ഇനി വിശദമായ അപേക്ഷാ ഫോം വേണ്ട, തൽക്ഷണം പാൻ കാർഡ് നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശദമായ അപേക്ഷാ ഫോം സമർപ്പിക്കാതെ തന്നെ നികുതിദായകർക്ക് പുതിയ പാൻ കാർഡ് തൽക്ഷണം ലഭിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സംവിധാനം ആദായനികുതി വകുപ്പ് ഉടൻ ആരംഭിക്കും. ആധാർ കാർഡ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

 

ബജറ്റ് പ്രഖ്യാപനം

ബജറ്റ് പ്രഖ്യാപനം

കഴിഞ്ഞ ബജറ്റിൽ, പാൻ, ആധാർ എന്നിവ പരസ്പരം മാറി ഉപയോഗിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ പാൻ ലഭിക്കുന്ന നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന്, ഉടൻ തന്നെ ഒരു സംവിധാനം ആരംഭിക്കുമെന്നും വിശദമായ അപേക്ഷാ ഫോം പൂരിപ്പിക്കാതെ തന്നെ യാതൊരു നിബന്ധനയും കൂടാതെ ആധാറിന്റെ അടിസ്ഥാനത്തിൽ പാൻ തൽക്ഷണം ഓൺലൈനായി അനുവദിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

അപേക്ഷാ ഫോമിൽ പാൻ നമ്പ‍ർ നൽകുമ്പോൾ സൂക്ഷിക്കുക, തെറ്റിയാൽ കനത്ത പിഴ

ഇ-അലോട്ട്മെന്റ്

ഇ-അലോട്ട്മെന്റ്

പാൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രക്രിയ ആധാറിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കി തൽക്ഷണ ഇ-അലോട്ട്മെന്റ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. മുൻകൂട്ടി പൂരിപ്പിച്ച ആദായനികുതി റിട്ടേൺ ഫോമുകളും നികുതിദായകരെ സഹായിക്കും. ഡയറക്ട് ടാക്സ് സെൻട്രൽ ബോർഡിന്റെ നവംബർ 6, 2019ലെ അറിയിപ്പ് പ്രകാരം ഒരു വ്യക്തിയുടെ പാനിന് പകരം അവരുടെ ആധാർ നമ്പർ ഉദ്ധരിക്കാൻ കഴിയുന്ന 100ലധികം ഫോമുകൾ ഭേദഗതി ചെയ്തിട്ടുണ്ട്.

15 ദിവസം കാത്തിരിക്കേണ്ട, അപേക്ഷിക്കുന്ന ഉടൻ തന്നെ പാൻ കാർഡ് റെഡി; നിങ്ങൾ ചെയ്യേണ്ടത് എന്ത്?

മാറ്റങ്ങൾ

മാറ്റങ്ങൾ

സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിൽ ഉയർന്ന ടിഡിഎസ് ഒഴിവാക്കാൻ നിങ്ങൾക്ക് ഇപ്പോൾ പാൻ കാർഡിന് പകരം നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഫോം 15 ജി / 15 എച്ച് എന്നിവ ബാങ്കിൽ സമർപ്പിക്കാം. 2019 നവംബർ 6 ലെ സിബിഡിടി വിജ്ഞാപന പ്രകാരം ഫോം 15 ജി (വ്യക്തികൾ) / ഫോം 15 എച്ച് (മുതിർന്ന പൗരന്മാർ) ഭേദഗതി ചെയ്തു. ഇതനുസരിച്ച് ഫോം 15 ജി / ഫോം 15 ജിയിൽ ഉയർന്ന ടിഡിഎസ് ഒഴിവാക്കാൻ ആധാർ നമ്പർ അല്ലെങ്കിൽ പാൻ നൽകാൻ അനുവദിക്കുന്നു.

പാൻ കാർ‍ഡ് കൈയിൽ ഇല്ലേ? പകരം ഉപയോ​ഗിക്കാവുന്ന ചില രേഖകൾ ഇതാ..

English summary

ഇനി വിശദമായ അപേക്ഷാ ഫോം വേണ്ട, തൽക്ഷണം പാൻ കാർഡ് നേടാം

The Income Tax Department will soon launch a new system that allows taxpayers to instantly get a new PAN (Permanent Account Number) card without submitting a detailed application form. This facility is only available for Aadhaar card holders. Read in malayalam.
Story first published: Tuesday, February 4, 2020, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X