നിഫ്റ്റി 16,00- 16,100 നിലവാരത്തിലേക്ക് മുന്നേറാം. എന്നാല്‍ 15,900 നിലവാരത്തിന് താഴെ തുടരുന്നിടത്തോളം തിരുത്തല്‍ തരംഗം വീണ്ടും വീശിയടിക്കാം. 15,600 നിലവാരം പരീക്ഷിക്കപ്പെടാം.

എല്‍കെപി സെക്യൂരിറ്റീസ്

എല്‍കെപി സെക്യൂരിറ്റീസ്

നിഫ്റ്റി വീണ്ടും സമീപകാല താഴ്ന്ന നിലവാരത്തിന് സമീപത്തേക്ക് വന്നിരിക്കുകയാണ്. നിഫ്റ്റി സൂചിക 16,000 നിലവാരത്തിന് താഴെ വീണതോടെ ട്രെന്‍ഡ് നെഗറ്റീവിലേക്ക് വഴിമാറിയിട്ടുണ്ട്. നിലവില്‍ തൊട്ടടുത്ത സപ്പോര്‍ട്ട് 15,671 നിലവാരത്തില്‍ പ്രതീക്ഷിക്കാം. ഇവിടം തകര്‍ന്നാല്‍ നിഫ്റ്റിയില്‍ കൂടുതല്‍ വില്‍പന സമ്മര്‍ദം അനുഭവപ്പെടാം. എങ്കില്‍ നിഫ്റ്റി സൂചിക 15,400 നിലവാരത്തിലേക്ക് പിന്തള്ളപ്പെടാം. അതേസമയം മുകളിലേക്കുള്ള പ്രയാണത്തിനുള്ള ആദ്യ കടമ്പ 16,000 നിലവാരത്തില്‍ പ്രതീക്ഷിക്കാം.

Also Read: ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാം

ചാര്‍ട്ട്‌വ്യൂ ഇന്ത്യ.ഇന്‍

ചാര്‍ട്ട്‌വ്യൂ ഇന്ത്യ.ഇന്‍

അടുത്ത വ്യാപാര ദിനത്തില്‍ നിഫ്റ്റി സൂചിക 15,670 (മാര്‍ച്ച് 8-ന് രേഖപ്പെടുത്തിയ സമീപകാല താഴ്ന്ന നിലവാരം) മേഖല തകര്‍ക്കപ്പെട്ടാല്‍ ഇടിവ് തുടരാം. നിഫ്റ്റി 15,400-ലേക്ക് തുടക്കത്തില്‍ വീഴാം. പിന്നീട് താഴേക്കുള്ള പ്രയാണത്തിന്റെ ലക്ഷ്യം 15,041 നിലവാരത്തിലേക്കും തുറക്കപ്പെടാം. എന്നാല്‍ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍, ചില ടെക്‌നിക്കല്‍ സൂചകങ്ങള്‍ കടുത്ത 'ഓവര്‍സോള്‍ഡ്' (Oversold) മേഖലയിലാണ്. അതിനാല്‍ നിഫ്റ്റി നിശ്ചിത റേഞ്ചിനുള്ളില്‍ സ്ഥിരതയാര്‍ജിക്കാനുള്ള (Sideways Consolidation) ശ്രമം നടത്താനും സാധ്യതയുണ്ട്.

ക്രെഡിറ്റ് സ്വീസ്

ക്രെഡിറ്റ് സ്വീസ്

നിലവില്‍ തുടരുന്ന മേഖലയില്‍ നിന്നും മറ്റൊരു 3- 5 ശതമാനം വീഴ്ച കൂടി വീണാല്‍ നിഫ്റ്റി സൂചിക ആകര്‍ഷകമായ നിലവാരത്തിലേക്ക് വരുമെന്ന് ക്രെഡിറ്റ് സ്വീസ് സൂചിപ്പിച്ചു. വാല്യൂവേഷണല്‍ അടിസ്ഥാനത്തിലും നിഫ്റ്റി ഭേദപ്പെട്ട നിലവാരത്തിലാകും. ഇവിടെ നിന്നും റിസ്‌കിന് ആനുപാതികമായ നേട്ടം ആകര്‍ഷമാണെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

നിഫ്റ്റി സൂചികയിലെ ഓഹരികള്‍ അവയുടെ 5-7 വര്‍ഷത്തെ ശരാശരി പിഇ അനുപാതത്തിന് (PE Ratio) ഒപ്പമോ അല്ലെങ്കില്‍ താഴെയോയാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നിഫ്റ്റി സൂചികയുടെ പിഇ അനുപാതം 17.5 മടങ്ങിലാണ്. ഇത് കോവിഡ് മുന്നേയുള്ള 3 വര്‍ഷത്തെ ശരാശരിക്കൊപ്പവും 5 വര്‍ഷത്തെ ശരാശരിക്ക് (16.9) തൊട്ടു മുകളിലുമാണ് നില്‍ക്കുന്നതെന്നും ക്രെഡിറ്റ് സ്വീസ് ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Nifty Technical Outlook: Indices Near Support And Weekly Indicators Shows Oversold Cues Sideways Consolidation

Nifty Technical Outlook: Indices Near Support And Weekly Indicators Shows Oversold Cues Sideways Consolidation
Story first published: Thursday, May 19, 2022, 20:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X