11 വർഷത്തിന് ശേഷം നിസ്സാന് കനത്ത നഷ്ടം; ഉത്പാദന ചെലവ് അഞ്ചിലൊന്നായി കുറച്ചു, പ്ലാന്റുകൾ അടച്ചുപൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിൽപ്പനയിൽ ഇടിവുണ്ടായതിനെ തുടർന്ന് ഉൽ‌പാദനച്ചെലവ് അഞ്ചിലൊന്നായി കുറയ്ക്കുമെന്ന് നിസാൻ മോട്ടോർ കമ്പനി വ്യാഴാഴ്ച അറിയിച്ചു. സ്ഥിര ചെലവ് 300 ബില്യൺ യെൻ (2.8 ബില്യൺ ഡോളർ) കുറയ്ക്കാൻ ഇത് സഹായിക്കും. മുൻകാലത്തെ അമിതമായ വിപുലീകരണത്തിന് വിരുദ്ധമായി സ്ഥിരമായ വളർച്ച ഉറപ്പാക്കാനാണ് പുതിയ നാലുവർഷത്തെ പദ്ധതിയുടെ ലക്ഷ്യമെന്ന് ജാപ്പനീസ് കമ്പനി പറഞ്ഞു. മാർച്ചിൽ അവസാനിച്ച വർഷത്തിൽ 40.5 ബില്യൺ യെൻ (376 മില്യൺ ഡോളർ) പ്രവർത്തന നഷ്ടം നിസ്സാൻ രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്രഖ്യാപനം.

വടക്കുകിഴക്കൻ കാറ്റലോണിയ മേഖലയിലെ നിർമാണശാലകൾ അടച്ചുപൂട്ടാൻ ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി തീരുമാനിച്ചതായും മൂവായിരത്തോളം പേരുടെ നേരിട്ടുള്ള ജോലി നഷ്ടപ്പെട്ടതായും സ്‌പെയിൻ സർക്കാർ അറിയിച്ചു. പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള നിർദേശങ്ങൾ വകവയ്ക്കാത്ത കമ്പനിയുടെ തീരുമാനത്തിൽ ഖേദിക്കുന്നുവെന്നും ബദൽ മാർഗങ്ങൾ പരിഗണിക്കാൻ കാർ നിർമാതാക്കളുടെ എക്സിക്യൂട്ടീവുകളോട് അഭ്യർത്ഥിക്കുന്നുവെന്നും സ്‌പെയിൻ വ്യവസായ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

 

ക്വിഡും ഡസ്റ്ററും കുതിച്ചുകയറുന്നു

11 വർഷത്തിന് ശേഷം നിസ്സാന് കനത്ത നഷ്ടം; ഉത്പാദന ചെലവ് അഞ്ചിലൊന്നായി കുറച്ചു, പ്ലാന്റുകൾ അടച്ചുപൂട്ടി

കമ്പനി ബാഴ്‌സലോണയിലെ കാർ നിർമാണ പ്ലാന്റും അടുത്തുള്ള പട്ടണങ്ങളിലെ രണ്ട് ചെറിയ ഫാക്ടറികളും അടച്ചാൽ നിസ്സാന്റെ പ്രാദേശിക വിതരണ ശൃംഖലയിൽ 20,000 തൊഴിലുകൾ കൂടി നഷ്ടപ്പെടുമെന്ന് തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പനി ആഴത്തിലുള്ള പുന: സംഘടനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചൈന, വടക്കേ അമേരിക്ക, ജപ്പാൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യൂറോപ്യൻ വിപണി, റഷ്യ, തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക എന്നിവ തങ്ങളുടെ പങ്കാളിയായ റെനോയ്ക്ക് വിട്ടുകൊടുക്കാനാണ് നിസ്സാന്റെ തീരുമാനം.

രാജ്യത്തെ ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. നിസ്സാനും ഓൺലൈൻ വിൽപ്പന ആരംഭിച്ചു. കൂടുതല്‍ സാങ്കേതിക മികവോടെയാണ് നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുങ്ങിയിരിക്കുന്നത്. കാര്‍ വാങ്ങുന്നതിനും ബുക്കിങ്ങിനും പുതിയ ഡിജിറ്റല്‍ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ഷോറൂം സംവിധാനവുമായിട്ടാണ് നിസാന്‍റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിസ്സാന്‍ കിക്‌സ് 2020ന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും മറ്റും വെര്‍ച്വല്‍ ഷോറൂം വഴിയും നടത്താം. ഈ സംവിധാനത്തില്‍ തന്നെ ഫിനാന്‍സ് സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

നിസാൻ, ഡാറ്റ്സൺ കാറുകൾക്കും ഏപ്രിൽ ഒന്നു മുതൽ വില കൂടും

Read more about: nissan car നിസാൻ കാർ
English summary

Nissan heavy loss after 11 years; Production costs cut by one-fifth | 11 വർഷത്തിന് ശേഷം നിസ്സാന് കനത്ത നഷ്ടം; ഉത്പാദന ചെലവ് അഞ്ചിലൊന്നായി കുറച്ചു, പ്ലാന്റുകൾ അടച്ചുപൂട്ടി

Nissan Motor Company on Thursday said it will cut production costs by one fifth after a slump in sales. Read in malayalam.
Story first published: Thursday, May 28, 2020, 18:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X