പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ഗതിയില്‍ ഉത്സവ കാലങ്ങളില്‍ പച്ചക്കറി വില കുതിച്ചുകയുകയാണ് പതിവ്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതാവും ഉത്സവകാലങ്ങളിലെ ഈ വിലക്കയറ്റം. ഇത്തവണ വിഷുക്കാലത്തും അത്തരമൊരു വില വര്‍ദ്ധന പലരും പ്രതീക്ഷിച്ചിരുന്നു.

 

ഭാരത് പേ ഇടപാടുകള്‍ കുതിച്ചുയര്‍ന്നു,ഈ വര്‍ഷം ലക്ഷ്യമിടുന്നത് മൂന്നിരട്ടി വര്‍ധനവ്

വീണ്ടും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഈ വിഷവിന് പച്ചക്കറി വില ഉയര്‍ന്നില്ല എന്നത് തന്നെയാണ് പ്രത്യേകത. പരിശോധിക്കാം...

കഴിഞ്ഞ വിഷു

കഴിഞ്ഞ വിഷു

മലയാളികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന വിഷു ആയിരുന്നു 2020 ലേത്. കൊവിഡ് ലോക്ക് ഡൗണിന്റെ നടുവില്‍ വിഷു ആഘോഷങ്ങളെല്ലാം അവതാളത്തിലായി. പടക്കം പൊട്ടിക്കാന്‍ പോലും ആര്‍ക്കുമായില്ല. ഉള്ളതുകൊണ്ട് സദ്യയൊരുക്കിയായിരുന്നു ആ വിഷു കടന്ന് പോയത്.

 ഇത്തവണ സജീവം

ഇത്തവണ സജീവം

കഴിഞ്ഞ തവണ വിഷുക്കാലത്ത് വിപണികള്‍ എല്ലാം പൂട്ടിക്കിടക്കുകയായിരുന്നു. ഇത്തവണ, അതിന്റെ കണക്ക് തീര്‍ക്കും വിധത്തിലാണ് വിപണികള്‍ സജീവമായത് കൊവിഡ് ഭീതിയുണ്ടെങ്കിലും ചരക്കുനീക്കത്തെ അത് കാര്യമായി ബാധിച്ചിട്ടില്ല.

എല്ലാത്തിനും കുറവ്, പക്ഷേ..

എല്ലാത്തിനും കുറവ്, പക്ഷേ..

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും എല്ലാം പൊതുവേ വില കുറവാണ്. എന്നാല്‍ വില കൂടിയ ഒരു സാധനവും ഇതിന്റെ ഇടയില്‍ ഉണ്ട്. അത് മാമ്പഴം ആണ്. കിലോഗ്രാമിന് 110 രൂപ വരെയാണ് മാമ്പത്തിന്റെ വില. അപ്രതീക്ഷിത മഴ സൃഷ്ടിച്ച വിളനാശം ആണ് ഇതിന് കാരണം എന്നാണ് വിലയിരുത്തല്‍. ആപ്പിളിന് 160 രൂപ വരെയുണ്ട് കിലോഗ്രാമിന് വില. നേന്ദ്രപ്പഴത്തിന് കിലോഗ്രാം 40 രൂപയാണ് വില.

സവാള വെറും 20 രൂപ

സവാള വെറും 20 രൂപ

ഒരിടയ്ക്ക് വില കുതിച്ചുകയറി ആളുകളുടെ കണ്ണുനനയിച്ചതാണ് സവാള. എന്നാല്‍ ഇപ്പോള്‍ ഒരു കിലോഗ്രാം സവാളയ്ക്ക് 20 രൂപ കൊടുത്താല്‍ മതി. കൂടുതല്‍ വാങ്ങി സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 18 രൂപയ്ക്ക് വരെ കിട്ടും! ചെറിയ ഉള്ളിയ്ക്ക് കിലോഗ്രാമിന് 65 രൂപ.

കണിവെള്ളരി

കണിവെള്ളരി

വിഷുവിന് ഏറെ പ്രധാനമാണ് കണി വെള്ളരി. ഇത്തവണ കിലോഗ്രാമിന് 70 രൂപയാണ് കണിവെള്ളരിയുടെ വില. സാധാരണ വെള്ളരിയ്ക്ക് കിലോഗ്രാമിന് 20 രൂപയേ ഉള്ളു. തക്കാളിക്ക് 15 രൂപയും മുരിങ്ങാക്കായക്ക് 50 രൂപയും ആണ് കിലോഗ്രാമിന് വില. കാരറ്റിന് 40 രൂപയും കാബേജിന് 20 രൂപയും വിലയുണ്ട്.

കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ

ഒരു വര്‍ഷ സ്ഥിര നിക്ഷേപത്തിന്മേല്‍ മികച്ച പലിശ നിരക്ക് തരുന്ന ബാങ്കുകള്‍ ഇവയാണ്

ഇ-സാന്‍റ: അക്വാ ഉല്‍പ്പന വിപണിക്കായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം തുറന്ന് കേന്ദ്ര സര്‍ക്കാര്‍

Read more about: market വിപണി
English summary

No price hike for vegetables and fruits in this Vishu, markets active

No price hike for vegetables and fruits in this Vishu, markets active
Story first published: Wednesday, April 14, 2021, 1:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X