20 കോടിയുടെ വജ്രത്തട്ടിപ്പ് കേസില്‍ മറ്റൊരു മോദി... നീരവ് മോദിയുടെ സഹോദരന്‍; കേസ് അമേരിക്കയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാണ് നീരവ് മോദി. രണ്ട് ബില്യണ്‍ ഡോളറിന്റേതാണ് പിഎന്‍ബി (പഞ്ചാബ് നാഷണല്‍ ബാങ്ക്) തട്ടിപ്പ് കേസ്. ഇത് കൂടാതെ അമേരിക്കയിലെ മാന്‍ഹാട്ടനില്‍ 4.2 മില്യണിന്റെ മറ്റൊരു തട്ടിപ്പ് കേസ് കൂടിയുണ്ട്.

 

ഇങ്ങനെയുള്ള നീരവ് മോദിയുടെ സഹോദരന്‍ ആണ് നേഹല്‍ മോദി. അമേരിക്കയില്‍ 2.6 ദശലക്ഷത്തിന്റെ വജ്രത്തട്ടിപ്പില്‍ ഇയാള്‍ പ്രതിയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഏതാണ്ട് 20 കോടി ഇന്ത്യന്‍ രൂപയുടെ തട്ടിപ്പാണിത്. വിശദാംശങ്ങള്‍...

ജ്യേഷ്ഠന്റെ കൂട്ടുപ്രതി

ജ്യേഷ്ഠന്റെ കൂട്ടുപ്രതി

നീരവ് മോദിയുടെ ഇളയ സഹോദരന്‍ ആണ് നേഹല്‍ മോദി. വജ്ര തട്ടിപ്പ് കേസില്‍ പെടും മുമ്പ് തന്നെ നേഹല്‍ മോദിയും വിവാദ പുരുഷമാണ്. പിഎന്‍ബി തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ കൂട്ടുപ്രതിയാണ് നേഹല്‍ മോദി.

വജ്രതട്ടിപ്പ് കേസ്

വജ്രതട്ടിപ്പ് കേസ്

ന്യൂയോര്‍ക്കില്‍ ആണ് നേഹല്‍ മോദിയ്‌ക്കെതിരെയുള്ള വജ്ര തട്ടിപ്പ് കേസ്. 2.6 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ തട്ടിപ്പാണ് നേഹല്‍ മോദി നടത്തിയിട്ടുള്ളത് എന്നാണ് പറയുന്നത്. നേഹലിനെതിരെയുള്ള ആക്ഷേപങ്ങള്‍ എന്തൊക്കെയാണെന്ന് ഡിസംബര്‍ 18 ന് മാന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍മി സി വാന്‍സ് ജൂനിയര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

എല്‍എല്‍ഡി ഡയമണ്ട്‌സ്

എല്‍എല്‍ഡി ഡയമണ്ട്‌സ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ വജ് കമ്പനികള്‍ ഒന്നാണ് എല്‍എല്‍ഡി ഡയമണ്ട്‌സ്. ഇവരെയാണ് നേഹല്‍ മോദി പറ്റിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം. 2.6 ദശലക്ഷം ഡോളര്‍ എന്നാല്‍ ഏതാണ്ട് 20 കോടിയില്‍ പരം ഇന്ത്യന്‍ രൂപയാണ്. 2015 ല്‍ ആണ് ഈ തട്ടിപ്പ് നടന്നത് എന്നാണ് വിവരം.

തട്ടിപ്പോട് തട്ടിപ്പ്

തട്ടിപ്പോട് തട്ടിപ്പ്

വജ്രവ്യാപാരിയായ നേഹല്‍ മോദി വലിയ തട്ടിപ്പുകളാണ് നടത്തിയിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. മള്‍ട്ടി ലെയര്‍ സ്‌കീമിലൂടെ ഒരു ഒന്നാം നിര ഡയമണ്ട് കമ്പനിയെ വഞ്ചിക്കുക എന്നത് ചെറിയ കാര്യമല്ല. നേഹല്‍ മോദി സൃഷ്ടിച്ചെടുത്ത വിശ്വാസ്യതയുടെ പുറത്തായിരുന്നു ഇതെല്ലാം എന്നതാണ് വാസ്തവം.

വജ്രവ്യാപാരി

വജ്രവ്യാപാരി

വജ്രവ്യാപാരി എന്ന നിലയിലുള്ള സ്വാധീനം തന്നെയാണ് എല്‍എല്‍ഡിയില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ നേഹല്‍ മോദി ഉപയോഗിച്ചത്. കോസ്റ്റ്‌കോ ഹോള്‍സെയില്‍ കോര്‍പ്പറേഷനുമായി ഇടപാടിനെന്ന് കാണിച്ചാണ് എല്‍എല്‍ഡിയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ വജ്രങ്ങള്‍ സ്വന്തമാക്കുന്നത്. എട്ട് ലക്ഷം ഡോറളിന്റെ വജ്രങ്ങള്‍ ആയിരുന്നു ആദ്യം നല്‍കിയത്. കോസ്റ്റ്‌കോയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എന്ന മട്ടിലാണ് ഇവ കൈപ്പറ്റിയത്.

തെറ്റിദ്ധരിപ്പിച്ച് അടുത്ത നീക്കം

തെറ്റിദ്ധരിപ്പിച്ച് അടുത്ത നീക്കം

കോസ്റ്റ്‌കോ വജ്രങ്ങള്‍ വാങ്ങാന്‍ സമ്മതം പ്രകടിപ്പിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. തുടര്‍ന്ന് 90 ദിവസത്തെ ക്രെഡിറ്റില്‍ നേഹല്‍ മോദിയ്ക്ക് വജ്രങ്ങള്‍ നല്‍കാന്‍ എല്‍എല്‍ഡി തയ്യാറായി. ഇങ്ങനെ ലഭിച്ച വജ്രങ്ങള്‍ മറ്റൊരിടത്ത് പണയം വയ്ക്കുകയാണ് നേഹല്‍ ചെയ്തത്. പണം കൊക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പല ന്യായങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ഒടുവില്‍ എല്‍എല്‍ഡി തട്ടിപ്പ് കണ്ടെത്തുകയായിരുന്നു.

English summary

Nirav Modi's brother Nehal Modi charged with committing 2.6 million dollar diamond fraud in US | 20 കോടിയുടെ വജ്രത്തട്ടിപ്പ് കേസില്‍ മറ്റൊരു മോദി... നീരവ് മോദിയുടെ സഹോദരന്‍; കേസ് അമേരിക്കയില്‍

Nirav Modi's brother Nehal Modi charged with committing 2.6 million dollar diamond fraud in US
Story first published: Sunday, December 20, 2020, 18:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X