വിപണിയുടെ ചാഞ്ചാട്ടങ്ങളില്‍ ഏറെയുലയാത്ത പോര്‍ട്ട്ഫോളിയോ കെട്ടിപ്പടക്കുന്നതില് മനസിലാക്കിയിരിക്കേണ്ട ഘടകമാണ് ആല്‍ഫ (ALPHA). നിക്ഷേപത്തിന്റെയും ഓഹരിയുടേയും സൂചികയെ അടിസ്ഥാനപ്പെടുത്തിയുളള ആദയാത്തിന്റെ തോത് മനസിലാക്കുന്നതിന് സഹായകമാകുന്ന ഘടകമാണ് ആല്‍ഫ. നിലവില്‍ വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലായതിനാല്‍ മികച്ച ആല്‍ഫ റേറ്റ് ഉള്ളതും ഐപിഒയില്‍ അനുവദിച്ച ഏകദേശം വില നിലവാരത്തില്‍ ലഭ്യമായതുമായ പ്രമുഖ എന്‍ജിനീയറിംഗ് കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി നിര്‍ദേശിച്ച് മുന്‍നിര ധനകാര്യ സ്ഥാപനമായ നോമുറ ഫിനാന്‍ഷ്യല്‍ ആന്‍ഡ് സെക്യൂരിറ്റീസ് രംഗത്തെത്തി. ഓഹരികളില്‍ നിന്നും 50 ശതമാനം നേട്ടമാണ് ഇവര്‍ സൂചിപ്പിച്ചിരിക്കുന്നത്.

ആല്‍ഫ
ഓഹരിയുമായി ബന്ധപ്പെട്ട റിസ്ക് കൈകാര്യം ചെയ്യുന്നതിനുളള പ്രധാനപ്പെട്ട അഞ്ച് സൂചകങ്ങളിലൊന്നാണ് ആല്‍ഫ. അതായത്, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കിടെയിലും നിക്ഷേപ ആസ്തിയുടെ മുകളില്‍ ലഭിക്കുന്ന അധിക ആദായത്തിന്റെ തോതിനെയാണ് ആല്‍ഫ വിവരിക്കുന്നത്. നെഗറ്റീവ് സംഖ്യയാണെങ്കില്‍ മോശമെന്നും പൂജ്യമാണെങ്കില്‍ റിസ്കിന് സമാന അനുപാതത്തിലാണെന്നും പോസീറ്റീവ് സംഖ്യയാണെങ്കില്‍ മികച്ച ആദായം ലഭിക്കുമെന്നുമാണ് അര്‍ഥമാക്കുന്നത്. സമാനമായി ഓഹരിയുടെ സൂചികയ്ക്കൊത്തുള്ള ചാഞ്ചാട്ടം വ്യക്തമാക്കുന്ന ഘടകമാണ് ബീറ്റ (BETA).
Also Read: ലോകം ക്രിപ്റ്റോയിലേക്കെത്തും; ബിറ്റ്കോയിന് 5 ലക്ഷം ഡോളറുമാകും; സംശയമുണ്ടോ?

സന്‍സേര എന്‍ജിനീയറിംഗ്
വാഹനങ്ങളുടെ ഉള്‍പ്പെടെയുളള യന്ത്രങ്ങളുടെ നിര്‍ണായകവും സങ്കീര്‍ണവുമായ ഘടകങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ മുന്നിരകമ്പനിയാണ് സന്‍സേര എന്‍ജിനീയറിംഗ്. ടു-വീലര്‍, യാത്രാ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള യന്ത്രഘടകങ്ങള്‍ നിര്‍മിക്കുന്നു. കൂടാതെ, വാഹന വ്യവസായത്തിനുപരിയായി വ്യോമയാനം, കാര്‍ഷിക മേഖലിയിലെ ഉപകരണങ്ങള്‍ക്കുള്ള ഘടകങ്ങളും കമ്പനി നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനത്തിന്റെ 88.5 ശതമാനവും വാഹനാനുബന്ധ വ്യവസായത്തില്‍ നിന്നും ബാക്കി 11.5 ശതമാനം മറ്റ് വ്യവസായ മേഖലകളില്‍ നിന്നുമാണ് ലഭിച്ചത്.
Also Read: വരുമാനത്തിലും സുരക്ഷയിലും സര്‍ക്കാരിന്റെ ഉറപ്പ്; ആര്‍ഡിജി അക്കൗണ്ട് തുടങ്ങിയില്ലേ?

അനുകൂല ഘടകങ്ങള്‍
വാഹന വ്യവസായത്തില്‍ നിന്നും അല്ലാതെയുമുള്ള മേഖലകളില്‍ നിന്നും സങ്കിര്‍ണവും ഉന്നത ഗുണമേന്മയുമുള്ള യന്ത്ര, ഉപകരണ ഘടകങ്ങളുടെ വിതരണത്തില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുമെന്നുള്ള അനുമാനം. സന്‍സേര എന്‍ജിനീയറിങ്ങിന്റെ (BSE:543358, NSE: SANSERA) ഉപഭോക്താക്കളുടെ മേഖലയും പ്രദേശവും ഉത്പന്ന ആവശ്യകതയിലും മികച്ച വൈവിധ്യവത്കരണമുള്ളത് ശ്രദ്ധേയമാണ്. കൂടാതെ ഉപകരങ്ങളുടെ രൂപകല്‍പ്പനയിലും നിര്മാണത്തിലുമുള്ള വൈദഗ്ധ്യം. ആഭ്യന്തര, വിദേശ വിപണികളിലെ സ്വാധിനം. മികച്ച സാമ്പത്തിക, പ്രവര്‍ത്തന ഫലങ്ങളും നിലവാരം പുലര്‍ത്തുന്ന കമ്പനി നേതൃത്വവും എടുത്തു പറയേണ്ട അനുകൂല ഘടകങ്ങളാണ്.
Also Read: വിദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% ലാഭം നേടാം

ഐപിഒയില്‍ സംഭവിച്ചത്
പ്രാഥമിക ഓഹരി വില്‍പ്പനയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24-നാണ് സന്‍സേര എന്‍ജിനീയറിംഗിന്റെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെട്ടത്. 744 രൂപയ്ക്കായിരുന്നു ഓഹരികള്‍ നിക്ഷേപകര്‍ക്ക് അനുവദിച്ചിരുന്നത്. തുടര്‍ന്ന് വ്യാപാരത്തിന്റെ ആദ്യ ദിനത്തില്‍ 10 ശതമാനം നേട്ടത്തോടെ 818.7 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇപ്പോള്‍, ഓഹരികള്‍ ആദ്യം അനുവദിച്ച വിലയില്‍ നിന്നും 3.5 ശതമാനം മാത്രം നേട്ടത്തോടെ 769 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
Also Read: വാങ്ങുന്നുണ്ടോ? ഈയാഴ്ചയിലെ 4 ഐപിഒകള്‍; അറിയേണ്ടതെല്ലാം

ലക്ഷ്യ വില 1,184
നിലവില്‍ 769 രൂപ നിലവാരത്തിലാണ് സന്‍സേര എന്‍ജിനീയറിംഗ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 50 ശതമാനത്തിലേറെ നേട്ടം കണക്കാക്കി, 1,184 രൂപ നിലവാരം ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. അടുത്ത 12 മാസത്തിനുള്ളില്‍ ലക്ഷ്യം ഭേദിക്കാനാവുമെന്നാണ് നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.