വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി നിസാനും; ഉൽപാദനം ഉയർത്താനും നീക്കം, പദ്ധതികൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഏപ്രില്‍ മുതല്‍ നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് നിസാന്‍ ഇന്ത്യ അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന വാഹന നിര്‍മ്മാണ ഘടക വിലകള്‍ ചൂണ്ടിക്കാട്ടി നിസ്സാന്‍ കുറച്ചു കാലമായി വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുകയായിരുന്നു. ഇപ്പോഴുള്ള ഈ വില വര്‍ദ്ധനവ് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

 
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി നിസാനും; ഉൽപാദനം ഉയർത്താനും നീക്കം, പദ്ധതികൾ ഇങ്ങനെ

ഉരുക്ക്, ചെമ്പ്, അസംസ്‌കൃത എണ്ണ തുടങ്ങില്‍ എല്ലാ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഈ വരുന്ന ഏപ്രില്‍ മുതല്‍ വില വര്‍ദ്ധനവ് പ്രകടമാകും. അതേസമയം, കമ്പനി വില വര്‍ദ്ധനവിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 280 പോയിന്റ് മുന്നേറി, ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്

നേരത്തെ മാരുതി സുസൂക്കിയും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിസാന്റെ തീരുമാനവും പുറത്തുവന്നത്. മറ്റ് കമ്പനികളും വില വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ആയിരത്തോളം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനവും കമ്പനി കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷിയും വര്‍ദ്ധിപ്പിക്കും.

പുതിയ ബാങ്ക് ലൈസൻസുകൾ : സ്റ്റാൻഡിംഗ് എക്സ്റ്റേണൽ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് ആര്‍ബിഐ

മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി തള്ളി സുപ്രീം കോടതി; പലിശ മുഴുവനും എഴുതി തള്ളാനാകില്ല

English summary

Nissan India ready to increase vehicle prices from April

Nissan India ready to increase vehicle prices from April
Story first published: Wednesday, March 24, 2021, 15:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X